Saturday 08 August 2020 10:51 AM IST : By സ്വന്തം ലേഖകൻ

കരിപ്പൂർ വിമാനദുരന്തം: മരണപ്പെട്ടവരുടെ എണ്ണം 18 ആയി; ലാന്‍ഡ് ചെയ്യുമ്പോള്‍ കനത്ത മഴ, തീപിടിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി

flight-accident-karipur

കരിപ്പൂരില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 18 ആയി. ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് തകര്‍ന്നത്. മരിച്ചവരില്‍ പൈലറ്റുമാരും ഉള്‍പ്പെടും. 123 പേര്‍ക്ക് പരുക്കേറ്റു. വിമാനത്തിന് തീപിടിക്കാത്തതിനാല്‍ വന്‍  ദുരന്തം ഒഴിവായി. വന്ദേഭാരത് ദൗത്യത്തില്‍ 184 യാത്രക്കാരുമായി വന്ന ഐ.എക്സ് 1344 ാം വിമാനം വൈകിട്ട് 7.41 നാണ് കരിപ്പൂരില്‍ തകര്‍ന്നത്.

കനത്തമഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിനുളള ആദ്യവട്ട ശ്രമം പരാജയപ്പെട്ടു. റണ്‍േവേയിലേക്ക് താണിറങ്ങിയ വിമാനം പറന്നുയര്‍ന്ന് ശേഷം വീണ്ടും ലാന്‍ഡിങ്് നടത്തിയപ്പോഴാണ് അപകടം. ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് വീണ് പിളര്‍ന്നു. കോക്പിറ്റ് മുതല്‍ മുന്‍ വാതില്‍ വരെയുളള ഭാഗം പുറകുഭാഗവും  പിളര്‍ന്നുമാറി. 

രണ്ട് പൈലറ്റുമാര്‍ക്ക് പുറമെ മുന്‍സീറ്റുകളില്‍ ഇരുന്നവരാണ് മരിച്ചത്. വലിയ ശബ്ദത്തില്‍ വീണ വിമാനത്തിന്റെ ഒരുഭാഗം വിമാനത്താവളത്തിന്റെ മതില്‍ തകര്‍ത്തു. വിമാനത്താവളത്തിലെ ഫയര്‍ ഫോഴ്സും സിഐഎസ്എഫ്, പൊലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. നാട്ടുകാര്‍കൂടി സജീവമായി രംഗത്തെത്തിയതോടെ അതിവേഗം രക്ഷാപ്രവര്‍ത്തനം  പൂര്‍ത്തിയാക്കാനായി. എയര്‍പോര്‍ട്ട് ടാകസികള്‍ അടക്കം രക്ഷാദൗത്യത്തിനെത്തി. പരുക്കേറ്റവരെ കൊണ്ടോട്ടി, മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.  

മിംസിൽ പ്രവേശിപ്പിച്ചവർ

റിനീഷ്(32),അമീന ഷെറിൻ (21),ഇൻഷ,ഷഹല( 21),അഹമ്മദ് (5),മുഫീദ(30),ലൈബ(4),ഐമ,ആബിദ,അഖിലേഷ് കുമാർ, റിഹാബ്, സിയാൻ (14), സായ (12), ഷാഹിന (39), മൊഹമ്മദ് ഇഷാൻ (10), ഇർഫാൻ, നസ്റീൻ,താഹിറ(46), ബിഷാൻ( 9), ആമിന, താജിന, മൂന്ന് അജ്ഞാതർ. ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ 190 യാത്രക്കാരുണ്ടായിരുന്നു. 174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് ഉള്ളത്. അഞ്ചുവയസില്‍ താഴെയുള്ള 24 കുട്ടികള്‍ വിമാനത്തിലുണ്ടായിരുന്നു.

വിമാനം രണ്ടായി മുറിഞ്ഞു

ദുബായില്‍ നിന്നെത്തിയ 1344 ദുബായ്–കോഴിക്കോട് വിമാനം എട്ടു മണിയോടെയാണ് ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്ന് വീണത്. റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം രണ്ടു ഭാഗമായി മുറിഞ്ഞു. വിമാനത്തിൽനിന്ന് പുക ഉയരുന്നുണ്ട്. ലാൻഡിങ്ങിനിടെയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ. വന്ദേ ഭാരത് മിഷന്റെ ഭാഗമായ സര്‍വീസാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. 

രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫിനെ നിയോഗിച്ചെന്ന് കേന്ദ്രമന്ത്രി അമിത് ഷാ അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുടർന്നുള്ള അപകടത്തിൽ രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫിനെ നിയോഗിച്ചെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു ഫോൺ: 04832719493. ദുബായ് ഹെല്‍പ് ലൈന്‍ദുബായിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ ആരംഭിച്ചു. 0565463903, 0543090572, 0543090572, 0543090575

ദുബായ് – കോഴിക്കോട് വിമാന അപകടത്തെ തുടർന്ന് ഷാർജ എയർ ഇന്ത്യാ ഒാഫീസിൽ ഹെൽപ് ലൈൻ തുറന്നു. നമ്പർ– 06 597 0303(നാല് ലൈനുകൾ). യാത്രക്കാരുടെ പേര് നൽകിയാൽ ഇവരെക്കുറിച്ച് അന്വേഷിച്ച് വിവരം കൈമാറുമെന്ന് പ്രതിനിധി പറഞ്ഞു. ഇതിനകം ഒട്ടേറെ പേർ എയർ ഇന്ത്യാ ഒാഫീസുമായി ബന്ധപ്പെടുന്നുണ്ട്. വന്ദേഭാരത് മിഷൻ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലെ  െഎഎക്സ് 1344 നമ്പർ വിമാനമാണ് ഇന്ന് പ്രാദേശിക സമയം ഏഴരയോടെ അപകടത്തിൽപ്പെട്ടത്.

Tags:
  • Spotlight