Friday 16 August 2019 10:44 AM IST : By സ്വന്തം ലേഖകൻ

അമ്മ കൈനീട്ടിയിട്ടും നോ രക്ഷ!, പൊലീസ് മാമന്റെ നെഞ്ചിൽ പറ്റിചേർന്നിരുന്ന് കുഞ്ഞാവ; ക്യാമ്പിലെ ഹൃദ്യനിമിഷം

police

ഒരു പ്രളയകാലം കൂടി മലയാളിക്ക് കണ്ണീര്‍ സമ്മാനിക്കുകയാണ്. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവർ, സ്വരുക്കൂട്ടി വച്ച സ്വത്തു സമ്പാദ്യങ്ങൾ നിമിഷാർദ്ധത്തിൽ നഷ്ടപ്പെട്ടവർ. പ്രളയകാലത്തെ കണ്ണീർ കാഴ്ചകളും ആ വേദനയുടെ ആഴവും അളന്നു കുറിക്കുക പ്രയാസം. നഷ്ടപ്പെടലിൽ നിന്നും മലയാളി ജീവിതം കെട്ടിപ്പെടുക്കുമ്പോള്‍ നെഞ്ചു നിറയ്ക്കുന്ന ചില കാഴ്ചകൾ കൂടി കണ്ണിലുടക്കുകയാണ്.

ദുരിതാശ്വാസ ക്യാമ്പിൽ നിന്നുള്ള ഹൃദ്യമായൊരു ദൃശ്യം പങ്കുവച്ചിരിക്കുന്നത് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും അമ്മയുടെ അടുത്തേക്ക് പോകാൻ പോലും കുഞ്ഞ് തയാറാവുന്നില്ല. ‘സുരക്ഷയുടെ കരങ്ങളായ്, കേരളാ പൊലീസ് എന്ന തലവാചകത്തോടെയാണ് വിഡിയോ പൊലീസ് പങ്കുവച്ചിരിക്കുന്നത്. വിഡിയോ കാണാം.

Tags:
  • Social Media Viral