Wednesday 11 December 2019 11:08 AM IST : By സ്വന്തം ലേഖകൻ

ഡിഗ്രിക്ക് പഠിക്കുന്ന മകള്‍ക്ക് സെക്‌സ് എന്താണെന്ന് അറിയില്ലെന്ന് അഭിമാനത്തോടെ അമ്മ; അതേ കുട്ടിയുടെ വാട്സ്ആപ്പ് ചാറ്റിൽ കണ്ടത്! കുറിപ്പ്

kala-mohan887

സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം വിദ്യാർത്ഥികളുടെ ഭാവി തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ കുട്ടികളെ നിയന്ത്രിക്കാനും ശ്രദ്ധിക്കാനും മാതാപിതാക്കൾക്ക് മാത്രമേ കഴിയൂ. അന്ധമായി മക്കളെ വിശ്വസിക്കുന്ന അമ്മമാർ പലപ്പോഴും ചതി പറ്റിയതിന് ശേഷം മാത്രമാണ് തിരിച്ചറിയുക. ഈ വിഷയവുമായി ബന്ധപ്പെട്ട് കൗൺസിലിങ് സൈക്കോളജിസ്റ്റ് കല മോഹന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

കല മോഹൻ പങ്കുവച്ച കുറിപ്പ് വായിക്കാം;

സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തില്‍ യുവതി യുവാക്കള്‍ക്ക് ജീവിതം നഷ്ടമാകുന്നതിനെ തടയാന്‍ പോലീസ് ചില നിർദേശങ്ങൾ നല്‍കിയത് വായിച്ചു.. ഈ നിര്‍ദേശങ്ങള്‍ നല്‍കിയ സംവിധാനത്തോട് ഉള്ള എല്ലാ ബഹുമാനത്തോടെ, counseling psychologist എന്ന നിലയ്ക്ക് എനിക്കും പറയാന്‍ ഉള്ള ചിലത്... ടെക്‌നോളജി മുന്നോട്ടു പോകുമ്പോള്‍ , കുട്ടികളെ അതില്‍ നിന്നും വിലക്കുന്നതില്‍ യോജിപ്പില്ല.. എങ്ങനെ അത് തങ്ങളുടെ ജീവിതം നരകം ആക്കാതെ ഉപയോഗിക്കാം എന്നതാണ് പറഞ്ഞു കൊടുക്കേണ്ടത്.. അതിനു ആദ്യമായി, മാതാപിതാക്കള്‍ ഒരല്‍പം സമയം കണ്ടെത്തണം..

24 മണിക്കൂറ് കുട്ടികളുടെ ഒപ്പം ചെലവഴിക്കേണ്ട.. quantity of time അല്ല quality of time ആണ് പ്രധാനം... ആ വിലപ്പെട്ട സമയങ്ങളില്‍ കുട്ടികളോട് തുറന്നു സംസാരിക്കണം.. അവരുടെ കൂട്ടുകാരെ കുറിച്ച് , അവരുടെ ഫാഷന്‍ ചിന്തകളെ കുറിച്ച് ഒക്കെ തിരക്കണം.. സ്‌നേഹം പ്രകടിപ്പിക്കണം.. അല്ലാതെ ശിക്ഷ മാത്രം ആകരുത്.. ചോദ്യം ചെയ്യല്‍ മാത്രമാകരുത് അവരോടുള്ള ഇടപെടല്‍ രീതി.. ഇനി , മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്..

എത്ര കൂട്ടുകാരെ പോലെ എന്ന് പറഞ്ഞാലും,.., സ്വന്തം മാതാപിതാക്കളോട് ഒരല്‍പം ഒളിവു ചില വിഷയങ്ങളില്‍ കുട്ടികള്‍ കാണിച്ചേക്കാം.. എന്റെ മോള്‍ അല്ലേല്‍ മോന്‍ എല്ലാം എന്നോട് പറയും എന്ന് ചില മാതാപിതാക്കള്‍ കട്ടായം വാദിക്കും.. പറഞ്ഞാല്‍ നല്ലത്, ഭൂരിപക്ഷം കുട്ടികളുടെ കാര്യമാണ് ഞാന്‍ പറയുന്നത്..

എന്റെ ഒരു സ്‌നേഹിത, അവളുടെ ഡിഗ്രിക്കു പഠിക്കുന്ന മകളെ കുറിച്ച് അഭിമാനത്തോടെ പറഞ്ഞു.. എന്റെ മോള്‍ ഇപ്പോഴും കുഞ്ഞാണ്, sex എന്താന്നെന്നു പോലും അറിയില്ല., ഓരോ പൊട്ടത്തരങ്ങള്‍ എന്നോട് വന്നു ചോദിക്കും..'' പൊട്ടന്‍ '' അഭിനയിക്കുക അല്ലല്ലോ അല്ലെ എന്ന് ഞാന്‍ ചോദിച്ചത് അവര്‍ക്കു ഇഷ്ടമായില്ല..പിന്നീട് , ഇതേ കുട്ടിയുടെ whtsaap chat കണ്ടു ഭയപ്പെട്ടു എന്നെ വിളിച്ചതും ആ 'അമ്മ തന്നെ ! കുട്ടിയുടെ കുറ്റം അല്ല.. അമ്മയുടെയും അല്ല.. അംഗലാവണ്യം വന്ന പെണ്‍കുട്ടിയും പൊടി മീശ വന്ന പയ്യനും അച്ഛനും അമ്മയ്ക്കും പൊടി കുഞ്ഞുങ്ങള്‍ ആണ് ..

എന്റെ കുട്ടിക്ക് ലൈംഗികത എന്താന്നെന്നു പോലും അറിയില്ല എന്ന് വിശ്വസിക്കാന്‍ ആണ് എല്ലാവര്ക്കും ഇഷ്ടം.. ഓരോ പ്രായത്തില്‍ എത്തുന്ന കുട്ടിക്കും ശാരീരികമായും മാനസികമായും മാറ്റങ്ങള്‍ വരും.. അത് ഉള്‍ക്കൊണ്ട് കൊണ്ട് വേണം അവരെ വളര്‍ത്താന്‍.. ശാസ്ത്രം മുന്നോട്ടു പോകുമ്പോള്‍ അവരെ പിന്നോട്ട് വലിക്കുന്നതില്‍ കാര്യമില്ല.. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു കൊടുക്കുക.. ഫോണ്‍ lock ഇടാന്‍ ഉള്ള അനുവാദം തരില്ല എന്ന് പറഞ്ഞു കൊണ്ട് തന്നെ ഫോണ്‍ വാങ്ങി കൊടുക്കാം.., vote അവകാശം കിട്ടാനുള്ള പ്രായം പോലെ.. ഫോണ്‍ സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാനുള്ള സമയം ചൂണ്ടി കാട്ടുക.. 

അതവര്‍ അംഗീകരിക്കും.. കോളേജുകളിലും സ്‌കൂളിലും പല notes ഇപ്പോള്‍ whatsaap വഴി ആണ് കിട്ടുന്നത് എന്നാണ് കുട്ടികള്‍ പറയുന്നത്.. അതിന്റെ സത്യാവസ്ഥ അന്വേഷിക്കണം.. താങ്ങാവുന്നതിലും കൂടുതല്‍ സിലബസ്സ് കുട്ടികള്‍ക്ക് ഉള്ളത് പോലെ അദ്ധ്യാപകരുടെ ജോലികള്‍ പണ്ടത്തെകാലത്തെ പോലെ എളുപ്പം അല്ല. 24 മണിക്കൂറ് തികയാത്ത അവസ്ഥ.. അതിനാല്‍ ചിലപ്പോള്‍ പ്രാധാന്യമായ ചില notes whtsap വഴി പകര്‍ത്തുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.എന്നും മാതാപിതാക്കള്‍ അറിയണം.. എന്റെ അടുത്ത് വന്ന ഒരു കേസ് ഈ അവസരത്തില്‍ ചൂണ്ടി കാണിക്കുക ആണ്.. 15 വയസ്സുകാരി ആയ മകളുടെ പ്രണയം അറിഞ്ഞ പിതാവ് അവളെ അതില്‍ നിന്നും പിന്തിരിയാന്‍ എന്റെ അടുത്തു എത്തിച്ചു.

ഒരു ബന്ധം എന്ന് പിതാവ് പറഞ്ഞെങ്കില്‍.. കുട്ടിയുടെ മൊഴിയില്‍ മൂന്ന് പേരുടെ വിവരം കിട്ടി.. മൊബൈല്‍ ചാര്‍ജ് ചെയ്തു കൊടുക്കാന്‍ ഒരാള്‍.. വാങ്ങി കൊടുത്ത ആള്‍.. പിന്നെ അച്ഛന്‍ അറിയുന്ന കാമുകനും.. വീട്ടമ്മ ആയ അമ്മയുടെ , കൊച്ചു മോളോടൊപ്പം കിടന്നുറങ്ങുന്ന അച്ഛമ്മയുടെ , അച്ഛന്റെ , ആങ്ങളയുടെ ഒക്കെ കണ്ണ് വെട്ടിച്ചു അവള്‍ ഇത്രയും ഒപ്പിച്ചു..! ഒരു ഫോണ്‍ വേണം എന്ന ആഗ്രഹം ഉണ്ടേല്‍ , അതവര്‍ക്ക് കിട്ടാന്‍ ഈ സമൂഹത്തില്‍ ഒരുപാടു മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.. സഹായികള്‍ ഉണ്ട്.. തങ്ങളുടെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ , തനിക്കു മാത്രം ആയി വിലക്ക് വരുമ്പോള്‍ .. അതെങ്ങനെയും കൈക്കല്‍ ആക്കണം എന്നാണ് അവരുടെ പിന്നത്തെ വാശി.. അതില്‍ എന്തൊക്കെ അനിഷ്ടങ്ങള്‍ സംഭവിക്കും എന്നവര്‍ ചിന്തിക്കില്ല.. അവരുടെ പ്രായം അതാണ്.. ആ പ്രായം നമ്മുക്ക് അറിയാത്തതല്ല.. നമ്മള്‍ കടന്നു പോയ ഒന്നാണ്.. ചിന്തിച്ചാല്‍ മനസിലാക്കാം..!

ഭൂമിയില്‍ ചവിട്ടി നില്‍ക്കാനുള്ള ആര്‍ജ്ജവം അവരില്‍ ഉണ്ടാക്കാന്‍ അദ്ധ്യാപകര്‍ക്കും കഴിയും.. സിലബസ്സ് തീര്‍ക്കുന്നതിനോട് ഒപ്പം ഒരല്‍പം സമയം മറ്റു ലോക കാര്യങ്ങള്‍ കൂടി പങ്കുവെയ്ക്കാം, കുട്ടികളോട് കാര്യങ്ങള്‍ എന്ത് പറഞ്ഞു കൊടുക്കുന്നു എന്നതിനെ കാള്‍, എങ്ങനെ പറഞ്ഞു കൊടുക്കുന്നു എന്നതാണ് കാര്യം.. sex എഡ്യൂക്കേഷന്‍ കൊടുക്കേണ്ടത് അനിവാര്യം ആണ്.. അതാതു പ്രായത്തില്‍ , മനസ്സിലാക്കുന്ന തരത്തില്‍ ഉള്ള കാര്യങ്ങള്‍ പറഞ്ഞു കൊടുക്കണം.. good touch , bad touch എന്താന്നെന്നു പറഞ്ഞു കൊണ്ട് തുടങ്ങണം.. നമ്മുടെ കുട്ടികളുടെ പ്രധാന പ്രശ്‌നം , പ്രതികരണ ശേഷി കുറഞ്ഞു വരുന്നു എന്നതാണ്.. പ്രകടനം അല്ല വേണ്ടത്.., പ്രതികരണം ആണ്..

അതിനുള്ള ചങ്കുറ്റവും മാര്‍ഗ്ഗനിര്‌ദേശവും ആണ് മാതാപിതാക്കള്‍ കൊടുക്കേണ്ടത്.. വയലില്‍ നില്‍ക്കുന്ന കരിക്കോലങ്ങളെ പോലെ അവരെ ഭയപെടുത്താതെ , സ്‌നേഹത്തോടെ ,ബഹുമാനത്തോടെ മുതിര്‍ന്നവരുടെ നിര്‍ദേശങ്ങള്‍ കുട്ടികള്‍ അനുസരിക്കട്ടെ.. അടുത്തതായി , പെണ്‍കുട്ടികള്‍ മാത്രമല്ല ചൂഷണത്തിന് ഇര ആകുന്നത് എന്ന് ആലോചിക്കണം.. ചൂഷണത്തിന് ഇരയായി , മാനസികമായി തകര്‍ന്ന എത്രയോ ആണ്കുട്ടികളെ counseling നു കൊണ്ട് വരാറുണ്ട്.. പെണ്‍കുട്ടികളെ കുറിച്ച് മാത്രമാണ് വാര്‍ത്ത വരുന്നത്.. അവര്‍ക്കു വേണ്ടി മാത്രമാണ് മുറ വിളികളും.. ആണ്‍കുട്ടികളുടെ ഇത്തരം പ്രശ്‌നങ്ങള്‍ ആരും കാണുന്നില്ലേ.? അവര്‍ക്കും വേണം ബോധവല്‍ക്കരണ ക്ലാസുകള്‍.. എന്ത് കൊണ്ടാണ് എല്ലാ സ്‌കൂളിലും കോളേജിലും പെണ്‍കുട്ടികള്‍ക്ക് മാത്രം ആയി ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നത്.. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചു ഇരുത്തി വേണം സെക്‌സ് എഡ്യൂക്കേഷന്‍ നല്‍കാന്‍.. പരസ്പര ബഹുമാനം ആണ് വേണ്ടത്... അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഭയപ്പാടല്ല വളര്‍ത്തേണ്ടത്.. ബോധവല്‍ക്കരണം നടത്തി ഒടുവില്‍ ഉള്ള അറിവും കൂടി പോയി കുട്ടികളില്‍ ഭയം ബാക്കി ആകുന്ന തരത്തില്‍ ഉള്ള ക്ലാസുകള്‍ ആകരുത്..

എല്ലാ സ്‌കൂളിലും കോളേജിലും PTA meeting വെക്കാറുണ്ട്.. പ്രിയപ്പെട്ട മാതാപിതാക്കളുടെ ഈ കാര്യത്തോടുള്ള അവഗണ കഷ്ടമാണ്.. ആര്‍ക്കും വരാന്‍ സമയം ഇല്ല.. ഇത്തരം മീറ്റിങ് നടത്തുമ്പോള്‍ , general issues നെ കുറിച്ചാണ് പറയാറ്.. കുട്ടികളില്‍ കാണപ്പെടുന്ന മാറ്റങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യാറ്.. തങ്ങളുടെ കുഞ്ഞുങ്ങളെ കുറിച്ച് മാത്രമേ മാതാപിതാക്കള്‍ അറിയുന്നുള്ളു.. പിന്നെ പീഡനം വരുന്ന വാര്‍ത്തകളും.. ഒന്ന് മക്കള്‍ പഠിക്കുന്ന കോളേജുകളിലും സ്‌കൂളിലും ചെല്ലൂ.. മാസത്തില്‍ ഒരിക്കല്‍ എങ്കിലും.. PTA meeting കര്‍ശനമായും പാലിക്കണം എന്ന് ഓരോ മാതാപിതാക്കളും സ്വയം ഉറപ്പിക്ക്, പല പ്രശ്‌നങ്ങളും പരിഹരിക്കാം..

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാലിക്കപ്പെടേണ്ട സാമാന്യ നിയമങ്ങള്‍ എന്താണെന്നു പോലും പല കുട്ടികള്‍ക്കും അറിയില്ല.. നിയമനടപടികള്‍ പാലിക്കാന്‍ അദ്ധ്യാപകര്‍ നിര്ബന്ധിതര്‍ ആകുമ്പോള്‍ മാത്രമാണ് പൊട്ടിത്തെറിച്ചു കൊണ്ട് മാതാപിതാക്കള്‍ രംഗത്തേയ്ക്ക് വരുന്നത്.. ലിഖിതങ്ങള്‍ ആയ നിയമങ്ങള്‍ പോലെ അലിഖിതങ്ങളായ കാര്യങ്ങളും ഉണ്ട്.. അതൊക്കെ വല്ലപ്പോഴും മാതാപിതാക്കള്‍ ഒന്ന് കുട്ടികള്‍ പഠിക്കുന്ന കലാലയത്തില്‍ വന്നാല്‍ , അവരുടെ അദ്ധ്യാപകരും ആയി ഒന്ന് സംസാരിച്ചാല്‍ എത്ര മാത്രം ഗുണം ചെയ്യും എന്നോ..?

ഇവിടെ ഓരോ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും , രാഷ്ട്രീയം പറഞ്ഞു ശ്രദ്ധ പലവഴിക്ക് തിരിക്കുന്നത് അല്ലാതെ, വേണ്ടുന്ന കാര്യങ്ങളില്‍ ആരാണ് ശ്രദ്ധിക്കുന്നത് ?

Essential Truths About Raising a Teen 

1. Her personality has arrived. 

2. She's sweet. 

3. Faith in her is key. 

4. She's still learning. 

5. She still needs you. 

6. You'll never regret advocating for her. 

7. She's sensitive. 

8. She craves your approval. 

9. You're creating her framework for intimacy. 

10. She gets and knows and is exposed to so much more than you'd ever guess, and than she lets on. 

11. She's watching you for clues on how to maneuver this world as a woman. 

12. There's a ridiculous amount of goodness to her -- she needs to hear that. 

13. Don't shy away from hard conversations. 

14. Be her biggest fan.

( information from child development psychology )

Tags:
  • Spotlight
  • Social Media Viral