Thursday 13 February 2020 11:06 AM IST : By സ്വന്തം ലേഖകൻ

‘കെട്ടി കഴിഞ്ഞാൽ പെണ്ണുമ്പിള്ള അല്യോ വലുത്’; മോൾക്ക് ഒരു നീതി, മരുമകൾക്ക് മറ്റൊരു നീതി; കുറിപ്പ്

kala-fb

വിവാഹം കഴിഞ്ഞാൽ അമ്മയ്ക്കാണോ ഭാര്യക്കാണോ കുടുംബത്തിൽ പ്രധാന്യം? ഒരുപാട് കുടുംബങ്ങളിലെ മനസമാധാനം കെടുത്തിയ ഈ ആഭ്യന്തപര പ്രശ്നം ഇന്നും സജീവമാണ്. മരുമകളേയും മകളേയും രണ്ട് കണ്ണിലൂടെ കാണുന്ന അമ്മായി അമ്മമാരും, വിവാഹം കഴിയുന്നതോടെ ഭർത്താവിനെ മൊത്തമായി സ്വന്തമാക്കുന്ന ഭാര്യമാരും പടലപിണക്കങ്ങളിലേക്കുള്ള പാലങ്ങളാണ്. അത്തരമൊരു ‘കുടുംബയുദ്ധത്തിലേക്ക്’ ശ്രദ്ധ ക്ഷണിക്കുകയാണ് കൗൺസലിംഗ് സൈക്കളജിസ്റ്റ് കല. ഫെയ്സ്ബുക്കിൽ പങ്കുവച്ച സരസമായ കുറിപ്പിലൂടെയാണ് കല ആ കഥ പറയുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

low floor ബസ്സിൽ,

അധികം തിരക്കില്ലാത്ത ഇല്ലാത്ത ഒരു ദിവസം..

എന്റെ തൊട്ടടുത്ത് ഒരു അറുപതു വയസ്സ് തോന്നുന്ന സ്ത്രീ.

എതിർ വശത്തു ഒരു ഗർഭിണിയും അവരുടെ ഉമ്മയും ..

അവരും ഏതാണ്ട് അറുപതു വയസ്സ് വരുമാകും..

എവിടേയ്ക്കാ...എന്നോടും അടുത്തിരുന്ന സ്ത്രീയോടും ഗർഭിണിയുടെ ഉമ്മ തന്നെ ആദ്യ സംസാരത്തിനു തുടക്കം കുറിച്ചു...

വാട്സ്ആപ് ലെ കുത്ത് നിർത്തി ഞാൻ അവരെ നോക്കി ഇരുന്നു..

എനിക്കറിയാം..ഇനി കുറെ സമയത്തേക്ക് നേരം പോകുന്നത് അറിയില്ല..

ഉമ്മ മിണ്ടാനുള്ള തയ്യാർ എടുപ്പിലാണ്..

ഞാനും അടുത്തിരുന്ന സ്ത്രീയും ഞങ്ങൾ എവിടേയ്ക്ക് പോകുന്നു..

എന്ത് ചെയ്യുന്നു എന്ന് പറഞ്ഞു..

മോളാണ്..മൂന്നാമത്തെ ഗർഭം..''

ഗർഭിണി ഞങ്ങളെ നോക്കി അവശയായി ചിരിച്ചു..

മൂത്ത രണ്ടു പേരെ ആരുടെ അടുത്താക്കി..?

ഭാര്തതാവുണ്ടോ..?

എന്റെ അടുത്തിരുന്ന സ്ത്രീ ആ ഉമ്മ യെ പോലെ തന്നെ സംസാരപ്രിയ..!

ഓ..ഭാര്തതാവ് ദുബായിലാണ്..ഇവള് എന്റെ കൂടെ..!

കൊച്ചുങ്ങളെ ഇവക്കടെ ''നാത്തൂനെ അതായത് എന്റെ മകന്റെ ഭാര്യയെ ഏൽപ്പിച്ചിട്ടു വന്നു..''

അത് നന്നായി...''

എന്റെ അടുത്തിരുന്ന ആ അമ്മയ്ക്ക് പെട്ടന്ന് സമാധാനം കിട്ടിയ പോലെ..!

ഓ..എന്ത് നന്നായെന്ന്..!😒😒

അവക്കടെ അഹങ്കാരം ഞങ്ങൾ അല്ലെ സഹിക്കുന്നെ..!😴

പെട്ടന്നാണ് ഉമ്മയ്ക്ക് സങ്കടം വന്നത്..

ഗർഭിണി അതേയെന്ന അർത്ഥത്തിൽ എന്നെ നോക്കി തലയാട്ടി.

എന്റെ മോന്റെ കാശിൽ തിന്നു കൊഴുത്തു കഴിഞ്ഞപ്പോ അവള് അഹങ്കാരി ആയി..അവനിക്ക് ഇപ്പൊ ഉമ്മയും ബാപ്പയും ഒന്നും വേണ്ടല്ലെ..!

ഉമ്മയുടെ സങ്കടം കണ്ടു എന്റെ അടുത്തിരിക്കുന്ന സ്ത്രീ ഒന്നിളകി ഇരുന്നു..

ഒരു സിനിമ കാണാൻ തുടങ്ങുന്ന സുഖം അവരുടെ ഭാവത്തിൽ

ഒന്നാലോചിച്ചു നോക്കിയാണ്!!. സ്വന്തം ഉമ്മയുടെ പേരിൽ റുപ്പിക അയ്ക്കാത്തവനെ മോനായിട്ട് കാണാൻ പറ്റുവോ.?

ഉമ്മയുടെ സങ്കടം അണപൊട്ടി ഒഴുകാൻ തുടങ്ങി..

ശ്ശൊ..! എന്റെ അടുത്ത് നിന്നാണ് ഈ ശബ്ദം..

മുന്നോട്ടു പറയാനുള്ള എല്ലാ പ്രോത്സാഹനവും ആ ശബ്ദത്തിൽ ഉണ്ട്..

പിന്നെ ഒരു ബഹളമായിരുന്നു..ബസ്സിൽ..

ഇടയ്ക്കു കണ്ടക്ടർ വന്നു നോക്കുന്നത് കണ്ടു.



മരുമകളെ ,

ശപിച്ചും കുറ്റം പറഞ്ഞും ബസ്സിൽ കേറുന്നതിനു മുൻപ് കണ്ടിട്ടില്ലാത്ത എന്റെയും മറ്റൊരു സ്ത്രീയുടെയും മുന്നിൽ അവർ തൊലി ഉരിച്ചു..

ഒരു ഭീകരരൂപിയെ ഞാൻ മനസ്സിൽ സങ്കൽപ്പിച്ചു..

അല്ലേലും ചില പെണ്ണുങ്ങൾക്കു മിടുക്കു കൂടുതലാ..

ഈ പ്രസ്താവന എന്റെ അടുത്തിരിക്കുന്ന അമ്മയുടേത്..



ഈശ്വരാ...ഇവരുടെ മരുമകളുടെ കഥയും കേൾക്കേണ്ടി വരുമോ..

വന്നു കേറി സ്വന്തം ഉമ്മയുടെയും പെങ്ങളുടെയും അവകാശം തട്ടി എടുത്ത ആ മരുമകളെ അന്യരായ ഞങ്ങളുടെ മുന്നിൽ അവഹേളിച്ച് സംതൃപ്‌തി നേടി ഉമ്മ..

ഇത്രയും കേട്ടിരിക്കുന്ന ഗർഭിണി ആകട്ടെ..ബസ്സിൽ വന്നു ഇരുന്നപ്പോ ഉള്ള ഏനക്കേട്‌ ഒക്കെ മറന്നു ..

പുണ്യാളത്തി നാത്തൂൻ ഒക്കെ ശെരി വെച്ച് അങ്ങനെ ഇരിക്കുക ആണ്.

ഇവക്കടെ കെട്ട്യോൻ എങ്ങനെ..?

സ്റ്റാൻഡ് എത്താൻ ഇനിയും നേരമുണ്ട്..

ഓഹ്....അതൊന്നും പറയേണ്ട..

അവനിക്ക് ഇപ്പോഴും തള്ള പറയുന്നത് വേദ വാക്യം..

കെട്ടി കഴിഞ്ഞാൽ പെണ്ണുമ്പിള്ള അല്യോ വലുത്..

അവനെ പിടിച്ച് വെച്ചിരിക്കുവാ തള്ളയും പെങ്ങളും ..

നശൂലങ്ങൾ..!

ഗർഭിണി പെട്ടന്ന് മൂക്ക് പിഴിഞ്ഞു..

ഏഹ്....അതെന്തു ന്യായം ? കെട്ടി കഴിഞ്ഞു അവർക്കെന്തു കാര്യം ?

എന്റെ അടുത്തിരിക്കുന്ന സ്ത്രീയെ ഞാൻ ആരാധനയോടെ നോക്കി..

ഇതാണോ ഈ ഡിപ്ലോമസി എന്ന് പറയുന്ന സംഗതി..

ഇത് പഠിക്കണം... 💪💪💪

ഇവര് ട്യൂഷൻ തരുമോ ആവോ..?😌

എന്തായാലും സ്വന്തം മോൾക്ക് ഒരു നീതി..

മരുമകൾക്ക്..മറ്റൊന്നാണ് !

മോൻ ചത്താലും വേണ്ടീല , നീയൊന്നു കരഞ്ഞു കണ്ടാ മതി..

വിദ്യാഭ്യാസം കുറഞ്ഞ ഒരു ഉമ്മ ആയത് കൊണ്ട്..ഇവരിൽ ഇങ്ങനെ പ്രതികരണം ഉണ്ടായി..

ഇപ്പോഴത്തെ ഹൈടെക് അമ്മായി 'അമ്മ മരുമകൾ യുദ്ധം ഇതിനെ കാൾ ഒക്കെ എത്രയോ ഭീകരം..🙈🙈🙈🙈😴😴😴😴😴🙄🙄🙄