Saturday 17 April 2021 12:35 PM IST : By സ്വന്തം ലേഖകൻ

‘തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ..’; ബൈക്കിൽ മാസ്കും ഹെൽമെറ്റും ഇല്ലാതെ മൂന്നുപേർ, വൈറലായി കേരളാ പൊലീസിന്റെ വിഡിയോ

police-video

ബൈക്കിൽ മാസ്കും ഹെൽമെറ്റും ഇല്ലാതെ സഞ്ചരിക്കുന്ന മൂന്നുപേർ. കേരളാ പൊലീസിന്റെ വാഹനം കണ്ടതോടെ പെട്ടെന്ന് ഇവർ ബൈക്ക് തിരിച്ച് മുന്നായി ചിതറിയോടുന്നു. ബൈക്ക് ഓടിച്ചയാൾ ബൈക്കിൽ തന്നെ പോയി. രണ്ടാമത്തെയാൾ കുറച്ചു മുന്നോട്ട് വന്നശേഷം ഓടിപ്പോകുന്നു. മൂന്നാമത്തെയാൾ പതിയെ നടന്നു പോകുന്നു. ഇയാൾ പൊലീസിനെ കാണുന്നതോടെ മുഖത്ത് മാസ്ക് വയ്ക്കുന്നുണ്ട്.

സാമൂഹിക ബോധവൽക്കരണത്തിന്റെ ഭാഗമായി കേരളാ പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലെ രംഗങ്ങളാണ് ഇത്. വിഡിയോ സോഷ്യൽമീഡിയയിൽ വലിയ ഹിറ്റാണ്. ‘തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ..’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 35 സെക്കന്റ് മാത്രമുള്ള സിസിടിവി ദൃശ്യങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രസകരമായ കമന്റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. വിഡിയോ കാണാം... 

Tags:
  • Spotlight
  • Social Media Viral