Friday 01 October 2021 12:10 PM IST : By സ്വന്തം ലേഖകൻ

വന്ധ്യതയിൽ തളരേണ്ട മനസ്സ്.. അത്യാധുനിക ചികിത്സകൾ താങ്ങാവുന്ന നിരക്കിൽ; സ്വന്തം കുഞ്ഞോമനയെന്ന സ്വപ്നവുമായി വരുന്നവർക്ക് വെളിച്ചമായി ഇഖ്റ

iquara223

വിടരും ആ ഓമൽ പുഞ്ചിരി; വന്ധ്യതയിൽ തളരേണ്ട മനസ്സ്, ജീവിതത്തിനേകാം നറുപുഞ്ചിരിയുടെ തെളിച്ചം...

സ്ത്രീത്വത്തിന്റെ പൂർണത അമ്മയാകുന്നതിലാണെന്ന പഴയ കാഴ്ചപ്പാട് ഇന്നത്തെ തലമുറയ്ക്കില്ല. എന്നാലും കുഞ്ഞു ജീവനെ വാരിപ്പുണരണമെന്ന മോഹം നടക്കാതെയായാൽ ഏത് മനസ്സും ഒന്നു പിടയും. ജീവിതത്തിന്റെയും ദമ്പതികൾ തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും താളംപോലും തെറ്റിയേക്കാം. ജീവിതശൈലിയും ആരോഗ്യശീലങ്ങളും മാറിയതോടെ വന്ധ്യത   സർവസാധാരണമാകുന്ന കാഴ്ചയാണ് കാണുന്നത്. ദമ്പതികളിലൊരാൾക്കോ രണ്ടു പേർക്കുമോ ഉള്ള ആരോഗ്യ പ്രശ്നങ്ങളോ ശാരീരിക പൊരുത്തക്കേടുകളോ ഇതിനു കാരണമാകാം.  സ്വന്തം കുഞ്ഞോമനയെന്ന സ്വപ്നവുമായി അനവധി പേരാണ് ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകളെ സമീപിക്കുന്നത്. ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകൾ അഥവാ ഫെർട്ടിലിറ്റി സെന്ററുകൾ പല തരത്തിലുണ്ട്. പ്രധാനമായും നാലു തരമായി (levels) ഇവയെ വിലയിരുത്താം.

1. ബേസിക് ലെവൽ (Basic level) ക്ലിനിക്

ഇവിടെ ചില അത്യാവശ്യ പരിശോധനകളും ടെസ്റ്റുകളുമാണ് നടത്തുക. ഇത് പ്രൈവറ്റ് കൺസല്‍റ്റേഷൻ റൂമോ ഒരു ആശുപത്രിയിലെ ഒപി മുറിയോ ആകാം. പ്രാഥമിക നിലയ്ക്കുള്ള പരിശോധനകളാണ് ഇവിടെ നടത്തുക. മിക്ക ദമ്പതികൾക്കും ആവശ്യമായ ഏകദേശം പരിശോധനകൾ ഈ ക്ലിനിക്കിൽ നടത്താനാകും. ഐയുഐ തുടങ്ങിയ ചികിത്സകൾ ഇവിടെ ചെയ്യാനാകും. സ്കാനിങ് സൗകര്യം ലഭ്യമല്ല.

2. പ്രൈമറി ലെവൽ യൂണിറ്റുകൾ

ബേസിക് ലെവൽ ക്ലിനിക്കിൽ നിന്ന് കുറച്ചു കൂടി സൗകര്യങ്ങ ൾ പ്രൈമറി ലെവൽ യൂണിറ്റിൽ  ഉണ്ടാകും. സ്കാനിങ് സൗകര്യം, ബീജത്തിന്റെ പ്രവർത്തനം വിലയിരുത്താനുള്ള ആധുനിക പരിശോധനകൾ, Hysteroscopy (ഗർഭപാത്രത്തിന്റെ ഉൾവശം പരിശോധിക്കുന്ന എൻഡോസ്കോപി), ലാപറോസ്കോപി തുടങ്ങിയ ചികിത്സകൾ നടത്താൻ കഴിയും. എന്നാല്‍ ടെസ്റ്റ് ട്യൂബ് ചികിത്സ ഈ യൂണിറ്റുകളിൽ ചെയ്യാനാകില്ല.

3. സെക്കൻഡറി യൂണിറ്റ് (level 2)

മുകളിൽ പറഞ്ഞ സൗകര്യങ്ങൾക്കു പുറമേ ഓപ്പറേറ്റീവ് ലാപറോസ്കോപ്പി (Operative laparoscopy and Hysteroscopy) ഈ യൂണിറ്റുകളിൽ ഉണ്ടാകാറുണ്ട്. ഗർഭാശയ മുഴകൾ, എൻഡോ മെട്രിയോസിസ് ചികിത്സ, ഗർഭാശയത്തിലെ അറകൾ (Septum)    ചികിത്സിക്കുക, ട്യൂബിന്റെ (Fallopian tube) ബ്ലോക്ക് മാറ്റുക മുതലായ സൗകര്യങ്ങളുണ്ടാകും. കൂടാതെ ടെസ്റ്റ് ട്യൂബ് ചികിത്സ (IVF/ICSI) സാധാരണയായി ഈ യൂണിറ്റുകളിൽ ചെയ്യാൻ കഴിയും. ലെവൽ 2 സൗകര്യങ്ങൾ ലഭിക്കുന്ന ഒട്ടനവധി സെന്ററുകൾ ഇന്ന് കേരളത്തിലുണ്ട്.

docccvv44fghhhhters

4. ലെവൽ 3 യൂണിറ്റുകൾ

ടെസ്റ്റ് ട്യൂബ് ചികിത്സയിലെ ആധുനിക സാങ്കേതിക വിദ്യകൾ , ജനിതക പരിശോധന (karyotyping, CGH, NGSതുടങ്ങിയവ), ഭ്രൂണ ശിതീകരണം (embryo freezing), അണ്ഡങ്ങളുടെ ശീതീകരണം,തുടരേയുള്ള IVF/ICSI പരാജയങ്ങൾക്കുള്ള തുടർ ചികിത്സ, അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ഹോർമോൺ പരിശോധനകൾ നൂതനമായ സ്കാനിങ് പരിശോധനകൾ (3D/4D USG, Doppler...) എന്നീ സൗകര്യങ്ങൾ ഈ യൂണിറ്റുകളിലുണ്ടാകും. ഇതു കൂടാതെ മറ്റു ചില സങ്കീർണമായ രോഗാവസ്ഥകൾക്കും ഇത്തരം ക്ലിനിക്കുകളിൽ ചികിത്സയുണ്ടാകും. മാസമുറ തീരെ വരാതിരിക്കുന്ന അവസ്ഥകള്‍ (amenorrhoea), തലച്ചോറിലെ ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന  പ്രശ്നങ്ങൾ, എല്ലാ വിധത്തിലുമുള്ള പുരുഷ വന്ധ്യതാ ചികിത്സകൾ, അത്യാധുനികവും അതിനൂതനുമായ ചികിത്സാരീതികൾ തുടങ്ങിയവ ഇത്തരം സെന്ററുകളിൽ ലഭ്യമാണ്.

വന്ധ്യതാ ചികിത്സ ഇന്ന് ഗൈനക്കോളജി എന്ന സർവസാധാരണമായ മേഖലയിൽ നിന്ന് ഉയർന്ന് റീപ്രൊഡക്ടീവ് മെഡിസിന്‍ (Reproductive medicine) എന്ന സ്പെഷ്യലിറ്റിയിലേക്ക് എത്തി നിൽക്കുകയാണ്. അതുകൊണ്ട്  തന്നെ ഇത്തരം സെന്ററുകളിൽ നിന്ന് ചികിത്സ തേടുകയാണെങ്കിൽ അത് കൂടുതൽ ഫലപ്രദവും പ്രായോഗികവും ആയിരിക്കുമെന്ന് വേണം കരുതാൻ.

ഇഖ്റ ഹോസ്പിറ്റലിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇഖ്റ ഫെർട്ടിലിറ്റി യൂണിറ്റിന്  ഈ പറഞ്ഞ മിക്ക സൗകര്യങ്ങളുമുണ്ടെന്ന സവിശേഷതയുണ്ട്. ഇഖ്റയുടെ പ്രത്യേകതയായ ‘അത്യാധുനിക ചികിത്സകൾ താങ്ങാവുന്ന നിരക്കിൽ’ എന്ന നിലപാട് ഇഖ്റ ഫെർട്ടിലിറ്റി ക്ലിനിക്കിലും തുടർന്നു വരുന്നു. ചികിത്സയുടെ ഗുണനിലവാരം, നല്ല പരിചരണം എന്നിവയിൽ ഒട്ടും തന്നെ വിട്ടുവീഴ്ച ചെയ്യാതെ സാധാരണക്കാർക്കും അത്യാധുനിക ചികിത്സ ഉറപ്പാക്കണം എന്നതാണ് ഇഖ്റ ഫെർട്ടിലിറ്റിയുടെ പരമപ്രധാന ലക്ഷ്യം.

iqraa-fertility-logo

IQRAA Fertility, IQRAA speciality Clinic, 2nd floor, Oyitty Road, Kozhikode 673001, Mob: 8281008088

Tags:
  • Spotlight