Wednesday 09 September 2020 04:29 PM IST : By സ്വന്തം ലേഖകൻ

ചികിത്സാ പിഴവിൽ രണ്ടു ‌വൃക്കകളും തകരാറിലായി; ആദ്യം അമ്മ നൽകി വൃക്ക, ഇനി സഹോദരനുണ്ട്; വേണ്ടത് ശസ്ത്രക്രിയയ്ക്കുള്ള പണം

atddddhira

സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന്‌ രോഗിയായ പാലാ മുത്തോലി സ്വദേശിനി തുടര്‍ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ്. രണ്ട്‌ വൃക്കകളും തകരാറിലായതോടെ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയാണ്‌ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കുടുംബത്തിന് താങ്ങാനാവുന്നതിലും അധികമാണ് ചികിത്സാ ചെലവ്.

ആറാം വയസില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചെയ്ത ശസ്ത്രക്രിയയാണ് ആതിരയെ ഈ നിലയിലെത്തിച്ചത്‌. 12-ാം വയസില്‍ ഇരുവൃക്കകളും  തകരാറിലായി. മറ്റൊരു ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മുന്‍പ് നടത്തിയ ശസ്ത്രക്രിയയിലെ പിഴവാണ് ഇതിന് കാരണമായതെന്ന്  ഡോക്ടര്‍മാര്‍ കണ്ടെത്തി. അന്ന് ആതിരയുടെ അമ്മ സുമ വൃക്ക ദാനം ചെയ്തു. 

സ്വന്തമായുണ്ടായിരുന്ന വീട്‌ വിറ്റാണ്‌ അന്ന് ശസ്ത്രക്രിയയ്ക്കും തുടര്‍ന്നുള്ള  ചികിത്സയ്ക്കുമായി പണം കണ്ടെത്തിയത്. പിന്നീട് മരുന്നുകളുടെ ബലത്തില്‍ ആതിരയുടെ ജീവിതം മുന്നോട്ടുപോയി. രണ്ട് വര്‍ഷം മുന്‍പ് ആതിരയുടെ വൃക്ക  വീണ്ടും തകരാറിലായി. സഹോദരന്‍ വൃക്ക നല്‍കാന്‍ തയ്യാറാണെങ്കിലും പതിനഞ്ച് ലക്ഷത്തിലേറെ രൂപ ശസ്ത്രക്രിയക്ക് വേണം. 

മലയാളം ബിരുദ വിദ്യാര്‍ത്ഥിനിയായ ആതിരയുടെ അവസാന സെമസ്‌റ്റര്‍ പരീക്ഷ രോഗാവസ്ഥയെ തുടര്‍ന്ന് മുടങ്ങി. ആദ്യ ശസ്ത്രക്രിയയ്ക്കും തുടര്‍‌ ചികിത്സയ്ക്കുമായി ഇതിനോടകം മുപ്പത് ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു. മാസം ഇരുപതിനായിരം രൂപയുടെ മരുന്ന് ആതിരയ്ക്ക് വേണം. ബന്ധുക്കളുടെയും സുമനസുകളുടെയും സഹായത്തോടെയാണ് ഈ കോവിഡ് കാലത്ത് കുടുംബം കഴിയുന്നത്. 

ATHIRA KRISHNA 

AC NO : 38604467140   

STATE BANK OF INDIA   

PALA BRANCH  

IFSC CODE : SBIN0008657 

Tags:
  • Spotlight