Wednesday 22 January 2020 09:44 AM IST : By സ്വന്തം ലേഖകൻ

കാർത്തിക്കിന് അമ്മ വൃക്ക നൽകും; ഓപ്പറേഷനുള്ള ഭാരിച്ച തുക കണ്ടെത്താനായില്ല, കനിവ് തേടി കുടുംബം!

kollam-son-and-mother

ഇരുവൃക്കകളും തകരാറിലായ കൊല്ലം കോട്ടുക്കൽ ആലങ്കോട് ആലുവിള ജയാ ഭവനിൽ കാർത്തിക് (40) സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ജീവൻ നിലനിർത്താൻ വൃക്ക നൽകാൻ കാർത്തിക്കിന്റെ അമ്മ സുധ തയാറാണ്. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും ആവശ്യമായ ഭാരിച്ച തുക കണ്ടെത്താൻ ഈ കുടുംബത്തിന് കഴിയുന്നില്ല. 

ആഴ്ചയിൽ മൂന്നു ഡയാലിസിസ് നടത്തിയാണ് കാർത്തിക്കിന്റെ ജീവൻ നിലനിർത്തുന്നത്. അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് 30 ന് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. സുമനസ്സുകളുടെ കാരുണ്യം ഉണ്ടെങ്കിലേ ഓപ്പറേഷന് വിധേയമായി കാർത്തിക്കിന് ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കൂ... 

കാർത്തിക്കിന്റെ പേരിൽ ഫെഡറൽ ബാങ്ക് അഞ്ചൽ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. A/C No: 11540100230988, IFSC Code: FDRL0001032. ഫോൺ: 9633022418.

Tags:
  • Spotlight