Friday 15 January 2021 05:07 PM IST : By സ്വന്തം ലേഖകൻ

‘ബുദ്ധിവികാസം കളികളിലൂടെ’: മാതാപിതാക്കൾക്കും അധ്യാപകർക്കും ഫ്രീ ഓൺലൈൻ ക്ലാസുമായി കളിക്കുടുക്കയും മാജിക്പോട്ടും

balarama-online

മാതാപിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനകരമായ ഒരു ഒാൺലൈൻ ക്ലാസ്സ് ഫേസ് ബുക്ക് ലൈവിലൂടെ- ജനുവരി 16 ന് വൈകിട്ട് 4 മുതൽ 5 വരെ.

പ്രശസ്ത മനശ്ശാസ്ത്രജ്ഞൻ ഡോ. വർഗീസ് പുന്നൂസ് ക്ലാസ് നയിക്കും. തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് ലൈവായി ഉത്തരവും ലഭിക്കും.

കുട്ടികളുടെ മാനസികാരോഗ്യരംഗത്ത് പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന ഡോ. വർഗീസ് പുന്നൂസ് ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം തലവനാണ്. കളിക്കുടുക്കയും മാജിക്പോട്ടും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസിൽ പങ്കാളിയാകാൻ ശനിയാഴ്ച 4 മണിക്ക് ബാലരമ ഒഫീഷ്യൽ പേജ് (www.facebook.com/balaramaonline) സന്ദർശിക്കുക