Saturday 03 March 2018 11:59 AM IST

പ്രണവിന്റെ ലക്ഷ്യം സിനിമയല്ല, പിന്നെ...കല്യാണി പ്രിയദര്‍ശന്‍ പറയുന്നു

Sujith P Nair

Sub Editor

kalyani_pranav

ആദി റിലീസ് ചെയ്തപ്പോള്‍ ഹിമാലയന്‍ യാത്രയില്‍ മുഴുകിയ പ്രണവ് മോഹന്‍ലാലിനെ ഏറെ കൗതുകത്തോടെയാണ് എല്ലാവരും ചര്‍ച്ച ചെയ്തത്. നായകനായി അരങ്ങേറ്റം കുറിക്കുമ്പോഴും തന്റെ ജീവിതത്തിന് യാതൊരു ഭാവപ്പകര്‍ച്ചകളും നല്‍കിയില്ല സൂപ്പര്‍ താരപുത്രന്റെ ഗമയൊട്ടുമില്ലാത്ത ഈ ചെറുപ്പക്കാരന്‍. ആദിക്ക് ശേഷം പ്രണവ് ഏതു സിനിമയില്‍ ആണെന്നു തിരയുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് പ്രണവിന്റെ കളിക്കൂട്ടുകാരി കല്യാണി പ്രിയദര്‍ശന്റെ ആ വാക്കുകള്‍ എത്തിയിരിക്കുകയാണ്, അവന്റെ ലക്ഷ്യം സിനിമയല്ല...
മാർച്ച് ആദ്യ ലക്കം 'വനിത'യ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് കല്യാണി പ്രണവിനെ കുറിച്ച് അധികമാര്‍ക്കുമറിയാത്ത കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
 
‘സിനിമയൊന്നുമല്ല അവന്റെ ആഗ്രഹം, ഒരു ഫാം ഉണ്ടാക്കുകയാണ് അവന്റെ സ്വപ്നം. നിറയെ മരങ്ങളും പക്ഷികളും പശുക്കളുമെല്ലാം നിറഞ്ഞ പച്ചപിടിച്ച ഒരു മിനി കാട്. അവൻ ആർക്കും ഉപദേശം കൊടുക്കാറുമില്ല, ആരിൽ നിന്നും ഉപദേശം സ്വീകരിക്കാറുമില്ല’ കല്യാണി പറഞ്ഞു. വനിത മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് കല്യാണി വെളിപ്പെടുത്തൽ നടത്തിയത്.

‘ആദിയിൽ കാണിക്കുന്ന പോലത്തെ അഭ്യാസങ്ങൾ അവനു മാത്രമേ ചെയാൻ കഴിയൂ. മരങ്ങളിലും മലകളിലുമൊക്ക വലിഞ്ഞു കയറാന്‍ പ്രണവിനെക്കഴിഞ്ഞേ ആളുള്ളൂ.  അഭിനയിക്കാന്‍ വേണ്ടി യാത്രകൾ ഒഴിവാക്കിയപ്പോൾ കൈകള്‍ സോഫ്റ്റായി പോയതുകൊണ്ട് മൗണ്ടന്‍ ക്ലൈംബിംഗിലൂടെ കൈകള്‍ വീണ്ടും ഹാര്‍ഡാക്കാനാണ് ശരിക്കും ഈ ഹിമാലയൻ യാത്ര. അഞ്ഞൂറു രൂപയേ പ്രണവിന്റെ കൈയിൽ മിക്കപ്പോഴും കാണാറുള്ളു.

ലോറിയിലും മറ്റുമാണ് കൂടുതലും യാത്രകൾ ചെയ്യാറ്. കൈയില്‍ പൈസ ഇല്ലാതെ വരുമ്പോൾ അനിയത്തിയെ വിളിക്കും, അക്കൗണ്ടിലേക്ക് നൂറു രൂപ ഇട്ടുകൊടുക്കാമോ എന്ന് ചോദിക്കും.’ കല്യാണി പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം 'വനിത'യിൽ വായിക്കാം..

പ്രണവുമായി വിവാഹം? സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തയോട് കല്യാണി ആദ്യമായി പ്രതികരിക്കുന്നു

‘അമ്മയുടെ അത്ര കരുത്തുള്ള സ്ത്രീയെ കണ്ടിട്ടില്ല...’ ലിസിയെ കുറിച്ച് കല്യാണി പ്രിയദർശൻ പറയുന്നു...