Monday 18 February 2019 12:19 PM IST : By സ്വന്തം ലേഖകൻ

പൊന്നോമനകളായി ആറു പെണ്ണും ഒരാണും; ഒറ്റ പ്രസവത്തിൽ ഏഴു കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകി 25 വയസ്സുകാരി!

seven-babies21

ഒറ്റ പ്രസവത്തിൽ ഏഴു കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകി 25 വയസ്സുകാരി. ഇറാഖി യുവതിയാണ് സ്വാഭാവിക പ്രസവത്തിലൂടെ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ആറു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ജനിച്ചത്. യൂസഫ് ഫാദില്‍ എന്നാണ് കുട്ടികളുടെ അച്ഛന്റെ പേര്. അമ്മയുടെ പേരു വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടില്ല.  

കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ദിയാലി പ്രവിശ്യയിലെ അല്‍ ബാതൗല്‍ ആശുപ്രത്രി അധികൃതര്‍ അറിയിച്ചു. ഇറാഖില്‍ ഇത് ആദ്യമായാണ് ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങൾ ജനിക്കുന്നത്.

ലോകത്ത് ആദ്യമായി 1997 ലാണ് ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ ജനിച്ചത്. അന്ന് മിറാക്കിള്‍ ബര്‍ത്ത് എന്നായിരുന്നു അപൂർവ ജനനത്തെ വൈദ്യലോകം വിശേഷിപ്പിച്ചത്.