Thursday 15 November 2018 05:16 PM IST : By സ്വന്തം ലേഖകൻ

പൈലറ്റിന്റെ വാക്കുകേട്ട് യാത്രക്കാർ പുറത്തേക്ക് നോക്കി, വിചിത്രമായ ആകാശ കാഴ്ച കണ്ട് അമ്പരന്നു!

indigo21

മനോഹരമായ ആകാശക്കാഴ്ചയ്ക്ക് സാക്ഷിയായി ഇൻഡിഗോ 6ഇ 314 വിമാനത്തിലെ യാത്രക്കാർ. ഇന്നലെ നാഗ്പൂരിനും ചെന്നൈയ്ക്കും ഇടയിലുള്ള വിമാന യാത്രയ്ക്കിടെ ശ്രീഹരിക്കോട്ടയ്ക്കു സമീപമെത്തിയപ്പോൾ പൈലറ്റ് മൈക്കിലൂടെ വിളിച്ചുപറഞ്ഞു, 'എല്ലാവരും പുറത്തേക്കു നോക്കൂ, മനോഹരമായ ഒരു കാഴ്ച കാണാം'. പലരും ഉറക്കത്തിനിടെ കണ്ണുതിരുമ്മി നോക്കിയപ്പോൾ വിചിത്രമായ ആകാശ കാഴ്ച കണ്ട് അമ്പരന്നു.

പത്തു മിനിറ്റു മുൻപ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്നു ജിസാറ്റ്–29 ഉപഗ്രഹ ദൗത്യവുമായി പറന്നുയർന്ന ജിഎൽഎൽവി മാർക്ക് ത്രീ റോക്കറ്റ് പോയതിന്റെ ബാക്കിപത്രമായിരുന്നു ആകാശത്ത് തെളിഞ്ഞത്. ശ്രീഹരിക്കോട്ടയുടെ മുകളിലൂടെ പറന്ന ഇൻഡിഗോ 6E 314 വിമാനത്തിൽ നിന്ന് പകർത്തിയ ദൃശ്യം ചെന്നൈ സ്വദേശിയായ സ്ഫടികയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.