Wednesday 07 November 2018 03:53 PM IST : By സ്വന്തം ലേഖകൻ

‘‘ബാലു അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി, ഞങ്ങളെ അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആളാണ് ചേച്ചി’’; ലക്ഷ്മിയെ കണ്ട ഇഷാന്റെ വികാര നിർഭരമായ കുറിപ്പ്

ishan-new

മിക്കവർക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല ബാലഭാസ്കറിന്റെ മരണം. അകാലത്തിലെ ആ വിടവാങ്ങൽ ബാലുവിനെ സ്നേഹിക്കുന്നവരുടെ മനസ്സിലേൽപ്പിച്ച മുറിവിൽ ഇപ്പോഴും ചോര കിനിയുന്നുണ്ട്. ബാലഭാസ്കറിന്റെയും മകളുടെയും ജീവനെടുത്ത അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഭാര്യ ലക്ഷ്മി ഈ ഒറ്റയാകലിനെ എങ്ങനെ മറികടക്കുമെന്നതായിരുന്നു എല്ലാവരുടെയും ആശങ്ക. എന്നാൽ ബാലു വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി എന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ചിരിക്കുകയാണെന്ന് ലക്ഷ്മിയെ സന്ദര്‍ശിച്ച സംഗീതജ്ഞനും ബാലഭാസ്കറിന്റെ സുഹൃത്തുമായ ഇഷാന്‍ ദേവ് ഫെയ്സ്ബുക്കിൽ കുറിച്ചു.

‘‘ഒരുപാടു ദൂരം ഞങ്ങളെ, ബാലു അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആളാണ് ചേച്ചി. ആരോഗ്യം, മനസ്സ് എല്ലാം ഒന്ന് തെളിയാന്‍ ഈശ്വരന്‍ തുണയാകണം. അമ്മയും ചേച്ചിയും പരിചരണത്തിന് നഴ്സും ഉണ്ട്’’.– എന്ന് ഇഷാന്‍.



ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :



ചേട്ടന്റെ ഭാര്യ അമ്മക്ക് സമം ആണ് ,ലക്ഷ്മി ചേച്ചി അന്ന് മുതല്‍ ഇന്നുവരെ ഞങ്ങടെ ഓരോ ചുവടിലും ബാലു അണ്ണനൊപ്പം ഉണ്ട്. വീട്ടില്‍ പോയി ചേച്ചിയെ കണ്ടു ,അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു.

എന്റെ അമ്മ കിടപ്പിലായിരുന്നപ്പോ പോലും അമ്മക്ക് മുന്നില്‍ പോയി കരഞ്ഞു ശീലമില്ല,ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ക്ക് സ്ഥാനമില്ല.ഒരുപാടു ദൂരം ഞങ്ങളെ ബാലു അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആള് തന്നാണ് ചേച്ചി.ആരോഗ്യം,മനസ്സ് എല്ലാം ഒന്ന് തെളിയാന്‍ ഈശ്വരന്‍തുണയാകണം, അമ്മയും ചേച്ചിയും, പരിചരണത്തിന് നഴ്സും ഉണ്ട് ,സുഹൃത്തുക്കളെ ഏല്പിച്ചിട്ടാണ് പോകാറ് അണ്ണന്‍ പലപ്പോഴും ചേച്ചിയെ, അത്രയെ ഉള്ളു.

ആയിരങ്ങളുടെ അഭ്യര്‍ത്ഥന കണ്ടാണ് ഞാനീ പോസ്റ്റ് ഇടുന്നത് ,നിങ്ങള്‍ കാണിക്കുന്ന കരുതലും , പ്രാര്‍ത്ഥനയും ഇനിയുമുണ്ടാകണം. മീഡിയയില്‍ വരുന്ന പരസ്പര വിരുദ്ധമായ അപ്ഡേറ്റ് ന്യൂസ് ആയി കാണുക,ഇത് ഞങ്ങള്‍ക്ക് ജീവിതമാണ് ന്യൂസ് അല്ല ??????

EDITOR’S PICK

'എന്റെ അമ്മയെ എനിക്ക്‌ തന്നൂടായിരുന്നോ' എന്ന്‌ നാളെയാ നരുന്ത് ജീവൻ നമ്മളോട് ചോദിക്കുക തന്നെ ചെയ്യും! കുറിപ്പ് വൈറൽ

‘‘ആ സംഭവം ജീവിതം മാറ്റി മറിച്ചു, എന്നെ പോലെ ഭർത്താവും പഠിച്ചു” ; തുറന്നു പറഞ്ഞ് ധന്യ മേരി വർഗീസ്

അമ്മയെ ‘തല്ലിയ’ അച്ഛന് കുഞ്ഞുവാവയുടെ ചീത്ത വിളിയും അടിയും! ക്യൂട്ട് വിഡിയോ

‘‘ആ തീരുമാനം വളരെ വിഷമത്തോടെയായിരുന്നു’’; വിവാഹ മോചനത്തെക്കുറിച്ച് ആമിർ ഖാൻ

‘‘ബാലു അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി, ഞങ്ങളെ അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആളാണ് ചേച്ചി’’; ലക്ഷ്മിയെ കണ്ട ഇഷാന്റെ വികാര നിർഭരമായ കുറിപ്പ്