Tuesday 11 August 2020 01:08 PM IST : By സ്വന്തം ലേഖകൻ

പ്രസവത്തോടെ മകളുടെ മാനസിക പ്രശ്‌നം മാറുമെന്ന് വിശ്വസിച്ച് പുരുഷന്റെ ജീവിതം തകര്‍ക്കുന്ന മാതാപിതാക്കള്‍; താലി എല്ലാത്തിനും മരുന്നല്ല

പ്രസവത്തോടെ മകളുടെ മാനസിക പ്രശ്‌നം മാറുമെന്ന് വിശ്വസിച്ച് പുരുഷന്റെ ജീവിതം തകര്‍ക്കുന്ന മാതാപിതാക്കള്‍;  താലി എല്ലാത്തിനും മരുന്നല്ല

വിവാഹത്തോടെ പങ്കാളിയെ നന്നാക്കിയെടുക്കുമെന്ന് പറയുന്നവരെ നാം കണ്ടിട്ടുണ്ട്. കഴുത്തില്‍ താലിച്ചരട് കയറുന്നതോടെ സ്വഭാവ രൂപീകരണം നടക്കുമെന്ന ചിന്തയിലാണ് ആ പ്രവചനം. അത്തരം മിഥ്യാധാരണകളെ സരസമായ കുറിപ്പിലൂടെ വിമര്‍ശിക്കുകയാണ് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല. വിവാഹം കഴിഞ്ഞു ഞാന്‍ മാറ്റിയെടുക്കും എന്ന് ശുഭാപ്തി വിശ്വാസം മുറുക്കി പിടിച്ചു മോശം ബന്ധങ്ങളില്‍ ചെന്നു പെടുന്ന പെണ്‍കുട്ടികളുടെ ജീവിതം കൂടി മുന്‍നിര്‍ത്തിയാണ് കലയുടെ കുറിപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

അരിശം, അരിശം എന്തൊരു അരിശമാണ്.. !!!

വര്‍ഷങ്ങള്‍ക്കു മുന്‍പ് മോള്‍ടെ അച്ഛന്‍ ഇതെന്നോട് പറയുമ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ല.

കാമുകി  കാമുകന്മാരും അല്ല..

പെട്ടന്ന് പ്രതികരിക്കുന്ന എന്റെ മോശപെട്ട സ്വഭാവം അദ്ദേഹത്തെ പരിചപ്പെടുമ്പോള്‍ ഞാന്‍ മറച്ചു പിടിച്ചിരുന്നില്ല...

അതേ പോലെ അദേഹത്തിന്റെ ചില ദൂഷ്യങ്ങളും എനിക്ക് വ്യക്തമായി അറിയാമായിരുന്നു...

കാരണം ഞങ്ങളുടേത് സൗഹൃദം മാത്രമായിരുന്നു...

പ്രത്യേക സാഹചര്യത്തില്‍, വിവാഹം കഴിഞ്ഞും ഞങ്ങള്‍ അതേ സ്വഭാവങ്ങളിലൂടെ സഞ്ചരിച്ചു...

ഒരു പ്രായം കഴിഞ്ഞാല്‍ ആര്‍ക്കും ആരെയും മാറ്റാന്‍ ആകില്ല...

സഹിക്കാനേ പറ്റു..

എന്റെ സ്വഭാവത്തിന്റെ കൊടുംകാറ്റും പേമാരിയും അദ്ദേഹം സഹിച്ചത്, കണ്ടു മുട്ടി ഇരുപത് വര്‍ഷത്തോളം..

എനിക്ക് മാറ്റാന്‍ കഴിയുന്ന ആളല്ല എന്ന തിരിച്ചറിവ് ആദ്യമേ എനിക്ക് ഉണ്ടായിരുന്നു താനും...

ജീവിതം എന്താണെന്നു അറിയാത്ത രണ്ടു പേരുടെ കളി വീടും അതിലെ പരീക്ഷണങ്ങളും....

അസാധ്യം സഹനം എന്ന് തോന്നുമ്പോള്‍, വെറുക്കാതെ പിരിയാം..

പിരിഞ്ഞു കഴിഞ്ഞാല്‍ സൗഹൃദം പോലും പറ്റുകയുമില്ല...

ഇനി, എന്തിനാണ് സ്വന്തം പല്ലിടകുത്തി നാറ്റുന്നവരോട്..

'' അദ്ദേഹം എല്ലാം എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്, വിവാഹം കഴിഞ്ഞു ഞാന്‍ മാറ്റിയെടുക്കും എന്ന് ശുഭാപ്തി വിശ്വാസം മുറുക്കി പിടിച്ചു പ്രണയബന്ധങ്ങളില്‍ നിന്നും പിന്മാറാതെ ഒരുപാട് പെണ്‍കുട്ടികള്‍..

അവരുടെ നിസ്സഹായരായ മാതാപിതാക്കള്‍..

ഒരാളുടെ കാമുകന്‍ ഗുണ്ട ആണ്..

കൊട്ടേഷന്‍ സംഘത്തിന്റെ കണ്ണി...

ആര്‍ക്കും ആരെയും മാറ്റാന്‍ ആകില്ല..

സ്വയം കരുതണം മാറണമെങ്കില്‍..

രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വാസനകള്‍ പോലെ ചിലതുണ്ട്..

പാടാനുള്ള, പടം വരയ്ക്കാന്‍ ഉള്ള പുണ്യം എന്നൊക്കെ പോലെ,

മറുവശവും ഉണ്ട്...

പരസ്പരം നന്നാക്കാനുള്ള മരുന്നല്ല വിവാഹം..

സുതാര്യമാകണം ദാമ്പത്യജീവിതം...

പരസ്പരധാരണയും വിശ്വാസവും ബഹുമാനവും വേണം..

ഇമ്പമുള്ളതാകണം കുടുംബം..

ഒരു മാനസികവൈകല്യത്തിനും ഉള്ള മരുന്നല്ല ദാമ്പത്യം....

പെണ്‍കുട്ടിയുടെ പ്രസവത്തോടെ അവളുടെ മാനസിക രോഗം മാറുമെന്ന് വിശ്വസിച്ചു ഒരു പുരുഷന്റെ ജീവിതം തകര്‍ക്കുന്ന മാതാപിതാക്കള്‍ ഒരുപാട് ഉണ്ട്..

അവരോടും കൂടി ആണ്..

ഒരു പുരുഷന്റെ താലിയില്‍ അല്ല മാനസിക പ്രശ്‌നത്തിന്റെ മരുന്ന്..

സൈക്കിയാട്രിസ്‌റ് ന്റെ കയ്യിലാണ്...

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്റ്.