Thursday 30 September 2021 11:47 AM IST : By സ്വന്തം ലേഖകൻ

കാറിന്റെ പിൻസീറ്റിൽ ഇരുന്നയാൾ ഹെൽമറ്റ് വച്ചില്ല; വാഹന ഉടമയ്ക്ക് 500 രൂപ പിഴയിട്ട് പൊലീസ്, നോട്ടീസ് കണ്ട് ഞെട്ടൽ

polivvvecbbhchee

കാറിന്റെ പിൻസീറ്റിൽ ഇരുന്നയാൾ ഹെൽമറ്റ് വച്ചില്ലെന്ന കാരണം കാണിച്ച് ഉടമയ്ക്ക് നോട്ടീസ് അയച്ച് പൊലീസ്. തിരുവനന്തപുരം വെമ്പായം സ്വദേശി രജനീകാന്താണ് പൊലീസിന്റെ നോട്ടീസ് കണ്ട് ഞെട്ടിയത്. കാറോടിക്കുമ്പോൾ ഹെൽമറ്റ് വയ്ക്കണോ എന്നാണ് രജനീകാന്ത് ചോദിക്കുന്നത്. 500 രൂപയാണ് കാറിനകത്ത് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴയിട്ടത്.

ഹെൽമറ്റില്ലാത്തയാളെ പിൻസീറ്റിലിരുത്തി കാർ ഓടിച്ചെന്നും വിവരം കൺട്രോൾ റൂമിൽ സന്ദേശമായി ലഭിച്ചെന്നുമാണ് നോട്ടീസിൽ പറയുന്നത്.  KL21L0147 എന്ന നമ്പറിലുള്ള കാറിന്റെ ഉടമയാണ് രജനീകാന്ത്. ശ്രീകാര്യം ചെക്കാലമൂട് നടന്ന സംഭവമാണിതെന്ന് കാണിച്ചാണ് നോട്ടീസ്. നോട്ടീസിൽ പറയുന്ന സമയത്ത് ഇദ്ദേഹം ഇതുവഴി കടന്നുപോവുകയും ചെയ്തിട്ടുണ്ട്. 

നോട്ടീസ് കിട്ടി 30 ദിവസത്തിനകം നേരിട്ടോ ചെല്ലാൻ വഴിയോ ഏതെങ്കിലും എസ്ബിഐ ബ്രാഞ്ചില്‍ ഫൈൻ അടയ്ക്കണം എന്നാണ് നോട്ടീസിൽ പറയുന്നത്. ഇല്ലെങ്കിൽ കോടതി വഴി നിയമനടപടി നേരിടേണ്ടിവരുമെന്നും പറയുന്നു.

വിശദീകരണമുണ്ടെങ്കിൽ ഏഴു ദിവസത്തിനകം നേരിട്ടെത്തി ബോധിപ്പിക്കണമെന്നും നോട്ടീസിൽ ഉണ്ട്. കൺട്രോൾ റൂമിൽ രജനീകാന്ത് പരാതി അറിയിച്ചപ്പോൾ ഡിജിറ്റൽ നമ്പർ മാറിപ്പോയതാണ് എന്നായിരുന്നു മറുപടി. പിഴ ഒടുക്കേണ്ടെന്നും നോട്ടീസ് കീറി കളഞ്ഞേക്കാനും പൊലീസ് തന്നെ പറഞ്ഞു.

Tags:
  • Spotlight