Saturday 21 September 2019 02:31 PM IST : By സ്വന്തം ലേഖകൻ

‘മൂന്നു മണിക്കൂറിന്റെ കഷ്ടപ്പാടാണവൾ രണ്ടു മിനിറ്റിൽ തുറന്നെടുത്തത്’; പ്രിയതമയ്ക്ക് ഒരുക്കിയ കിടു സർപ്രൈസ്!

marriage-prize4456778

ഒന്നാം വിവാഹ വാർഷികത്തിന് പ്രിയതമയെ ഞെട്ടിക്കാൻ കിടിലൻ സമ്മാനം ഒരുക്കി ഭർത്താവ്. മൂന്ന് മണിക്കൂർ സമയമെടുത്താണ് ജിബിൻസ് ജോസഫ് എന്ന യുവാവ് ഭാര്യ ജോസ്മിയ്ക്ക് പ്രണയ സമ്മാനമൊരുക്കിയത്. സമ്മാനം ഒരുക്കുന്നതിന്റെയും ഭാര്യ അത് തുറന്നുനോക്കുന്നതിന്റെയും വിഡിയോ ജിഎൻപിസി പേജിലൂടെയാണ് ജിബിൻ പങ്കുവച്ചത്.

"ഒന്നാം വിവാഹ വാർഷികത്തിന് പ്രിയതമയ്ക്ക് ഒരുക്കിയ പ്രണയ സമ്മാനമാണിത്. മൂന്ന് മണിക്കൂറിന്റെ കഷ്ടപ്പാടാണവൾ രണ്ടു മിനിറ്റിൽ തുറന്നെടുക്കുന്നത്. മൂന്നു വർഷത്തെ പ്രണയം പിന്നെ, വെല്ലുവിളികളെ അതിജീവിച്ച കല്യാണം. കൂടെ നിന്നവളെ ഇങ്ങനെ സ്നേഹിച്ചില്ലെങ്കിൽ പിന്നെ, ആരെയാണ് ഇങ്ങനെ സ്നേഹിക്കുക?"- വിഡിയോയ്ക്കൊപ്പം ജിബിൻ കുറിച്ച വരികൾ ഇങ്ങനെ. രസകരമായ വിഡിയോ കാണാം; 

Tags:
  • Spotlight
  • Social Media Viral