Wednesday 19 February 2020 04:24 PM IST : By സ്വന്തം ലേഖകൻ

‘അവിഹിത ബന്ധങ്ങൾ ആദ്യം കാണുന്നത് അവർ’; നൊന്തു പെറ്റ കുഞ്ഞ് ശത്രുവാകുന്ന നിമിഷം; കുറിപ്പ്

kala-on-kannur

മാതാപിതാക്കളുടെ വിവാഹേതര ബന്ധങ്ങൾക്ക് ബലിയാടാകേണ്ടി വരുന്നത് ഒന്നുമറിയാത്ത പാവം കുഞ്ഞുങ്ങളാണോ? സമകാലിക സംഭവങ്ങളുടെ വെളിച്ചത്തിൽ ഈ ചോദ്യത്തിനുള്ള ഉത്തരം പങ്കുവയ്ക്കുകയാണ് കൗൺസലർ കല. വിവാഹേതര ബന്ധങ്ങൾക്ക്‌ ഇര ആകേണ്ടി വരുന്ന മക്കളുടെ ദുരവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നതാണ് കലയുടെ കുറിപ്പ്. പരസ്പരം മടുത്തു കഴിഞ്ഞാൽ , സ്നേഹത്തോടെ പിരിഞ്ഞു പോകണം എന്നത് നിർബന്ധിത നിയമം ആക്കണം. അല്ലേൽ എന്ത് സംഭവിക്കും എന്നത് എത്രയോ അനുഭവങ്ങളിലൂടെ നാം കണ്ടറിഞ്ഞതാണെന്നും കുറിപ്പിലൂടെ അടിവരയിടുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

മനുഷ്യനെ മാലാഖ ആയി കാണൽ ഒന്ന് നിർത്തുമോ ?
എന്തും സഹിക്കുന്ന ഭൂമിദേവിയുടെ മാനസികാവസ്ഥ ഉള്ള പെണ്ണുങ്ങൾ ഒക്കെ കഥകളിൽ ആണ് കൂടുതൽ..
ജീവിതത്തിൽ പച്ചയായ മനസ്സിന്റെ ഉടമകളാണ്‌ ..!
ആ തരത്തിൽ കാണു..
കൊടുംക്രൂരതകളിൽ നിന്നും അവരെ പിടിച്ചു മാറ്റാൻ ആദ്യത്തെ മാർഗ്ഗം അതാണ് ..
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;'''''''''''''''''''''''''''''''''''''''''''''''''''';;;;;;;;;;;;;;;;;;;;;;;;;;

കാണാതായ പെൺകുട്ടി 1985 ഇറങ്ങിയ thriller film, K. N. ശശിധരൻ ആണ് സംവിധാനം ചെയ്തത് ..
മമ്മുട്ടി യുടെ തികച്ചും വ്യത്യസ്‍തമായ കഥാപാത്രം ..
രാംമോഹൻ എന്ന കഥാപാത്രം അതിൽ ജാരൻ ആണ് .വ്യത്യസ്തത . ഉള്ള അത്തരം കഥാപാത്രങ്ങൾ ഇനിയും ചെയ്തു കൂടെ അദ്ദേഹത്തിന് ?

ഭവാനി എന്ന ജയഭാരതി അഭിനയിച്ച കഥാപാത്രത്തിന്റെ ..
ദേവദാസമേനോൻ എന്ന ഭാര്തതാവിന്റെ കഥാപാത്രം അഭിനയിച്ചത് , ഭരത് ഗോപിയും ..
അവരുടെ മകൾ മിനി കൊല്ലപ്പെടുന്നു ..
ഒരുപാട് അന്വേഷണങ്ങൾക്കു ഒടുവിൽ പോലീസ് കണ്ടെത്തുന്ന പ്രതി ,
അവളുടെ സ്വന്തം അമ്മയാണ് ..
കൊല്ലാൻ പ്രേരിതമായ കാരണമോ ,
അമ്മയുടെ അവിഹിത ബന്ധത്തിന്റെ മകൾ സാക്ഷി ആയതും ..
കൊലപാതകം ഒളിപ്പിക്കാൻ സഹായിക്കുന്നത് ജാരനായ രാംമോഹൻ...

ഇന്നത്തെ വിവാഹേതര ബന്ധങ്ങൾക്ക്‌ ഇര ആകേണ്ടി വരുന്ന ഒരു വലിയ വിഭാഗം മക്കളുണ്ട് ..
പ്രത്യേകിച്ചും കൗമാരപ്രായക്കാർ ..

മേൽ പറഞ്ഞ സിനിമയിൽ , മകളോട് 'അമ്മ പറയുന്ന വാക്കുകൾ ഉണ്ട് ..
നിനക്ക് , അതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല മോളെ ..എന്ന് .

അമ്മയുടെ കിടപ്പറ രംഗം നേരിൽ കണ്ട മകളോട് അച്ഛനോട് പറയരുത് എന്ന അപേക്ഷയോടെ ,
ഭവാനി പറയുക ആണ്..
നിനക്ക് അതിപ്പോ പറഞ്ഞാൽ മനസ്സിലാകില്ല എന്ന് ..
ശെരിയാണ് ..

മക്കൾക്ക് മനസ്സിലാകില്ല ..
എന്ത് കൊണ്ട് അച്ഛൻ അമ്മയെ വിട്ടു മറ്റൊരു പെണ്ണിനെ തേടി പോയി ...
അല്ലേൽ 'അമ്മ എന്ത് കൊണ്ട് അച്ഛനല്ലാത്ത ഒരാളെ സ്നേഹിക്കുന്നു , കാമിക്കുന്നു എന്നൊക്കെ ..
സ്വന്തം അച്ഛനമ്മമാർ എന്നാൽ , പഠിപ്പിച്ചു വളർത്തുന്നത് ഈശ്വരന് തുല്യം എന്നാണ് ...
മാതാപിതാക്കൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടും എന്നത് പോലും ഒരു പ്രായം എത്തും വരെ മക്കൾക്ക് ചിന്തിക്കാൻ കഴിയില്ല ..
അരോചകമാണ് അത്തരം കാഴ്ചകൾ അവർക്ക്..
അപ്പോൾ , എങ്ങനെ മറ്റൊരാൾ സ്വന്തം മാതാപിതാക്കൾക്ക് പകരം ആകുന്നത് ഉൾക്കൊള്ളും ..
എത്രയോ കേസുകളിൽ മക്കൾ സാക്ഷികൾ ആകുന്നു
മൊബൈൽ വഴിയുള്ള അവിഹിത ബന്ധങ്ങൾ മിക്കവാറും ആദ്യം കാണുന്നത് അവർ ആണ് ..
കണ്ടു പിടിച്ച കാര്യം . അവർ പുറത്ത് പറയുന്നതോടെ ,.
ശത്രു പക്ഷത്താകുന്നു ..

എത്രയോ കുഞ്ഞുങ്ങളുടെ പിടച്ചിൽ , തേങ്ങൽ കേട്ടുകൊണ്ട് ഇരിക്കുന്നു ..
നീ ഒറ്റ ഒരാൾ കാരണമാണ് ഞങ്ങൾ വേർപിരിയേണ്ടി വന്നത് എന്ന പഴി കേൾക്കുന്ന വിവാഹമോചിതരായ അച്ഛനമ്മമാരുടെ കുഞ്ഞുങ്ങൾ ..

സ്വന്തം അമ്മയെ അച്ഛൻ ചതിക്കുന്നു ..
അല്ലേൽ സ്വന്തം അച്ഛനെ 'അമ്മ ചതിക്കുന്നു ..
ഇത് രണ്ടും ആദ്യം അറിയുമ്പോൾ ഉണ്ടാകുന്ന കൗമാരപ്രായക്കാരുടെ അവസ്ഥ ദയനീയമാണ് ..

അപ്പനമ്മൂമാർ പിന്തുണ നൽകുന്ന ചില അവിഹിതബന്ധങ്ങളുണ്ട് ..
വർഷങ്ങൾ ശീലിച്ച മൂല്യങ്ങൾ വിട്ടു,
തെറ്റാണെന്നു അറിഞ്ഞും അവരത് ചെയ്യുന്നത് വയസ്സുകാലം സുരക്ഷിതം ആക്കാൻ ആകണം ..അപ്പോൾ മനുഷ്യന്റെ മനസ്സിന്റെ സ്വാർത്ഥത എന്നത് ,ഏത്
ബന്ധങ്ങൾക്കും മേലെ ആണ് എന്നത് ചിലപ്പോഴെങ്കിലും സമ്മതിച്ചു തരണം...

....മൊബൈൽ ഉപയോഗത്തിൽ വരുന്നതിനു മുൻപുള്ള ആ തലമുറ മകന്റെ അല്ലേൽ മകളുടെ അവിഹിത ബന്ധത്തിന് ചുക്കാൻ പിടിക്കുന്നത് എങ്ങനെ വിശകലനം ചെയ്യണം ?
അതും കണ്ടെത്തുന്നത് പലപ്പോഴും കുട്ടികൾ ആണെന്നുള്ളത് ,.
മുതിർന്ന തലമുറയോടുള്ള അവരുടെ വിശ്വാസവും സ്നേഹവും നഷ്‌ടപ്പെടുത്തും ..

നമ്മുടെ സംസ്കാരത്തിന്റെ നിർവ്വചനങ്ങൾ ഒന്ന് അഴിച്ചു പണിഞ്ഞു കൂടെ ?
പറയുമ്പോൾ എന്നെ കല്ലെറിയരുത് .
പറഞ്ഞു പോകുന്നു ..എഴുതി പോകുന്നു ...

കഥയ്ക്ക് പിന്നിലെ കഥകൾ പലപ്പോഴും പൊള്ളുന്നതാണ് ..
അതൊക്കെ മറച്ചു പിടിച്ചു മരവിപ്പോടെ ജീവിക്കുന്ന എത്രയോ പേരുണ്ട് ..അതൊന്നും അറിയാതെ ജീവിക്കുന്നവരെ ,
നിങ്ങൾ ഭാഗ്യം ചെയ്തവർ ..!

ഇഷ്‌ടമുള്ള ആളിനോടൊപ്പം സ്നേഹിക്കാൻ , കിടക്കപങ്കിടാൻ ഒക്കെ അവകാശം ആണിനും പെണ്ണിനും വേണം ..
തടസ്സം നിൽക്കുന്ന മക്കളെ ,
തലയോട്ടി പൊട്ടിച്ചു കൊല്ലാൻ ഉള്ള ത്വര ഒന്ന് കുറഞ്ഞാലോ ?
പരസ്പരം മടുത്തു കഴിഞ്ഞാൽ , സ്നേഹത്തോടെ പിരിഞ്ഞു പോകണം എന്നത് നിർബന്ധിത നിയമം ആക്കണം ..
അല്ലേൽ എന്ത് സംഭവിക്കും എന്നത് എത്രയോ അനുഭവങ്ങൾ ..

പറക്കമുറ്റാത്ത കുട്ടികളുടെ നിസ്സഹായാവസ്ഥ അതിഭീകരമാണ് ..
തന്റെ കുത്തഴിഞ്ഞ കഥകൾ പുറത്താക്കപ്പെട്ടത് ,
മകളോ അല്ലേൽ മകനോ നിമിത്തം ആണേൽ .
അവരോടു ,
സ്വന്തം അച്ഛനും അല്ലേൽ അമ്മയ്ക്കും ഉണ്ടാകുന്ന പക തീവ്രമാണ് ..

എഴുതി വെച്ചിരിക്കുന്ന മാതൃത്വവും പിതൃത്വവും ഒക്കെ കാറ്റില്പറക്കും .
താൻ പുറത്ത് പറഞ്ഞത് കാരണം ആണോ കുടുംബം ഇല്ലാതെ ആയത് എന്നൊരു കുറ്റബോധം കുഞ്ഞുങ്ങളിൽ എത്രയോ കാലം തുടരും ..
അതിനെ നേരെ ആക്കാൻ ആർക്കും പറ്റില്ല ..
നെഞ്ചിൽ ഒരു നെരിപ്പോടും ആയി കൂടെ നില്ക്കാൻ അല്ലാതെ ആ സങ്കടങ്ങളെ ഏറ്റു വാങ്ങാൻ ആർക്കാണ് പറ്റുക ..

മൂല്യങ്ങൾ എന്താണെന്നു എങ്ങനെ അത്തരം കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കും ?

അമ്മയുടെ ജാരന്റെ കണ്ണുകൾ തന്റെ നെഞ്ചത്തു വീഴുന്നുണ്ട് , എന്നറിയുന്ന കുട്ടി അതിൽ അസ്വസ്ഥ ആകുന്നു എങ്കിൽ ഫലം ഒന്ന് ..
അതല്ല , അവളത് ആസ്വദിക്കുന്നു എങ്കിൽ ,
നാളെ അമ്മയുടെ ബദ്ധശത്രു മകളായി തീരും ..
ചില കേസുകൾ കാണുമ്പോൾ ഭയത്തോടെ ഓർക്കും ..
ആർക്കും വേണ്ടിയും മാറി നിൽക്കുന്ന ഒന്നല്ല ,..
വിശപ്പും ദാഹവും എന്ന അവസ്ഥ ..
അത് പോലെ തന്നെയാണ് ...
കാമവും അതിനെച്ചുറ്റിപ്പറ്റിയുള്ള ബന്ധങ്ങളും ..
മനുഷ്യന്റെ ഏറ്റവും വലിയ ലഹരി എന്നാൽ ,
കഞ്ചാവും ഒന്നുമല്ല ..
ലൈംഗികമായ അടിമപെടുക എന്ന അവസ്ഥ അതിലും മേലെ ആണ് ..ആ ലഹരി തലയ്ക്കു പിടിച്ചാൽ ,
ആ ഒരു നേട്ടത്തിന് വേണ്ടി എന്തും മനുഷ്യൻ ചെയ്യും ..
ഏതു ബന്ധവും തച്ചുടയ്ക്കും ..!

ആണിന്, കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കളയാം !
അതിൽ അതിശയം ഇല്ല.
എന്നാൽ പെണ്ണ്, അതിനൊരുമ്പെട്ടാൽ, സമൂഹവും കുടുംബവും അവൾക്കു എതിരെ തിരിയും..
പത്ത് മാസം ചുമന്നു
നൊന്തു പെറ്റ അമ്മ എന്നൊക്കെ നീട്ടി വലിച്ചു എഴുതി വെച്ചിട്ടുണ്ട്...
പ്രസംഗിച്ചു കൂട്ടാറുണ്ട്..

അതൊരു കുരുക്കാണ് സത്യത്തിൽ...

മനുഷ്യനെ മാലാഖ ആയി കാണൽ ഒന്ന് നിർത്തുമോ ? എന്തും സഹിക്കുന്ന ഭൂമിദേവിയുടെ മാനസികാവസ്ഥ ഉള്ള പെണ്ണുങ്ങൾ ഒക്കെ കഥകളിൽ ആണ് കൂടുതൽ..
ജീവിതത്തിൽ പച്ചയായ മനസ്സിന്റെ ഉടമകളാണ്‌ ..!
ആ തരത്തിൽ കാണു..
കൊടുംക്രൂരതകളിൽ നിന്നും അവരെ പിടിച്ചു മാറ്റാൻ ആദ്യത്തെ മാർഗ്ഗം അതാണ് ..

കല , കൗൺസലിംഗ് സൈക്കോളജിസ്റ്