Saturday 22 June 2019 04:11 PM IST : By സ്വന്തം ലേഖകൻ

അയർലന്റിൽ നടന്ന വാഹനാപകടത്തിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു; മറ്റൊരു നഴ്സ് ഗുരുതരാവസ്ഥയിൽ!

shymol-thomas

വടക്കൻ അയർലന്റിൽ നടന്ന വാഹനാപകടത്തിൽ ഒരു മലയാളി നഴ്സ് കൊല്ലപ്പെട്ടു. മറ്റൊരു നഴ്‌സിന്റെ നില ഗുരുതരമാണ്. കോട്ടയം പാലാ സ്വദേശിയായ ഷൈമോൾ തോമസാണ് വാഹനാപകടത്തിൽ മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം ഷൈമോളും ഒപ്പം ജോലി ചെയ്തിരുന്ന മറ്റൊരു മലയാളി നഴ്‌സും കുടുംബവുമൊത്ത് കാറിൽ  സഞ്ചരിക്കുകയായിരുന്നു. ഇവരുടെ വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം ഉണ്ടായത്. ഉടൻതന്നെ പൊലീസ് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

സംഭവസ്ഥലത്തു വച്ചുതന്നെ ഷൈമോൾ മരണപ്പെട്ടു. കാറിൽ ഒപ്പമുണ്ടായിരുന്ന നഴ്‌സിനെയും മകനെയും പരുക്കുകളോടെ ബെൽഫാസ്റ്റ് റോയൽ വിക്ടോറിയ ആശുപത്രിൽ പ്രവേശിപ്പിച്ചു. എന്നാൽ നഴ്‌സിന്റെ നില ഗുരുതരമായതിനെ തുടർന്ന് ആന്ററിം ഏരിയ ഹോസ്പിറ്റലിലേക്ക് മാറ്റി.