Tuesday 19 March 2019 11:05 AM IST : By സ്വന്തം ലേഖകൻ

ഈ ആഞ്ഞിലിച്ചക്ക കണ്ട് കൊതിയൂറല്ലേ; പഴുപ്പിക്കാനായി ഉള്ളിൽ വിതറിയിരിക്കുന്നത് മാരക വിഷം!

anjilichaka

കാല്‍സ്യം കാര്‍ബൈഡ് കൊണ്ട് പഴുപ്പിച്ച് വില്‍ക്കാനെത്തിച്ച ആഞ്ഞിലിച്ചക്ക പിടികൂടി. കൊച്ചി മരട് നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. കാര്‍ബൈഡ് കൊണ്ട് പഴുപ്പിച്ച ആഞ്ഞിലിച്ചക്കയുടെ ഉപയോഗം മാരകരോഗങ്ങള്‍ പിടിപെടുന്നതിന് വരെ കാരണമാകാറുണ്ട്.

മരട് നഗരസഭാ പരിധിയില്‍ പെട്ടിഓട്ടോറിക്ഷയില്‍ ആഞ്ഞിലിച്ചക്ക വില്‍ക്കാനെത്തിച്ചപ്പോഴാണ് കാല്‍സ്യം കാര്‍ബൈഡിന്റെ സാന്നിധ്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇക്കാര്യം നഗരസഭാ ആരോഗ്യവിഭാഗത്തെ അറിയിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. പത്തുപെട്ടികളിലായാണ് ആഞ്ഞിലിചക്ക കൊണ്ടുവന്നത്. ഇതിനുള്ളില്‍ കാല്‍സ്യം കാര്‍ബൈഡ് വിതറിയിരുന്നു.

പഴങ്ങള്‍ ചുരുങ്ങിയ ദിവസത്തിനുള്ള പഴുപ്പിക്കുന്നതിനാണ് കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിക്കുന്നത്. കാര്‍ബൈഡ് കൊണ്ട് പഴുപ്പിച്ച ആഞ്ഞിലിച്ചക്ക കഴിച്ചാല്‍ കാന്‍സര്‍, ത്വക്ക് രോഗം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുണ്ട്. പിടിച്ചെടുത്ത ആഞ്ഞിലിച്ചക്ക കൂടുതല്‍ പരിശോധനകള്‍ക്കായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കൈമാറും. മരട് നഗരസഭാ പരിധിയില്‍ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.

more...