Saturday 07 September 2019 02:14 PM IST

സംഹാര താണ്ഡവമാടിയ സുനാമിത്തിരകൾ ഒഴിച്ചിട്ടുപോയ പുണ്യഭൂമി; അദ്ഭുതമായി ഈ ക്ഷേത്രം!

V R Jyothish

Chief Sub Editor

kattilamma002gh ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പറഞ്ഞുകേട്ട അദ്ഭുതങ്ങളിലേക്കായിരുന്നു ആ യാത്ര! സുനാമിയുടെ രാക്ഷസത്തിരകളെ അതിജീവിച്ച ചെറിയൊരു ക്ഷേത്രവും അതിനു ചുറ്റുമുള്ള കടലോരവും ഇത്രയ്ക്കു പ്രശസ്തമായിട്ട് ഏതാനും വർഷങ്ങളേ ആകുന്നുള്ളു. തിരമാലകളെക്കാൾ കൂടുതൽ ഉച്ചത്തിൽ വിശ്വാസത്തിന്റെ മണി മുഴങ്ങുന്ന ൈദവസന്നിധി. കടലിനും കായലിനും ഇടയ്ക്കുള്ള ഇത്തിരി തുരുത്തിൽ ഭക്തരുടെ അഭിലാഷങ്ങൾക്കു സാന്ത്വനമേകുന്ന അമ്മ. കാട്ടിൽമേക്കതിൽ ഭദ്രകാളി ക്ഷേത്രത്തെ സംബന്ധിച്ച വിശേഷങ്ങളും കടലു പോലെയാണ്.... 

ശങ്കരമംഗലത്തു നിന്നു പടിഞ്ഞാറു പോകുന്ന റോഡ് അവസാനിക്കുന്നത് കൊട്ടാരക്കടവിലാണ്. പേരു പോലെ തന്നെ ഒരു കൊട്ടാരമുണ്ടായിരുന്നു അവിടെ. ടി. എസ് കനാൽ എന്ന് ഇപ്പോൾ വിളിപ്പേരുള്ള കായൽ ചാലിലാണ് കൊട്ടാരക്കടവ്. ഈ കടവു കടന്നു കയറുന്നത് വെള്ളമണൽ വിരിച്ച കടപ്പുറത്തേക്കാണ്. കടലിനോടു ചേർന്നാണ് മണി കിലുക്കത്തോടെ വിശ്വാസലക്ഷങ്ങളുടെ ആശ്രയമായ കാട്ടിൽമേക്കതിലമ്മയുടെ ശ്രീകോവിൽ.

kattilammaaa

‘എല്ലാ ദിവസവും പൊങ്കാല, എല്ലാ ദിവസവും പുതിയ ഉടയാട, എല്ലാ ദിവസവും അന്നദാനം... ഇതൊക്കെ വേറെ ഏതു ക്ഷേത്രത്തിൽ ഉണ്ടാകും’ കൊട്ടാരക്കടവിൽ നിന്നുള്ള  ജങ്കാറിലിരിക്കുമ്പോൾ ഭക്തരിൽ ആരോ പറഞ്ഞു. തെക്കൻകേരളത്തിൽ നിന്നാണു കൂടുതൽ ഭക്തരും. പിന്നെ, കന്യാകുമാരി, തിരുനെൽവേലി നാഗർകോവിൽ തുടങ്ങി തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും. ഇപ്പോൾ ഇന്ത്യ മുഴുവൻ അറിയപ്പെടുന്നു. വിദേശത്തു നിന്നും ആൾക്കാരെത്തുന്നുണ്ട്, വിശ്വാസത്തിന്റെ മണികെട്ടുവാൻ.

പതിനഞ്ചു വര്‍ഷം മുന്‍പ് ഡിസംബറിൽ താണ്ഡവമാടിയ സുനാമി പക്ഷേ, അവശേഷിപ്പിച്ച അദ്ഭുതമാണ് കാട്ടിൽമേക്കതിൽ ഭഗവതി ക്ഷേത്രം. കടലിൽ നിന്ന് പത്തുമീറ്റർ മാത്രമാണു ക്ഷേത്രത്തിലേക്കുള്ള ദൂരം. എന്നിട്ടും ആരോ തിര ഒഴിച്ചു വിടുന്നതുപോലെ തീരം സുരക്ഷിതമായപ്പോൾ വിശ്വാസികൾ അദ്ഭുതപ്പെട്ടു. സുനാമിത്തിരകൾ ഒഴിച്ചിട്ടുപോയ ഈ ക്ഷേത്ര വും പരിസരവും അങ്ങനെ വാർത്തകളിൽ നിറഞ്ഞു. ആ അദ്ഭുതത്തിനുശേഷമാണ് കടലിലെ തിരമാലകൾ പോലെ ഇവിടെ ഭക്തലക്ഷങ്ങൾ തീരമണയാൻ തുടങ്ങിയത്.

Tags:
  • Spotlight
  • Vanitha Exclusive