Saturday 16 February 2019 02:34 PM IST : By സ്വന്തം ലേഖകൻ

’ലീവ് തീരും മുൻപേ വിളിയെത്തി; ഭയമോ സങ്കടമോ ഇല്ല, അഭിമാനം മാത്രം! കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും’

renjith-raj-fb-post

കാശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. 40 സിആർപിഎഫ് ജവാന്മാരെയാണ് നമുക്ക് കഴിഞ്ഞ ദിവസം നഷ്ടമായത്. പരുക്കേറ്റ ജവാന്മാരില്‍ പലരുടെയും നില ഗുരുതരമാണ്. അവന്തിപ്പോറയില്‍ 78 സൈനിക വാഹന വ്യൂഹത്തിൽ 2547 ജവാന്മാരായിരുന്നു ഉണ്ടായിരുന്നത്. പുല്‍വാമ സ്വദേശി കൂടിയായ ഭീകരൻ ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലീവില്‍ കഴിയുന്ന പട്ടാളക്കാർക്ക് സൈന്യത്തിന്റെ വിളിയെത്തി. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഈ സാഹചര്യത്തിൽ അതിർത്തിയിലേക്ക് തിരികെ പോകുന്ന മലയാളി ജവാൻ രഞ്ജിത്ത് രാജ് എഴുതിയ കുറിപ്പ് ശ്രദ്ധേയമായി. 

രഞ്ജിത് രാജിന്റെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം; 

ലീവ് തീരും മുൻപേ വിളി എത്തി... ഭയമോ സങ്കടമോ അല്ല തോന്നുന്നത്... അഭിമാനം ആണ്. ഇത് നാടിനുവേണ്ടി കാശ്മീരിൽ ചിന്നി ചിതറിയ എന്റെ സഹോദരങ്ങൾക്കായി പോകുന്നതാണ്... ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും കൂടെ ഉള്ളപ്പോൾ തിരിച്ചടിക്കുക തന്നെ ചെയ്തിരിക്കും.

സൈനികർ അല്ലാത്ത ഭാരതീയർക്ക് ഇതു നാളെയോ മറ്റന്നാളോ നടക്കാൻ പോകുന്ന രാഷ്‌ടീയ കൊലാഹലത്തിൽ ഇതു മറക്കാൻ കഴിഞ്ഞേക്കും. മീഡിയ രാഷ്ട്രീയ ബുദ്ധിജീവികളേ ചാനലുകളിൽ കയറ്റിയിരുത്തി ഘോരഘോരം രാജ്യസ്നേഹം ഉദ്ഘോഷിക്കും. ഒരുവട്ടം ഞങ്ങളുടെ ഈ യൂണിഫോം ധരിച്ചു കാശ്മീർ ഹൈവേയിലൂടെ യാത്ര ചെയ്യാൻ ഇവിടുത്തെ രാഷ്ട്രീയകാരെ ഞാൻ സ്വാഗതം ചെയ്യുന്നു.

അപ്പോൾ നിങ്ങൾക്കു മനസിലാകും. the beauty of JOURNEY through heaven valley of India.. ചർച്ചകൾക്കോ ഒത്തുതീർപ്പിനോ ഞങ്ങൾ രാഷ്ട്രിയക്കാരല്ല... ഇന്ത്യൻ ആർമി ആണ്... കിട്ടിയത് പത്തു മടങ്ങായി തിരിച്ചു കൊടുത്തിരിക്കും. ധീര സഹപ്രവർത്തകർക്ക് ആദരാഞ്ജലികൾ...

renjith-raj21