Wednesday 20 March 2019 02:52 PM IST : By സ്വന്തം ലേഖകൻ

‘എങ്കിലേ എന്നോട് പറ!’ ലോകം കാതോർക്കുന്നു, നിങ്ങളുടെ ‘ഹാപ്പി മൊമന്റിനായി’

happiness

അലസമായ് പൊഴിഞ്ഞു വീഴുന്നൊരു പുഞ്ചിരി മൊട്ടിലായിരിക്കും സന്തോഷത്തിന്റെ പൂക്കാലം ഒളിഞ്ഞിരിക്കുന്നത്. ബന്ധങ്ങൾ ബന്ധനങ്ങളാകുന്ന ഈ ലോകത്ത്, സ്വാർത്ഥത അലങ്കാരമാകുന്ന ഈ കാലത്ത് സന്തോഷം വിരിയിക്കുന്ന അത്തരമൊരു ചിരി അപൂർവ്വം.

ഒരു പുഞ്ചിരി കൊണ്ട് അതുമല്ലെങ്കിൽ നിസ്വാർത്ഥമായൊരു പ്രവൃത്തി കൊണ്ട് മറ്റുള്ളവരുടെ കണ്ണുകളിൽ സന്തോഷം വിരിയിച്ചവരാണോ നിങ്ങൾ? അതുമല്ലെങ്കിൽ ജീവിതം തന്നെ മാറ്റിമറിച്ചൊരു ‘ഹാപ്പി മൊമന്റ്’ നിങ്ങൾക്ക് പങ്കുവയ്ക്കാനുണ്ടോ? അങ്ങനെയൊന്നുണ്ടെങ്കിൽ വനിത ഓൺലൈൻ നിങ്ങളെ ക്ഷണിക്കുകയാണ്. ലോക സന്തോഷ ദിനമായ ഇന്ന് നിങ്ങളുടെ ഹാപ്പി മൊമന്റ് ലോകം കേൾക്കട്ടെ. മറ്റൊരാളുടെ ജീവിതത്തിൽ സന്തോഷം വിരിയിച്ച ആ മുഹൂർത്തത്തെക്കുറിച്ചോ, നിങ്ങളുടെ ജീവിതം മാറ്റിമറിച്ച ആ സുന്ദര സുദിനത്തെക്കുറിച്ചോ ‍ചുരുങ്ങിയ വാക്കുകളിൽ കുറിപ്പ് രൂപത്തിൽ ഞങ്ങൾക്കെഴുതൂ. ഏറ്റവും മികച്ച അനുഭവം വനിത ഓൺലൈനിലും വനിതയുടെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കുന്നതാണ്. വനിതയുടെ ഫെയ്സ്ബുക്ക് പേജിന്റെ ഇൻബോക്സിലൂടെ കുറിപ്പുകൾ കൈമാറാവുന്നതാണ്. കുറിപ്പുകൾ സ്വന്തം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത ശേഷം വനിത ഫെയ്സ് ബുക്ക് പേജിൽ ടാഗ് ചെയ്യുകയും ആകാം.