Monday 07 September 2020 04:22 PM IST : By സ്വന്തം ലേഖകൻ

മരണമൊഴിയായ ആ ഫോൺകോൾ വിലപ്പോയി എന്നു വരില്ല; ഇനിയും റംസിമാർ മരിച്ചു വീഴാതിരിക്കാൻ ശബ്ദമുയർത്തണം; കുറിപ്പ്

ramsi-justice

വിവാഹത്തിൽ നിന്നു പിൻമാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം സോഷ്യൽ മീഡിയയെ കണ്ണീരണിയിക്കുകയാണ്. കൊട്ടിയം സ്വദേശി റംസി(24) യെ ആണ് വ്യാഴാഴ്ച വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയായ ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. നാടിനെ ഞെട്ടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോൾ റംസിക്ക് നീതി തേടി കുറിപ്പ് പങ്കുവയ്ക്കുകയാണ് വിഷ്ണു രമണൻ എന്ന യുവാവ്. റംസിയുടെ അബോർഷനെ പറ്റിയുള്ള ഒരു തുടരനേഷണം ഉന്നതതല ഡിപ്പാർട്മെന്റ് വെച്ച് അന്വേഷണം നടത്തണമെന്നാണ് കുറിപ്പിൽ വ്യക്തമാക്കുന്നത്. ജസ്റ്റിസ് ഫോര്‍ റംസി എന്ന ഹാഷ് ടാഗോടെയാണ് കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

റംസി എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ "ഹരിഷ്മുഹന്മദ്‌"{ഹാരിസ് } നെ അറസ്റ്റ് ചെയ്ത സാഹചര്യം നിലനിൽക്കെ വരാനിരിക്കുന്ന വരുംവരായികയിൽ ഹരിഷ് മുഹന്മദിന് വലിയ ശിക്ഷാനടപടികൾ ഒന്നും സ്വീകരിക്കാൻ പോലീസിനു കഴിയില്ല... !!!

കാരണം നിലവിൽ ഹരിഷിനെതിരെ ചുമത്തുന്ന കുറ്റം "abetment of suicide"
ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു എന്നതാണ്... ഇങ്ങനെ ഉള്ള കേസ് വലിയ ഗ്രാവിറ്റി ഉള്ളതല്ല... അത് കൊണ്ട് തന്നെ നിലവിൽ ഉള്ള ഒഫൻസ് വെച്ച് 21-40 വരെ മാക്സിമം തടവിൽ കഴിഞ്ഞാൽ കാലക്രമേണ ഈ കേസ്പ്രതിയെ കോടതി വെറുതെ വിടാനുള്ള സാഹചര്യം കൂടുതലാണ്...!!!

ഇതെല്ലാം മുന്നിൽ കണ്ട് അതിന് വേണ്ടിട്ടുള്ള നടപടികൾ കൈക്കൊള്ളാൻ വേണ്ടി നമ്മൾ പ്രധിഷേധിക്കണം...!!!

" Abortion is an offence "

റംസിയുടെ ജീവിതത്തിലെ മരണമൊഴിയായി നമ്മൾ കണക്കാക്കുന്ന ഫോൺകാൾ റെക്കോഡ്‌സ് ഒരിക്കലും കോടതിക്ക് മുന്നിൽ ഒരു തെളിവായി വിലപ്പോകില്ല...!!!

പക്ഷേ റംസിയുടെ അബോർഷനെ പറ്റിയുള്ള ഒരു തുടരനേഷണം ഉന്നതതല ഡിപ്പാർട്മെന്റ് വെച്ച് അന്വേഷണം നടത്തിയില്ലെങ്കിൽ ഇനിയും ഒരുപാട് റംസി-മാർ നമ്മുടെ നാട്ടിൽ ജനിച്ചു മരിക്കും... !!!

അങ്ങനെ സംഭവിക്കാതിരിക്കാൻ നമ്മുക്ക് ഒറ്റകെട്ടായി പ്രതികരിക്കാം.... !!!

ഒരു പാവം പെൺകുട്ടി ആത്മാർത്ഥമായി ഒരുവനെ സ്നേഹിച്ചതിനു സ്വന്തം ജീവനും ജീവിതവും നൽകേണ്ടി വന്ന ദാരുണ കാഴ്ച ഒരിക്കലും നമ്മൾ കണ്ടില്ല എന്ന് വെക്കരുത്... !!!

റംസിയുടെ ആത്മഹത്യ-ക്ക് കാരണക്കാരായ ഒരാൾ പോലും രക്ഷപെടരുത് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരാൾ എന്ന നിലയിൽ എന്റെ പ്രതിഷേധം ഒരു പ്രതികാരമായി തന്നെ ഏറ്റെടുക്കും... !!!