Thursday 26 November 2020 12:34 PM IST : By സ്വന്തം ലേഖകൻ

‘ഫ്ലൂയിഡ് പൊട്ടിക്കുവാണ്, എമർജൻസി സിസേറിയൻ ഉടൻ ആരംഭിക്കും’; ലേബർ റൂമിൽ ഭാര്യ വേദന തിന്ന നിമിഷങ്ങൾ; കുറിപ്പ്

jesna-fb-post

ലേബർ റൂമിൽ ഭാര്യ നേരിട്ട സങ്കീർണമായ നിമിഷങ്ങളെക്കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് പ്രവീൺ എബ്രഹാം. ഹൃദയം നുറുങ്ങുന്ന നിമിഷങ്ങൾക്കൊടുവിൽ വേദനകളുടെ സ്ഥാനത്ത് പുഞ്ചിരി സമ്മാനിച്ച കുഞ്ഞിനെ കുറിച്ചും പ്രവീൺ കുറിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ബേബി യുടെ ഹാർട് ബീറ്റ് പെട്ടെന്ന് താഴ്ന്നു പോകുന്നു. എമർജൻസി സിസേറിയനു പോകുവാ. പി പി ഇ കിറ്റ് ഇട്ടു ലേബർ റൂമിലൈക്ക്‌ പോരൂ...

ഇത് ഒരു അനുഭവങ്ങളുടെ നേർക്കാഴ്ചയാണ്....

നീണ്ട 13 മണിക്കൂറുകൾ ലേബർ റൂമിന്റെ മുൻപിൽ ഉള്ള കാത്തിരിപ്പ്... മനസ്സും അന്തരീക്ഷവും കാറും കോളും നിറഞ്ഞിരിക്കുന്നു. ആർത്തു പെയ്യുന്ന മഴയ്ക്കും മനസ്സിനെ തണുപ്പിക്കാനാവുന്നില്ല...

ഗർഭിണി ആണെന്ന് അറിഞ്ഞ ആദ്യ ദിനം മുതലുള്ള ഓരോ നിമിഷവും ഒരു തിരശീലയിലെ ചലന ചിത്രങ്ങൾ പോലെ കടന്നു പോയി.

ഡിസംബർ 3 നു പരീക്ഷ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിയപ്പോളാണ് എന്നോട് പറയുന്നത്. എനിക്ക് വല്ലാത്ത വിശപ്പ് ഇലയിൽ വിളമ്പുന്ന ചോറ് വേണം എന്ന്...

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം വിശപ്പാണെന്നു പറഞ്ഞപ്പോൾ ഞാൻ കളിയാക്കി...

ഡിസംബർ 15 നു ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനു മുൻപ് പീരിയഡ്‌സ് ആവാത്തതിനെക്കുറിച്ച് ഒരു ചർച്ച.

എന്തോ പെട്ടെന്ന് പോയി പ്രെഗ്നൻസി ചെക്കർ വാങ്ങിച്ചു നോക്കിയപ്പോൾ 2 വര തെളിയുന്നു. പെട്ടെന്ന് ഹോസ്പിറ്റലിലേക്ക്... ഒന്നുകൂടി ഉറപ്പിക്കാൻ...

വീണ്ടും ഈവെനിംഗ് ഒപി യിൽ ഗൈനെക്കോളജിസ്റ്നെ കാണാൻ. ഡോക്ടരുടെ വക ഒരു നീണ്ട ക്ലാസ്. സന്തോഷത്തിന്റെ പുണ്യ ദിനം

അടുത്ത ദിവസം സ്‌കാനിങ്. അല്പം ആശങ്ക തരുന്ന റിപ്പോർട്ട്...

മൂന്ന് എക്സാം ഡ്യൂട്ടി കൂടി ചെയ്തു തീർത്തു ഇരുപത്തിരണ്ടാം തിയതി നാട്ടിലേക്ക് യാത്ര. റോഡിലെ ഓരോ ചെറിയ കുണ്ടും കുഴിയും അഗാധ ഗർത്തങ്ങൾ പോലെ തോന്നി.

ബാംഗ്ലൂർ നിന്ന് 10 മണിക്കൂർ കൊണ്ട് നാട്ടിലെത്താറുള്ള യാത്ര 28 മണിക്കൂർ കൊണ്ട് ശാന്തമായി സമാധാനമായി വീട്ടിൽ എത്തി.

മാറി മാറി ആശുപത്രികൾ.. ഒരിടത്തു നിന്നും പൂർണ തൃപ്തിയില്ലാതെ... അവസാനം,

വരാൻ പോകുന്ന കുട്ടിയുടെ 'അമ്മ ഉണ്ടായ അതെ ആശുപത്രി ... അതെ ഡോക്ടർ...

ആശ്വാസം... പക്ഷേ അപ്രതീക്ഷിമായി എത്തിയ കോവിഡ് ഡോക്ടറെ ക്വാറന്റീനിലാക്കി... പിന്നീട് കാണേണ്ടിയത് മറ്റൊരു ഡോക്ടറെ. Dr.ഗാഥാ... ആദ്യ കൂടി കാഴ്ച തന്നെ പൂർണ തൃപ്തി തരുന്നത്.

ലാബ് റിസൾട്ട് വരാൻ താമസിച്ചാൽ ചോറുണ്ണാതെ കാത്തു നിൽക്കുന്ന, അല്പം ബുദ്ധിമുട്ടാണെന്ന് പറഞ്ഞാൽ ജോലി കഴിഞ്ഞു വീട്ടിൽ പോയാലും ഒരു മടിയും ഇല്ലാതെ ആശുപത്രിയിലേക്ക് പാഞ്ഞെത്തുന്ന, എത്ര ചെറിയ സംശയങ്ങൾക്കും ക്ഷമയോടെ മറുപടി പറയുന്ന, ഓരോ രോഗിയും തന്റെ വീട്ടിലെ ആരോ ഒരാൾ ആണെന്ന് കരുതുന്ന ഒരു ഡോക്ടർ.

ഏതൊരു ചെറിയ ശാരീരിക മാനസിക മാറ്റങ്ങളെയും സസൂഷ്‌മം നിരീക്ഷിക്കാനുള്ള സാമർഥ്യം, പരിഹാരം നിർദ്ദേശിക്കാനുള്ള പാഠവം, അനുഭവ സമ്പത്ത് , കൈപ്പുണ്യം ഇത്രെയും പോരെ ഒരു ഡോക്ടറെ നമ്മുക്ക് പ്രിയപ്പെട്ടതാക്കാൻ? ...

ആ നീണ്ട പരിചരണത്തിന് ശേഷം അങ്ങനെ ആ ഡ്യൂ ഡേറ്റ് എത്തി. ഓഗസ്റ്റ് 5. രാവിലെ മൂന്നു മണിക്ക് തന്നെ ലേബർ റൂം ൽ കയറ്റി. ഞാൻ പുറത്തു കാത്തിരിക്കുന്നു... 10 മണി ആയപ്പോൾ ഡോക്ടർ പറഞ്ഞു ഫ്ലൂയിഡ് പൊട്ടിക്കുവാണ്. പ്രതീക്ഷയും ആശങ്കയും കൂടി. കയ്യും കാലും വിറക്കുന്നത് പോലെ...

12 മണി ആയപ്പോൾ ഡോക്ടർ വീണ്ടും വന്നു. മുഖത്തു ഒരു വല്ലാത്ത ആശങ്ക. കുറച്ചു സമയം കൂടി വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞു വീണ്ടും അകത്തേക്ക് പോയി... 4.35 ആയപ്പോൾ നേഴ്സ് ആണ് എന്നെ വന്നു വിളിച്ചത്. ഡോക്ടർ അകത്തേക്ക് വിളിക്കുന്നു...

ഞാൻ ലേബർ റൂം ൽ ചെന്നപ്പോൾ ഒരു സീനിയർ ഗൈനക്കോളജിസ്ട്ടും നിയോ നേറ്റോളജിസ്റ്റും... ഓപ്പറേഷനായി തയാറെടുക്കുന്നു. Consent പെട്ടെന്ന് ഒപ്പിട്ടോളൂ... നന്നായി പ്രാർത്ഥിക്കൂ... എമർജൻസി സിസേറിയനു പോകുവാണ്. ഞാൻ താഴെ വീഴുമെന്ന അവസ്ഥ... കോവിഡ് കൊണ്ടും മറ്റു പല കാരണങ്ങൾ കൊണ്ടും ലേബർ റൂമിനു വെളിയിൽ തനിച്ചാണ്. അറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചു.

4.49 ണ് സർജറി കഴിഞ്ഞു. കുഞ്ഞിനെ പുറത്തെടുത്തു. നിയോ natologist അകത്തേക്ക് വിളിച്ചു. കുഞ്ഞിനെ NICU വിലേക്ക് മറ്റുവാണ്. ഓക്സിജൻ സപ്ലൈ ചെയ്യണം. ആ ഒരു മിനിറ്റിൽ നേരാവുന്ന നേർച്ചകൾ എല്ലാം.... 8 മണി ആയപ്പോൾ എന്തായി അവസ്ഥ എന്നറിയാൻ NICU ന്റെ വാതിക്കൽ ചെന്നപ്പോൾ വീണ്ടും gynacologist അവിടെ. ഞൻ ചോദിച്ചു എന്തായി... രാവിലെ വരെ വെയിറ്റ് ചെയ്യാം.. പേടിക്കണ്ട...

നേരം വെളുത്തപ്പോഴേക്കും അമ്മയും കുഞ്ഞും എല്ലാം തരണം ചെയ്തു റൂമിലേയ്ക്ക്.. 3 ദിവസത്തിനു ശേഷം വീട്ടിലേയ്ക്ക്... അവളെ ഞങ്ങൾ ആദ്യം കുഞ്ഞുണ്ണി എന്ന് വിളിച്ചു പിന്നീട് അത് കുഞ്ഞാപ്പു ആയി.

സാമൂഹിക കുടുംബ ചുറ്റുപാടുകൾ ഞങ്ങളെ വീണ്ടും ആടിയുലപിച്ചു... 20 ദിവസത്തിനു ശേഷം വീണ്ടും ആശുപത്രിയിലേക്ക്. അഞ്ചു ദിവസം ആശുപത്രിവാസം... ശക്തമായ ശരീരിക പ്രേശ്നങ്ങൾ... ഞങ്ങൾ ശെരിക്കും പെറ്റു കിടക്കുക അല്ലായിരുന്നു.. പെറ്റ് ഓട്ടമായിരുന്നു...

നിസ്സഹായമായ അവസ്ഥകൾ... എല്ലാ ദുഃഖങ്ങളും അലിഞ്ഞു പൊക്കൻ കുഞ്ഞാപ്പുവിന്റെ ഒരു നോട്ടം മതിയായിരുന്നു...

ആസഹ്യമായ വേദനകളെ പിടിച്ചു നിർത്താൻ സഹപാഠിയായ ഡോക്ടർ വിനീത് രക്ഷകനായി എത്തി. ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു.

ഒരു പെണ്ണ് ജീവിതത്തിൽ അനുഭവിക്കാവുന്നതിന്റെ അങ്ങേ അറ്റം വരെ അവൾ അനുഭവിച്ചു തീർത്തു ഈ ജീവിതത്തിൽ. ഈ ജീവിതം ഞങ്ങൾ ഒരുമിച്ചു ജീവിച്ചു തുടങ്ങിയതിന്റെ ഓർമ ദിവസമാണ് ഇന്ന്...

ആഘോഷങ്ങൾ ഇല്ല ആരവങ്ങൾ ഇല്ല. ക്ലാസ്സിലെ കുട്ടികളുടെ ഒരു പ്രോഗ്രാമും അതിന്റെ inauguration ഒക്കെ ആയി രവിലെ തിരക്കായിരുന്നു. വിവാഹ ദിവസം അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം പോലെ നടി പാർവതിയുമായി ഉച്ച കഴിഞ്ഞു അഭിമുഖം.. എന്തൊക്കെയോ ഒത്തിരി കാര്യങ്ങൾ ചെയ്തുതീർക്കാൻ പറ്റിയ ദിവസം... നല്ല ദിവസങ്ങൾ അങ്ങനെ ആണ് ഓർക്കാൻ ഒരുപാട് ഓർമ്മകൾ സമ്മാനിക്കും.

ദുഃഖത്തിലും സന്തോഷത്തിലും സ്നേഹത്തിലും ദാരിദ്ര്യത്തിലും ഒക്കെ ആയി ജീവിച്ചു തുടങ്ങിയതിന്റെ ഒരു വാർഷികം കൂടി.

ജീവിതം ആണ് സത്യം എന്ന് ഓരോ നിമിഷവും ഓർമ്മപ്പെടുത്തി ഞങ്ങളുടെ ജീവിതം ആഘോഷമായി പോവുകയാണ്...

ഒരേ ചിന്താഗതി ഉള്ള രണ്ടു പേർ... അതായിരിക്കും ഞങ്ങൾ തമ്മിലുള്ള ഏറ്റവും വലിയ സാമ്യം...

ഇപ്പോൾ ഞങ്ങടെ സന്തോഷങ്ങൾ പങ്കിട്ടെടുക്കൻ kunjappoo കൂടി ഉണ്ട്. അവളുടെ സന്തോഷം ആണ് ഇപ്പോൾ ഞങ്ങളുടെ സന്തോഷം... അവളാണ് ഞങ്ങളുടെ ജീവിതം... ഈ വാർഷികത്തിൽ ഞങ്ങൾ കൂടുതൽ സ്നേഹിക്കപ്പെടുന്നതും അവളിലൂടെയാണ്... ഈ ദിവസം പോലും ഞങ്ങൾ ഓർക്കുന്നത് അവളിലൂടെയുള്ള യാത്രയിലാണ്...

നിങ്ങളുടെ പ്രർത്ഥന ഞങ്ങളോടൊപ്പം ഉണ്ടാവട്ടെ... എല്ലാവർക്കും നന്ദി...