Friday 22 March 2019 04:45 PM IST : By സ്വന്തം ലേഖകൻ

ഒറ്റയ്ക്ക് വന്ന രാവണൻ മോൺസ്റ്റർ! പേപ്പർ നോക്കിയ സാറിന്റെ കണ്ണു തള്ളിക്കാണും, തീർച്ച!

kgf

മലയാളം ഉത്തര പേപ്പറിൽ കെജിഎഫും ബാഹുബലിയും പുലിമുരുകനും മിക്സ് ചെയ്ത ഒരു വിരുതനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. രാമായണം ഉപന്യാസം എഴുതാനുള്ളിടത്താണ് തീപ്പൊരി സിനിമാ ഡയലോഗുകൾ കൊണ്ട് ഉത്തര പേപ്പര്‍ നിറച്ചിരിക്കുന്നത്. സിനിമാ തിരക്കഥകളെ വെല്ലുന്ന ഉത്തരമെഴുത്ത് സംവിധായകൻ രഞ്ജിത്ത് ശങ്കർ ഉൾപ്പെടെയുള്ളവർ ഫെയ്സ്ബൂുക്കിൽ പങ്കുവച്ചിട്ടുള്ളത്.

സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവരുടെ തലയാണ് വെട്ടേണ്ടത് എന്ന ആമുഖത്തോടെയാണ് തുടങ്ങുന്നത്. വാനര സംഘത്തോടൊപ്പം വന്ന രാമനേയും സംഘത്തേയും ഗ്യാങ്സ്റ്റർ എന്ന് വിശേഷിപ്പിച്ച വിരുതൻ രാവണന് മോൺസ്റ്റർ പട്ടം ചാർത്തി നൽകി കെജിഎഫ് ഡയലോഗിനോട് നീതി പുലർത്തി. പത്തു തലയിൽ ശക്തിയും അതിനൊത്ത ബുദ്ധിയുമുള്ള അറുമുഖനാണ് രാവണണെന്ന ഡയലോഗ് തൊട്ടു പിന്നാലെ. രാവണൻ തല്ലിയ പത്ത് പേരും രാജാക്കൻമാരായിരുന്നു എന്ന ഡയലോഗും ഉപന്യാസത്തിൽ വാലായി എത്തുന്നുണ്ട്.

എന്തായാലും ഈ മാസ് ഡയലോഗും അതെഴുതിയ വിരുതനും സോഷ്യൽ മീഡിയയിൽ ചിരി വിതറുകയാണ്. നിരവധി പേർ ഈ ഉത്തര പേപ്പർ ഷെയർ ചെയ്തു കഴിഞ്ഞു.