Wednesday 25 September 2019 03:10 PM IST : By സ്വന്തം ലേഖകൻ

കീറ്റോ ഡയറ്റ് എങ്ങനെയാണ് തുടങ്ങേണ്ടത്? പാർശ്വഫലങ്ങൾ എന്തൊക്കെ? (വിഡിയോ)

keto-diet8mmmm

അമിതവണ്ണം നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമാണ് കീറ്റോ ഡയറ്റ്. ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് വളരെ ചുരുങ്ങിയ സമയംകൊണ്ട് കുറയ്ക്കാൻ സാധിക്കുന്ന ഒരു ഡയറ്റ് പ്ലാൻ ആണിത്. സെലിബ്രിറ്റികളുടെ ഡയറ്റ് എന്നാണ് കീറ്റോ ഡയറ്റ് അറിയപ്പെടുന്നത്. സാധാരണയായി ശരീരത്തിനു വേണ്ട ഊർജം ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന അന്നജത്തിൽ (Carbohydrates) നിന്നാണ്. ചോറിലും ഗോതമ്പിലും മധുരപലഹാരങ്ങളിലും അന്നജം അടങ്ങിയിട്ടുണ്ട്. മറ്റൊരു ഊർജദായകമായ ഭക്ഷണം കൊഴുപ്പ് (Fat) ആണ്. 

കാർബോഹൈഡ്രേറ്റിന്റെ അളവ് നന്നായി കുറച്ച് ഫാറ്റിന്റെ അളവ് കൂട്ടി മിതമായ അളവിലുള്ള പ്രോട്ടീനും ലഭിച്ചാൽ ശരീരം ഊർജം ഉൽപാദിപ്പിക്കുന്നത് ഈ കൊഴുപ്പിൽ നിന്നാകും. കാർബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്പോൾ ശരീരം കൊഴുപ്പിനെ ഇന്ധനമാക്കാൻ നിർബന്ധിതമാക്കുന്നു. ആദ്യം കൊഴുപ്പിനെ അമ്ലങ്ങളാക്കും. തുടർന്ന് അവയെ കീറ്റോണുകളാക്കും. ഇതോടെ ശരീരം കീറ്റോസിസ് എന്ന അവസ്ഥയിലേക്കു മാറും. ഈ കീറ്റോണിനെ ഊർജമാക്കി മാറ്റി ശരീരം ഉപയോഗിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് ഈ ഭക്ഷണരീതിയിലൂടെ ശരീരഭാരം കുറയുന്നത്.

കീറ്റോ ഡയറ്റ് എങ്ങനെയാണ് തുടങ്ങേണ്ടത്? എന്തൊക്കെയാണ് ഇതിന്റെ പാർശ്വഫലങ്ങൾ? തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പറയുകയാണ്  പിആർഎസ് ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ ഡാനിഷ് സലിം (Dr Danish Salim). ഫലപ്രദമായ ഈ വിഡിയോ ഒന്ന് കണ്ടുനോക്കൂ... 

Tags:
  • Health Tips
  • Spotlight