Monday 15 February 2021 02:06 PM IST : By സ്വന്തം ലേഖകൻ

ആ രംഗം സ്റ്റാറ്റസ് ആക്കിയവർ, ശരിക്കും അപമാനിക്കപ്പെട്ടിട്ടുണ്ടോ, ഇൻസൾട്ട് ഇൻവെസ്റ്റ്മെന്റാണോ?:വേറിട്ട കുറിപ്പ്

jaya-surya-vellam

ആ രംഗം സ്റ്റാറ്റസ് ആക്കിയവർ, ശരിക്കും അപമാനിക്കപ്പെട്ടിട്ടുണ്ടോ... ഇൻസൾട്ട് ഇൻവെസ്റ്റ്മെന്റാണോ?:വേറിട്ട കുറിപ്പ്

ഇൻസൾട്ട് ഇൻവെസ്റ്റ്മെന്റാണെന്ന് മലയാളി മാറി ചിന്തിച്ചു തുടങ്ങിയത് ‘വെള്ളം’ സിനിമ കണ്ടതോടെയാണ്. അവഗണനകളിൽ വിജയം ഒളിഞ്ഞിരിപ്പുണ്ടെന്ന തിരിച്ചറിവായിരുന്നു ജയസൂര്യയുടെ വെള്ളം. എന്നാൽ അത്തരം ചിന്തകളെ ഖണ്ഡിച്ച് ലഘുകുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്. ഇൻസൾട്ട് ഒരു ഇൻവസ്റ്റ്മെൻറാണെന്ന് ചിന്തിക്കുന്നവർ ശരിക്കും ഇത്രയധികമുണ്ടോ? എന്ന ആമുഖത്തോടെയാണ് മനോജ് വെള്ളനാട് കുറിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഇൻസൾട്ട് ഒരു ഇൻവസ്റ്റ്മെൻറാണെന്ന് ചിന്തിക്കുന്നവർ ശരിക്കും ഇത്രയധികമുണ്ടോ? ആ സീൻ സ്റ്റാറ്റസാക്കിയവരെയും വീണ്ടും ഷെയർ ചെയ്യുന്നവരെയും ഒക്കെ കണ്ടപ്പോൾ അതിശയം തോന്നി. എനിക്ക് തോന്നുന്നില്ല അവരാരെങ്കിലും ഒരിക്കലെങ്കിലും ഇൻസൾട്ടഡായിട്ടുണ്ടെന്ന്.. വിളിച്ചിരുത്തി ഗുണദോഷിക്കുന്നതിനെയാണോ ഇൻസൾട്ടെന്നവർ വിചാരിക്കുന്നതെന്നും അറിയില്ല.
എന്നെ സംബന്ധിച്ച് ഇൻസൾട്ടുകൾ എന്നും ട്രോമകളാണ്. പേരിന്റെ കൂടെ പ്രിഫിക്സും ഡിഗ്രികളും തുന്നിച്ചേർത്താലും, പഴയ ചില ഇൻസൾട്ടുകളുടെ ഓർമ്മകൾ പോലും ഇൻസൾട്ടായിട്ടാണ് ഫീൽ ചെയ്യാറ്. അതുണ്ടാക്കുന്ന ഒരുതരം കോംപ്ലക്സ് മറികടക്കാൻ തന്നെ പ്രയാസമാണ്. ഞാൻ കണ്ടിട്ടുള്ള ഭൂരിഭാഗം മനുഷ്യരും അങ്ങനൊക്കെത്തന്നെ..
സിനിമയിൽ കഥാപാത്രങ്ങൾക്ക് (ചിലപ്പോൾ അതിലെ മുരളിയുടെ യഥാർത്ഥ ജീവിതത്തിലും?) അങ്ങനെ ചില അത്ഭുതങ്ങൾ സംഭവിച്ചിരിക്കാം. പക്ഷെ, അതേ സാഹചര്യങ്ങളിലൂടെ കടന്നുപോയ, എനിക്ക് പരിചയമുള്ള മിക്കവാറും ആൾക്കാരും പ്രായഭേദമന്യേ ആത്മഹത്യ ചെയ്തിട്ടേയുള്ളൂ. ചിലർ ജീവിച്ചിരിക്കുന്നതിന്റെ കാരണം എന്തായാലും അവർ നേരിട്ട ഇൻസൾട്ടല്ലാ, ഇൻസൾട്ട് ചെയ്യാതെ ചില മനുഷ്യന്മാരുടെ ചേർത്തു പിടിക്കലാണ്.
എന്റെ അഭിപ്രായത്തിൽ, Insult is always Insult only. It is not an investment. ആരെയും ഇൻസൾട്ട് ചെയ്യാതിരിക്കുക. അതിനുള്ള യോഗ്യതയൊന്നും ആർക്കുമില്ല.
മനോജ് വെള്ളനാട്