Monday 10 August 2020 12:21 PM IST : By സ്വന്തം ലേഖകൻ

സ്‌നേഹത്തിന് പ്രോട്ടോക്കോളില്ല; മലപ്പുറത്തിന്റെ സേനയ്ക്ക് ക്വാറന്‍റീന്‍ കേന്ദ്രത്തിലെത്തി സല്യൂട്ട്; വൈറല്‍

police

മഴയും കോവിഡ് മഹാമാരിയും അവഗണിച്ച് കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തിനത്തിന് ഇറങ്ങിയ ജനങ്ങള്‍ക്ക് കേരള പൊലീസ് വക സല്യൂട്ട്! രക്ഷാപ്രവര്‍ത്തകര്‍ ക്വാറന്റിനില്‍ കഴിയുന്ന സ്ഥലത്തെത്തിയാണ് ആദരസൂചകമായി സല്യൂട്ട് നല്‍കിയത്. ഹൃദ്യമായ ആ നിമിഷങ്ങള്‍ ചലച്ചിത്ര-സാമൂഹിക-സാംസ്‌കാരിക മേഖലയിലുള്ള നിരവധി പേരാണ് ഷെയര്‍ ചെയ്തത്. 'കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകരെ കേരളാ പൊലീസ് അവരുടെ ക്വാറന്റിന്‍  കേന്ദ്രങ്ങളില്‍ പോയി സല്യൂട്ട് ചെയ്ത് ആദരിക്കുന്നു...ബിഗ് സല്യൂട്ട്' സണ്ണി വെയ്ന്‍ കുറിച്ചു.