Saturday 12 June 2021 04:43 PM IST

വധുവിനെ തേടി ‘കൃഷിക്കാരന്റെ’ വിവാഹപരസ്യം: രണ്ടു മാസം കഴിഞ്ഞിട്ടും ‘നോ റെസ്പോൺസ്’

Roopa Thayabji

Sub Editor

lijo-joseph-ssr

ബ്രോക്കർമാരെയും മാട്രിമോണിയെയും ആശ്രയിച്ചിട്ട് ഒരു രക്ഷയുമില്ലാതെ അവസാന ശ്രമമെന്ന നിലയിലാണ് ലിജോ ജോസഫ് ഫെയ്സ്ബുക്കിൽ ‘വിവാഹപരസ്യം’ നൽകിയത്. പക്ഷേ, പോസ്റ്റും റീപോസ്റ്റുമൊക്കെയായി രണ്ടുമാസം പിന്നിട്ടിട്ടും ഒരു വിവാഹാലോചന പോലും വരാത്തതിന്റെ നിരാശയിലാണ് കണ്ണൂർ സ്വദേശിയായ ഈ മുപ്പത്തിനാലുകാരൻ.

കൃഷിയും, കൃഷി സംബന്ധമായ ബിസിനസ്സും ചെയുന്ന അത്യാവശ്യം വരുമാനവും സാമ്പത്തിക ഭദ്രതയും സ്വന്തമായി വീടും 20 സെന്റ് സ്ഥലവുമൊക്കെ ഉള്ളയാളാണ് താനെന്ന് വിവാഹപരസ്യത്തിൽ ലിജോ വ്യക്തമാക്കുന്നുണ്ട്. പെൺകുട്ടിയുടെ വിദ്യാഭ്യാസം, സാമ്പത്തികം, ജോലി, ജില്ല തുടങ്ങിയ ഡിമാന്റുകൾ ഒന്നും തന്നെയില്ലെന്നും, സാമ്പത്തികമായി തീരെ പിന്നാക്കം നിൽക്കുന്ന ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ളവരെയാണ് തേടുന്നതെന്നും പോസ്റ്റിൽ പറയുന്നുമുണ്ട്. പക്ഷേ, ഇതുവരെ പോസിറ്റീവ് ആയ ഒരു റെസ്പോൺസും വന്നില്ലെന്ന് ലിജോ ‘വനിത ഓൺലൈനോ’ടു പറഞ്ഞു.

കൃഷിക്കാരൻ എന്ന ലേബലിൽ വിവാഹപരസ്യം നൽകിയെങ്കിലും ‘വെറുമൊരു’ കർഷകൻ മാത്രമല്ല ലിജോ. നാലുലക്ഷത്തോളം അംഗങ്ങളുള്ള ‘കൃഷിത്തോട്ടം– KTG’ ജൈവകൃഷി ഫെയ്സ്ബുക് ഗ്രൂപ്പിന്റെ അഡ്മിൻമാരിൽ ഒരാളാണ് ലിജോ. സൗജന്യ വിത്തുബാങ്കും, ജൈവകൃഷി പരിശീലനവും മുതൽ പ്രളയത്തിൽ കൃഷിനാശം സംഭവിച്ചവർക്കു കൈത്താങ്ങാകുന്ന കെടിജി ചാരിറ്റബിൾ ട്രസ്റ്റും കെടിജി നഴ്സറികളുമടക്കം വിപുലമായ കൃഷി പ്രോത്സാഹന പരിപാടികളാണ് ലിജോയുടെ നേതൃത്വത്തിലുള്ള ഫെയ്സ്ബുക് ഗ്രൂപ് വഴി നടത്തുന്നത്.

ലിജോയുടെ ‘വിവാഹപരസ്യ’ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം; 

എല്ലാവരും ഒന്ന് ഷെയർ ചെയ്യണേ ഈ പോസ്റ്റ് അവസാന ഓപ്‌ഷൻ ഇനി ഇതാണ്. നിങ്ങളുടെ പരിചയത്തിൽ ആരേലും ഉണ്ടെങ്കിലോ.. വിവാഹ പരസ്യം... വധുവിനെ ആവശ്യമുണ്ട്. അഡ്ഡ്രസ്: ലിജോ ജോസഫ്, ആലുങ്കൽ ഹൗസ്, പടപ്പങ്ങാട് പി.ഒ., വെമ്മണി, കണ്ണൂർ ജില്ല, വിളക്കന്നൂർ ഇടവക. വയസ്സ് : 34 

സാമ്പത്തികമായി തീരെ പിന്നോക്കം നിൽക്കുന്ന ക്രിസ്ത്യൻ കുടുംബത്തിൽ നിന്നും ആലോചന പ്രതീക്ഷിക്കുന്നു, കുടുംബപരമായും വ്യക്തിപരമായും (മദ്യപാനം പോലെയുള്ള യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാത്ത ആളാണ് ഞാൻ) ജോലി കൃഷിയും, കൃഷി സംബന്ധമായ ബിസിനസും ചെയ്യുന്ന അത്യാവശ്യം വരുമാനവും സാമ്പത്തിക ഭദ്രതയും എനിക്ക് ഉണ്ട്. സ്വന്തമായി ഒരു വീടും 20 സെന്റ് സ്ഥലവും ഉണ്ട്. 

കൂടുതലായി എന്തെങ്കിലും അറിയാൻ ഉണ്ടെങ്കിൽ വ്യക്തമായി ചോദിച്ച് അറിഞ്ഞതിനു ശേഷം നേരിൽ വന്ന് അന്വേഷിക്കാം. വിദ്യാഭ്യാസം, സാമ്പത്തികം, ജോലി, ജില്ല തുടങ്ങിയ ഡിമാൻറുകൾ ഒന്നും തന്നെയില്ല. പെൺകുട്ടി നല്ല വ്യക്തിത്വത്തിന് ഉടമയായൽ മാത്രം മതി. താല്പര്യമുള്ളവർ ഫോട്ടോ, അഡ്രസ്സ്, ഫോൺ നമ്പർ എന്നീവ മെസെഞ്ചറിലൂടെ (അല്ലെങ്കിൽ വാട്സാപ്പിൽ) അയയ്ക്കുകയും കൂടുതൽ വിവരങ്ങൾ അതിലൂടെ കൈമാറുകയും ചെയ്യുക. ബ്രോക്കർമാരെയും മാട്രിമോണിയെയും ആശ്രയിച്ചിട്ട് ഒരു രക്ഷയുമില്ല, അതുകൊണ്ട് ദയവായി ഇതൊന്ന് ഷെയർ ചെയ്ത് സഹായിക്കൂ... മൊബൈൽ നമ്പർ : 9207055734, വാട്സാപ്പ് നമ്പർ : 9207055734

Tags:
  • Spotlight