Friday 18 October 2019 02:42 PM IST : By സ്വന്തം ലേഖകൻ

പതിനൊന്നാം ക്ലാസ്സുകാരി മകളുടെ സഹപാഠി അമ്മയുടെ കാമുകൻ! ആണിനും പറയാനുണ്ട് ചൂഷണത്തിന്റെ കഥകൾ

abuse

ചൂഷണങ്ങളുടേയും പീഡനങ്ങളുടേയും കഥകള്‍ പെണ്ണിനു മാത്രമാണോ പങ്കുവയ്ക്കാനുള്ളത്? പുറത്തു പറയാൻ മടിക്കുന്ന, മനസു തകർക്കുന്ന പീഡനങ്ങളുടെ കഥകൾ ആണിനും പറയാനുണ്ടെന്ന് കുറിക്കുകയാണ് കൗൺസലറും സൈക്കോളജിസ്റ്റുമായ കല മോഹൻ. പുരുഷനു ഒരു പീഡനം സംഭവിച്ചാൽ എന്ത് ചെയ്യണം എന്ന് എവിടെയും ചർച്ച ചെയ്യുന്നില്ല എന്നതാണ് യാഥാർത്ഥ്യമെന്ന് കല മോഹൻ പറയുന്നു. ഏറ്റുവാങ്ങിയ നാണക്കേടിന്റേയും പീഡനങ്ങളുടേയും കഥകൾ ജീവിതത്തിൽ എങ്ങനെ പ്രതിഫലിപ്പിക്കും എന്ന് അറിയാറില്ലെന്നും കുറിപ്പിൽ അടിവരയിടുന്നു. സ്ത്രീയിൽ നിന്നും പീഡനം ഏൽക്കേണ്ടി വന്ന കൗമാരക്കാരന്റെ കഥയും, പതിനൊന്നാം ക്ലാസ്സുകാരി മകളുടെ സഹപാഠിയെ കാമുകനാക്കിയ വീട്ടമ്മയുടെ കഥയും കല മോഹൻ ഇതോടൊപ്പം ചേർത്തു വയ്ക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ആണിനും പറയാനുണ്ട് കഥകൾ !
-------------============----------
ഒരുപാട് നാൾ മുൻപാണ് ,
അച്ഛനും അമ്മയും മകനും കൂടി ,
പീഡിപ്പിക്കപ്പെട്ട മകനോട് ഒന്നിച്ചു വന്നത്..
മകൻ ആണ് , മകൾ അല്ല...!
ആരാണ് പീഡിപ്പിച്ചത് ?
അവന്റെ അടുത്ത ബന്ധുവായ സ്ത്രീ...!
ശാരീരികമായ ബുദ്ധിമുട്ടുകളെ തുടർന്ന് , ഡോക്ടറെ കാണിച്ചപ്പോൾ ആണ് ,
ഈ സംഭവം പുറത്തു വന്നത്..

ഇവർ , രാവിലെ മുതൽ അണിഞ്ഞു ഒരുങ്ങി നടന്നു നാട്ടുകാരുടെ നോട്ടപ്പുള്ളി ആയവൾ അല്ല..
കെട്ടും മട്ടും കണ്ടാൽ അറിയാം ആളത്ര വെടിപ്പല്ല എന്നവളെ കുറിച്ചാരും പറഞ്ഞിട്ടില്ല..
സൗന്ദര്യവും ബുദ്ധിയും കൊണ്ട് , മറ്റു സ്ത്രീകളെ അസൂയപെടുത്തിയവളും അല്ല..
അച്ചടക്കമുള്ള കുടുംബത്തിലെ മരുമകൾ ആണ്..
അമ്മായിഅമ്മ വരച്ച വരയിൽ നില്കുന്നവൾ..
ഭാര്തതാവിനു തലവേദന ഇല്ല..
.ഭാര്യ അടക്കവും ഒതുക്കത്തോടെ നാട്ടിൽ നിൽക്കുന്നത് കൊണ്ട് , അദ്ദേഹം വിദേശത്തു സമാധാനത്തോടെ ജോലി ചെയ്യുന്നുണ്ട്..

ഒരു വ്യക്തിക്ക് അയാളും മറ്റുള്ളവരും കാണുന്ന ഒരു മുഖമുണ്ട്..
അതെ പോലെ ,ആരാലും കാണപ്പെടാത്ത ഒളിച്ചു വെയ്ക്കുന്ന മറ്റൊരു മുഖവും ഉണ്ട്..!!
സമൂഹത്തിലും കുടുംബത്തിലും നല്ല പ്രതിച്ഛായ ഉള്ള സ്ത്രീയിൽ നിന്നും ഇത്തരം ഒരു പ്രവൃത്തി ...
അറിഞ്ഞവർ ഞെട്ടി..
ഇത്തരം അനുഭവങ്ങൾ നേരിട്ടാൽ,,
ആണിന് ഉണ്ടാകാറുണ്ട്...
പല മാനസിക പ്രശ്നങ്ങളും..

ഒരു കൗൺസിലർ എന്ന നിലയ്ക്ക് ,
പലതും മാറ്റി മറിച്ചു, മായ്ച്ചു ,വ്യക്തികളെ മനസ്സിലാക്കാത്ത തരത്തിൽ മാത്രമേ കേസുകൾ എഴുതാൻ സാധിക്കു..
.
ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളിൽ ,
പുരുഷന് നേരിടേണ്ടി വരുന്ന മാനസിക പ്രശ്നങ്ങളിൽ ചിലത് ,
ഇത്തരം അനുഭവങ്ങളിൽ നിന്നും ഉണ്ടായതാണെന്ന് പലപ്പോഴും കണ്ടെത്താറുണ്ട്..
അവൻ നേരിടുന്ന ഏറ്റവും വലിയ മാനസിക പ്രശ്നം..
സ്ത്രീ , അവളെ, വിശ്വസിക്കാൻ പറ്റുന്നില്ല എന്നത് തന്നെ ആകും..!
തനിക്കു നേരിട്ട അനുഭവത്തിന്റെ വെളിച്ചത്തിൽ,
പിന്നീട് സ്ത്രീകളോട് ജീവിതാവസാനം വരെ വെറുപ്പ് നിറച്ചു ,
അതിന്റെ പേരിൽ ജീവിതം ഹോമിക്കേണ്ടി വരുന്ന എത്രയോ പേരുണ്ട്..
ഔദ്യോഗികമായ ഉയർന്ന പദവി..
സമൂഹത്തിലെ ഉന്നത സ്ഥാനം..
ഭാര്യ സുന്ദരിയും ആരോഗ്യവതിയും...
പക്ഷെ അവൾ , ഷോ കേസിലെ കാഴ്ച വസ്തു...
താല്പര്യം മുഴുവൻ , ചില പ്രത്യേക '' സ്ത്രീ ശരീരങ്ങളോട്..!
തന്നെ കാൾ ഒരുപാട് മുതിർന്ന സ്ത്രീകളോട്....
സൈക്കോളജിസ്റ്റിന്റെ , സൈക്കിയാട്രിസ്റ്റിന്റെ , ഒക്കെ diaryil ഇത്തരം എത്രയോ കേസുകൾ ...
, പാതിവൃത്യത്തിനും കന്യകാത്വത്തിനും പുരുഷലിംഗം ഇതേ വരെ ഇല്ല അത് കൊണ്ട്
അവൻ കുറ്റബോധത്തിൽ നിന്നും രക്ഷപെടുന്നു , അത്ര മാത്രം..!

പതിനൊന്നാം ക്ലാസ്സുകാരി മകളുടെ ഒപ്പം പഠിക്കുന്ന ആൺകുട്ടി
അമ്മയുടെ കാമുകൻ ആണെന്ന് പുറത്തു അറിഞ്ഞു ..
അവന്റെ അമ്മയും അവരും തമ്മിൽ വലിയ അടിയായി..
അവന്റെ സ്കൂളിലെ ടീച്ചർ പറഞ്ഞത് ഓർക്കുന്നു..
അവൻ , നമ്മളോടൊക്കെ പെരുമാറുന്നത് , നോക്കുന്നത് വല്ലാത്ത മട്ടിലായിരുന്നു..
ഒരു വിദ്യാർത്ഥി , അദ്ധ്യാപികമാരോട് കാണിക്കേണ്ട രീതി ആയിരുന്നില്ല അവനിൽ...
അവന്റെ കുറ്റമല്ല...
അവൻ നിൽക്കുന്ന സാഹചര്യം അതാണെന്ന് ഇപ്പോൾ മനസ്സിലായി എന്ന്...

ഇത്തരം അനുഭവങ്ങൾ ,
ചെറുപ്രായത്തിൽ നേരിടുന്ന ആൺകുട്ടി അവൻ ബുദ്ധിമാനായി ,
പഠിച്ചു ഉയർന്ന നിലയ്ക്ക് എത്തിയേക്കും...
അതിൽ അവന്റെ IQ ആണ് സഹായിക്കുന്നത്..
എന്നാൽ ,
അവന്റെ EQ ,അത് നന്നായി ചിട്ട പെടുത്തി എടുത്തില്ല എങ്കിൽ
അത് അവനിൽ എന്തൊക്കെ സ്വഭാവവൈകൃതങ്ങൾ ഉണ്ടാക്കുമെന്ന് പറയാൻ വയ്യ...
വൈകാരികത ആണ് EQ
EQ കുറഞ്ഞ രാഷ്ട്രീയ നേതാവ്..
ഒരു അധ്യാപകൻ..
പോലീസ് ,
ജേര്ണലിസ്റ് ,
കാലാകാരൻ
ജഡ്ജ് ,..
എന്തിനു മനസ്സ് കൈകാര്യം ചെയ്യുന്ന സൈക്കോളജിസ്റ് അല്ലേൽ സൈക്കിയാട്രിസ്റ്അങ്ങനെ എത്രയോ പേരുണ്ടാകാം..!!
ഒന്ന് സൂക്ഷിച്ചു നോക്ക്...
പലരെയും നമ്മുക്ക് കണ്ടെത്താം..
എന്ത് കൊണ്ട് ഇങ്ങനെ എന്ന് !
പുരുഷൻ ആയാലും സ്ത്രീ ആയാലും ചൂഷണം ചെയ്യപ്പെടുന്നത് ,
ആ വ്യക്തിയെ ഏതൊക്കെ തലത്തിൽ ഭാവിയിൽ കൊണ്ടെത്തിക്കുമെന്നു പറയാൻ വയ്യ...

പുരുഷനു ഒരു പീഡനം സംഭവിച്ചാൽ എന്ത് ചെയ്യണം എന്ന് എവിടെയും ചർച്ച ചെയ്യുന്നില്ല...
അവനത് ജീവിതത്തിൽ എങ്ങനെ
പ്രതിഫലിപ്പിക്കും എന്നറിയില്ല...

നടന്നു നീങ്ങുമ്പോൾ , ശരീര ഭാഗത്ത് അമരുന്ന അന്യസ്ത്രീയുടെ കൈ , ഒരുപക്ഷേ പേടിക്കേണ്ട ,എന്നാൽ
അവനിൽ ചെറുപ്രായത്തിൽ വന്നു ചേരുന്ന ചില നെറികെട്ട അനുഭവങ്ങൾ , അതിലും മേലെ ആണ്...

നേരും നെറിവും തിരിച്ചറിവും ഇല്ലാതെ ജീവിക്കേണ്ട അവസ്ഥ ...
ലക്ഷങ്ങൾ കൈപ്പറ്റുന്ന ഉദ്യോഗത്തിൽ ഇരിക്കുമ്പോഴും ,
അവനിൽ ആ വൈകൃതത്തിലെ തരികൾ ഉപദ്രവം ചെയ്തു കൊണ്ടേ ഇരിക്കും...
അവനിലെ അവനെ കാർന്നു തിന്നു കൊണ്ടേ ഇരിക്കും.
..സ്ത്രീയെ .
അവൻ എങ്ങനെ കാണുന്നു എന്നത് ,
അവന്റെ ഇന്നത്തെ അനുഭവത്തിന്റെ പച്ഛാത്തലത്തിൽ അല്ല..പലപ്പോഴും
ഇന്നലകളിൽ കൂടി ആണ്....!