Thursday 14 June 2018 03:39 PM IST

‘മണൽപരപ്പിൽ കെവിൻ + നീനു എന്നെഴുതിവച്ചു, തിരയടിച്ചു മായ്‌ക്കുന്ന ബന്ധങ്ങൾക്ക് ആയുസ്സ് കൂടുമെന്നല്ലേ പറയാറ്; എന്നിട്ടും ഒരാഴ്ച പോലും...’

Roopa Thayabji

Sub Editor

kevin-neenu-beach001

വിരഹത്തിന്റെ നോവ് ചേർത്ത് കാത്തിരുന്നവൾക്ക് മുന്നിലേക്ക് പ്രിയപ്പെട്ടവന്റെ മൃതദേഹമെത്തിയാലോ. വിവാഹ രജിസ്ട്രേഷൻ നടപടികൾക്കിടെ കൊല്ലപ്പെട്ട കെവിന്റെ വധു നീനു വീണ്ടും ജീവിതത്തിലേക്ക് നടന്നു തുടങ്ങുമ്പോൾ അവരുടെ പ്രണയത്തിൽ ആരുമറിയാത്ത ചില കഥകളുണ്ട്.

kevin-beach002
മണൽപരപ്പിൽ ‘കെവിൻ + നീനു’ എന്നെഴുതിവച്ചു, തിരയടിച്ചു മായ്‌ക്കുന്ന ബന്ധങ്ങൾക്ക് ആയുസ്സ് കൂടുമെന്നല്ലേ പറയാറ്.. എന്നിട്ടും ഒരാഴ്ച പോലും...

"രണ്ടുവർഷം മുമ്പാണ് കെവിൻ ചേട്ടനെ ആദ്യമായി കാണുന്നത്, കോട്ടയം ബസ്റ്റാൻഡിൽ വച്ച്. എന്റെ കൂട്ടുകാരിയുമായി റിലേഷനുണ്ടായിരുന്ന ആൺകുട്ടി കാണാൻ വന്നപ്പോൾ കൂടെ വന്നത് ചേട്ടനായിരുന്നു. പിന്നീട് കൂട്ടുകാരന്റെ കാര്യം പറയാൻ വേണ്ടി വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ‘ഇഷ്ടമാണോ’ എന്നു ചോദിച്ചു. എന്റെ കഥയൊക്കെ കേൾക്കുമ്പോൾ ഇഷ്ടമാകുമോ എന്നായിരുന്നു പേടി.

പ്രണയിക്കാനുള്ള ചുറ്റുപാടല്ല എന്റേതെന്നു പറഞ്ഞപ്പോൾ നേരിൽ കാണാനായി മാന്നാനം പള്ളിയിലേക്ക് വരാമോ എന്നു ചോദിച്ചു. അവിടെ വച്ച് എന്റെ കഥ പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചിട്ട്, ‘നിന്നെ മാത്രമേ കല്യാണം കഴിക്കൂ..’ എന്ന് ചേട്ടൻ പറഞ്ഞു. അതു കേട്ടപ്പോൾ കെവിൻ ചേട്ടനോടൊപ്പം ജീവിക്കണമെന്ന് എനിക്കും തോന്നി. അന്നുതന്നെ കുടമാളൂർ പള്ളിയിലും അതിരമ്പുഴ പള്ളിയിലും പോയി പ്രാർഥിച്ചു. എന്റെ വീട്ടുകാർ വിവാഹത്തിനു സമ്മതിക്കില്ലെന്ന് അന്നേ അറിയാമായിരുന്നു.

2kn

മരിക്കുന്നതിനു മുമ്പത്തെ ഞായറാഴ്ച കെവിൻ ചേട്ടനും അടുത്ത ബന്ധുവായ അനീഷേട്ടനും പെങ്ങന്മാരും കൂടി ആലപ്പുഴയിലേക്ക് ടൂർ പോയി. തിരയടിച്ചെത്തുന്ന മണൽപരപ്പിൽ ‘കെവിൻ + നീനു’ എന്ന് എഴുതിവച്ചു. തിരയടിച്ചു മായ്ക്കുന്ന ബന്ധങ്ങൾക്ക് ആയുസ്സ് കൂടുമെന്നല്ലേ പറയാറ്. പക്ഷേ, ഒരാഴ്ച പോലും പിന്നീട് ഏട്ടനെ എനിക്കു കിട്ടിയില്ല.

എന്നെ ഹോസ്റ്റലിലാക്കിയ ദിവസം കഴുത്ത് ഒഴിഞ്ഞു കിടക്കുന്നത് കണ്ട് അടുത്തുള്ള ഫാൻസി ഷോപ്പിൽ നിന്ന് ഒരു മാല വാങ്ങി ഇട്ടുതന്നു. ആ മാല ഞാൻ ഊരിമാറ്റില്ല. ‘മിസ് കോൾ ചെയ്താൽ മതി, വിളിക്കാം’ എന്നു എപ്പോഴും കെവിൻ ചേട്ടൻ പറയുമായിരുന്നു. ഇപ്പോൾ എത്ര മിസ് കോൾ ചെയ്തിട്ടും ചേട്ടന്റെ കാൾ എനിക്കു വരുന്നില്ല..."
- നീനു തേങ്ങലോടെ പറയുന്നു.

1kn

നീനുവിന്റെയും കെവിന്റെയും കഥ വായിക്കാം, ഈ ലക്കം ‘വനിത’യിൽ..