ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ വച്ച് കണ്ടക്ടറെ കുത്തിക്കൊന്നു. കളമശേരി എച്ച്എംടി ജംക്‌ഷനിൽ വച്ചാണ് സംഭവം. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റർ (25) ആണ് മരിച്ചത്. അക്രമി ഓടി രക്ഷപെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. ‘എന്റെ സഹോദരിയെ നീ കളിയാക്കുമോ’ എന്ന് ചോദിച്ച് നെഞ്ചിൽ കുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പ്രതിയെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് കളമശേരി പൊലീസ് വ്യക്തമാക്കി. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിൽ.