Monday 22 July 2019 04:23 PM IST : By സ്വന്തം ലേഖകൻ

നാളെ മുതൽ തീവ്ര മഴയ്ക്ക് സാധ്യതയില്ല; കണ്ണൂർ, കാസർകോട് ഉച്ചവരെ ശക്തമായ മഴ തുടരും!

Rain_in_Kerala Credit: Google Images

കേരളത്തിൽ മഴയുടെ ശക്തി നാളെ മുതൽ കുറയാൻ സാധ്യത. കോഴിക്കോടിന് വടക്കോട്ടുള്ള ജില്ലകളിൽ മഴ ഇന്നും ശക്തമായി തുടരും. കണ്ണൂരിനും പയ്യന്നൂരിനും ഇടയിൽ നേരിയ തോതിൽ ഇടിയോടു കൂടെ മഴയ്ക്ക് സാധ്യത. മലപ്പുറം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ഇന്നലത്തെയത്ര മഴയ്ക്ക് ഇന്ന് ശക്തിയുണ്ടാകില്ല. മഴയ്ക്കിടയിൽ ഇടവേള ലഭിക്കും. എന്നാൽ കണ്ണൂർ, കാസർക്കോട് ജില്ലകളിൽ നാളെ ഉച്ചവരെ ശക്തമായ മഴ പ്രതീക്ഷിക്കണമെന്നും #കേരളവെതർ. ഇൻ കാലവസ്ഥാ പ്രവചന വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

ന്യൂനമർദ പാത്തി ദുർബലമാകുന്നു

ഇന്നലെ #കേരളവെതർഇൻ പ്രവചിച്ചതു പ്രകാരം ശക്തമായ മഴക്ക് കാരണമായ ന്യൂനമർദ പാത്തി (ട്രഫ്) ദുർബലമാകുകയാണ്. കേരള തീരത്ത് രൂപപ്പെട്ട ട്രഫ് കർണാടക തീരം മുതൽ കോഴിക്കോട് തീരം വരെയായി ചുരുങ്ങി. അതിനാൽ വടകര മുതൽ വടക്കോട്ട് ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് ഞങ്ങളുടെ വെതർമാൻ പറയുന്നു. പടിഞ്ഞാറൻ കാറ്റിന്റെ ശക്തിയും കുറയുകയാണ്. കൊങ്കൺ തീരത്തെ അപ്പർ ലെവൽ അന്തരീക്ഷച്ചുഴി തുടരുന്നതിനാൽ ആ മേഖലയിൽ മഴ തുടരും.

ശക്തമായ കാറ്റിന് സാധ്യത

കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശം, പശ്ചിമഘട്ടം എന്നിവിടങ്ങളിൽ 55 kmph വരെ ശക്തിയുള്ള കാറ്റിന് സാധ്യത. കണ്ണൂർ, കാസർക്കോട് ജില്ലകളിൽ മിക്ക പ്രദേശങ്ങളിലും മണിക്കൂറിൽ 45 -50 കി.മി വേഗത്തിലുള്ള കാറ്റിനും സാധ്യത.

മഴ സാധ്യതാ ജില്ലകളും പ്രദ്ദേശങ്ങളും

തീവ്രമഴ ( extreme Rain)

എവിടെയും തീവ്ര മഴ പ്രതീക്ഷിക്കുന്നില്ല. കാസർകോട് നേരിയ സാധ്യത മാത്രം

അതിശക്തമായ മഴ ( very heavy Rain)

വടകരയും, കണ്ണൂർ, കാസർകോട് ജില്ലകളും

ശക്തമായ മഴ (Heavy Rain)

കോഴിക്കോട്, മലപ്പുറം, പാലക്കാടിന്റെ പടിഞ്ഞാറ്, തൃശൂർ ജില്ലയുടെ മധ്യ, കിഴക്ക് ഭാഗം, എറണാകുളം ജില്ലയുടെ കിഴക്ക്, ഇടുക്കി ജില്ലകളിൽ അടുത്ത 24 മണിക്കൂർ കൂടി ശക്തമായ (heavy Rain ) മഴക്ക് സാധ്യത.

ഇടത്തരം മഴ (Moderate Rain)

വയനാട്, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ഭാഗികം, എറണാകുളം ഭാഗികം.

(Disclaimer: this is based on #keralaweather .in weather prediction wing analysis. Please follow IMD website for official forecast.) © Kerala Weather

Tags:
  • Spotlight