Saturday 18 July 2020 12:43 PM IST : By സ്വന്തം ലേഖകൻ

‘തുണി മാസ്കുകൾ കളർഫുളാണ്; പക്ഷെ, കൊറോണയെ തുരത്താൻ ഫലപ്രദമല്ല’; വൈറലായി ഡോക്ടറുടെ വിഡിയോ

saumya-ajin778

സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് അതിവേഗം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിൽ പ്രധാനമായും ഉറവിടം വ്യക്തമല്ലാത്ത കേസുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തരമൊരു ഗുരുതര സാഹചര്യത്തിൽ ഓരോരുത്തരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ശുചിത്വം, മാസ്ക് അണിയുക, സോഷ്യൽ ഡിസ്റ്റൻസിങ് എന്നീ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. 

പുറത്തിറങ്ങുമ്പോൾ മാസ്ക് അണിയേണ്ടത് നിർബന്ധമാക്കിയതോടെ വിവിധതരം ട്രെൻഡി മാസ്കുകൾ വിപണിയിലുണ്ട്. തുണികളിൽ തയ്ച പ്രിന്റഡ് മാസ്‌കുകളാണ് ഏറെയും. വീണ്ടും കഴുകി ഉപയോഗിക്കാൻ സാധിക്കുന്നത് കൊണ്ടാണ് തുണി മാസ്കുകൾ കൂടുതൽ പേരും ഉപയോഗിക്കുന്നത്. ഇതുകൂടാതെ മുഖത്ത് ടവൽ കെട്ടി നടക്കുന്നവരും കുറവല്ല. എന്നാൽ ഇത്തരം രീതികൾ കൊറോണ വൈറസിനെ തുരത്താൻ സഹായിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. 

ഈ വിഷയവുമായി ബന്ധപ്പെട്ട് ഡോക്ടർ സൗമ്യ അജിൻ പങ്കുവച്ച വിഡിയോ ഉപയോഗപ്രദമാണ്. "നമ്മൾ ഉപയോഗിക്കുന്ന തുണി മാസ്കുകൾ വെറും അഞ്ചു ശതമാനം മാത്രമേ കൊറോണ വൈറസിനെ പ്രതിരോധിക്കുകയുള്ളൂ.. കട്ടി കുറവാണ് എന്നതാണ് പ്രധാന കാരണം. അധികം തിരക്കില്ലാത്ത സ്ഥലങ്ങളിൽ പോകുമ്പോൾ ഈ മാസ്ക് ഉപയോഗിക്കാം. എന്നാൽ മാർക്കറ്റ്, ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പോകുമ്പോൾ തുണി മാസ്കുകൾ ഉപയോഗിക്കുന്നത് ഫലപ്രദമല്ല."- സൗമ്യ പറയുന്നു. വിഡിയോ കാണാം; 

Tags:
  • Spotlight