Thursday 20 February 2020 05:23 PM IST : By സ്വന്തം ലേഖകൻ

കുട്ടിയെ ഏൽപ്പിച്ചാൽ ഞങ്ങൾ നോക്കിയേനേ എന്ന് പറയുന്ന ‘നിഷ്ക്കളങ്കർ’; ഈ അമ്മയ്ക്ക് പറയാനുള്ളത്; കുറിപ്പ്

viyan

ആയിരം വട്ടം പശ്ചാതപിച്ചാലും, നൂറു ന്യായീകരണങ്ങൾ നിരത്തിയാലും പൊറുക്കാനാകാത്ത തെറ്റാണ് വിയാനെന്ന പൊന്നുമോനോട് ശരണ്യയെന്ന സ്ത്രീ ചെയ്തത്. നൊന്തു പെറ്റ സ്ത്രീ തന്നെ ഒരു കുഞ്ഞിനെ മരണത്തിലേക്ക് എറിഞ്ഞു കൊടുത്തത് ഓർത്ത് നീറുകയാണ് ഓരോ നെഞ്ചകവും. വിയാനെന്ന കുഞ്ഞു പുഞ്ചിരി നെഞ്ചകങ്ങളിൽ കനലായി എരിയുമ്പോൾ പ്രതിഷേധം ഇരമ്പുന്നത് സ്വാഭാവികം. പക്ഷേ സാഹചര്യം മുതലെടുത്ത് അതിവൈകാരികമായി പ്രതികരിക്കുന്നവരും കുറവല്ല. വേദനയിലും ഇത്തരക്കാരെ തുറന്നു കാട്ടുകയാണ് പ്രീത ജിപി. കുഞ്ഞിനെ ഏൽപ്പിച്ചാൽ ഞങ്ങൾ നോക്കിയേനെ എന്ന് സോഷ്യൽ മീഡിയയിൽ പ്രഖ്യാപിക്കുന്നവരെ കുറിച്ചാണ് പ്രീതയുടെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ആ കുട്ടിയെ ഇങ്ങു ഏൽപ്പിച്ചാൽ മതിയായിരുന്നു ഞങ്ങൾ നോക്കിയേനേം ന്നൊക്കെ ഡയലോഗ് കണ്ടു. ലേശം ഉളുപ്പു നല്ലതാ മനുഷ്യരെ. ഓട്ടിസം ഉള്ള ഒരു കുട്ടിയെ ഏൽപ്പിച്ചു ഒന്നു മൂത്രമൊഴിക്കാൻ പോകാൻ പോലും ഞാൻ ഈ ജീവിതത്തിൽ ഒരാളെ കണ്ടിട്ടില്ല. അവനെ ഒരു കയ്യിൽ മുറുകെ പിടിച്ചു ഓടല്ലുമോനെ അമ്മ ഒന്നു മൂത്രമൊഴിച്ചോട്ടെന്നു യാചിച്ചിട്ടുണ്ട്.

ഈ നാട്ടിൽ തന്നെ അല്ലെ ഒരിക്കൽ AIDS ബാധിതരായ മാതാപിതാക്കളുടെ കുട്ടികളെ സ്കൂളിൽ പഠിപ്പിക്കരുതന്നു പറഞ്ഞു മറ്റു മാത്യകാ രക്ഷകർത്താക്കൾ സമരം ചെയ്തത്. ഓട്ടിസ മോ ഹൈപ്പർ ആക്ടിവിറ്റി യോ ഉള്ള കുട്ടികളുടെ അമ്മമാരോട് ചോദിക്കണം " അവളെ കൊല്ലാൻ ഞങ്ങൾക്കു തരണമെന്നലറുന്ന " രൂപഭാവങ്ങളുള്ള കുലപ്പെണ്ണുങ്ങളുടെ മനോഭാവം....