Thursday 16 June 2022 03:15 PM IST : By സ്വന്തം ലേഖകൻ

‘വികൃതിക്കുട്ടികളാണ്, ഒരു നിമിഷത്തെ അശ്രദ്ധ മതി, കാത്തിരിക്കുന്നത് വൻ അപകടം’; ഇരുചക്രവാഹനത്തില്‍ കുട്ടികളെ ഇരുത്തി പോകുമ്പോള്‍! കുറിപ്പ്

accident6677careless

ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോകുന്നവർക്കുള്ള സുരക്ഷാ മുന്നറിയിപ്പുമായി കേരള പൊലീസ്. കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ അവരെ വണ്ടിയിലിരുത്തി എന്തെങ്കിലും ആവശ്യത്തിനായി വണ്ടിയിൽ നിന്ന് ഇറങ്ങിയാൽ വണ്ടി ഓഫ് ചെയ്ത് താക്കോൽ പുറത്തെടുക്കണമെന്ന് ഓർമിപ്പിക്കുകയാണ് ഈ പോസ്റ്റിൽ.  

കേരളാ പൊലീസ് പങ്കുവച്ച കുറിപ്പ് വായിക്കാം;

‘ഇരുചക്രവാഹനങ്ങളിൽ പ്രത്യേകിച്ച് ഗിയർലെസ് മോട്ടോർ സൈക്കിളിൽ കുട്ടികളെ ഇരുത്തി, അല്ലെങ്കിൽ കുട്ടികളെ അടുത്ത് നിറുത്തി തൽക്കാല ആവശ്യത്തിനായി ഇറങ്ങുമ്പാൾ വാഹനം ഓഫ് ചെയ്ത് താക്കോൽ ഊരിയെടുത്തു എന്ന് ഉറപ്പു വരുത്തുക. ഇത്തരം വാഹനങ്ങളിൽ കുട്ടികളെ ഇരുത്തുന്നവരും കുട്ടികളുടെ സമീപത്ത് ഈ വാഹനങ്ങൾ നിർത്തി സംസാരിക്കുന്നവരും വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. 

കൊച്ചുകുട്ടികൾ വികൃതികളാണല്ലോ. പ്രത്യേകിച്ച് വണ്ടി നിർത്തി ഒന്ന് ഗേറ്റ് അടക്കാനോ, സാധനങ്ങൾ വാങ്ങാനോ എന്നു വേണ്ട ഒരു നിമിഷം വണ്ടിയിൽ നിന്ന് ഇറങ്ങേണ്ടി വന്നാൽ പോലും വണ്ടി ഓഫ് ചെയ്ത് താക്കോൽ പുറത്തെടുത്തു എന്നുറപ്പു വരുത്തേണ്ടതാണ്. കൂടാതെ കുട്ടികളെ മോട്ടോർ സൈക്കിളിന്റെ മുൻപിൽ നിർത്തി യാത്ര ചെയ്യുന്നതും ഇത്തരം അപകടങ്ങളിലേക്ക് നയിക്കും.’  

Tags:
  • Spotlight
  • Social Media Viral