Monday 10 September 2018 02:08 PM IST : By സ്വന്തം ലേഖകൻ

വാഹനം പോകാനുള്ള വഴിയില്ല, രോഗിയെ ചികിത്സയ്‌ക്കായി കൊണ്ടുപോകുന്നത് നടത്തിച്ച്! വിഡിയോ

patient-kottayam1

വളരെയേറെ വേദനയുളവാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വാഹനം കടന്നുപോകാനുള്ള വഴിയില്ലാത്തതിനാൽ രോഗിയായ ഗൃഹനാഥൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് വിവരിച്ചുകൊണ്ടുള്ളതാണ് ഈ വിഡിയോ. ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസിന് കൊണ്ടുപോകേണ്ട രോഗിയെയാണ് വളരെയധികം ബുദ്ധിമുട്ടി നടത്തിച്ച് കൊണ്ടുപോകുന്നത്.

ശ്രീമൂലസ്ഥാനത്തെ ഇവരുടെ വീട്ടിലേക്ക് വാഹനം കടന്നു ചെല്ലാനുള്ള വഴിയില്ലാത്തതിനാലാണ് രോഗിയെ നടത്തിച്ച് കൊണ്ടുപോകേണ്ടി വരുന്നത്. രാധാകൃഷ്ണൻ എന്നയാളാണ് ദുരിതത്തിൽ കഴിയുന്നത്. കോട്ടയം മെഡിക്കൽ കോളജിലാണ് ഇദ്ദേഹത്തിന്റെ ചികിത്സ  നടക്കുന്നത്. വൈറലായ വിഡിയോ കാണാം;