Thursday 17 October 2019 01:08 PM IST : By സ്വന്തം ലേഖകൻ

ആംഗ്യ ഭാഷ മുതൽ കൊഞ്ചിപ്പറയൽ വരെ! കുഞ്ഞുങ്ങളിലെ ഭാഷാവൈകല്യം അമ്മമാർ തിരിച്ചറിയണം; വിഡിയോ

kids

‘വയസ് മൂന്ന് കഴിഞ്ഞു...ഇന്നു വരേയും എന്റെ കുഞ്ഞ് നേരാം വണ്ണം സംസാരിക്കുന്നില്ല ഡോക്ടറേ...അവന്റെ പ്രായത്തിലുള്ള മറ്റു കുട്ടികൾ സംസാരിക്കുന്നത് കാണുമ്പോൾ സങ്കടം വരുന്നു.’

കുഞ്ഞിന്റെ ഭാഷാ വൈകല്യത്തിന്റെ പേരിൽ നൊന്തു നീറി ഡോക്ടറുടെ അടുക്കലെത്തിയ ഒരമ്മയുടെ വാക്കുകളാണ് ആ കേട്ടത്. പ്രായമേറി വന്നിട്ടും കുഞ്ഞുങ്ങൾ സംസാരിക്കില്ലെന്ന് കണ്ടാൽ അച്ഛനമ്മമാരുടെ ആധിയേറും എന്ന് ഉറപ്പാണ്. കുഞ്ഞു പ്രായത്തിലെ കുട്ടികൾ പറഞ്ഞു ശീലിക്കുന്ന അച്ഛാ...അമ്മാ...എന്നീ വാക്കുകൾ പോലും പറയാനാകാത്ത കുഞ്ഞുങ്ങളും പല അമ്മമാർക്കും വേദനയാകാറുണ്ട് എന്നത് മറ്റൊരു സത്യം.

ഇവിടെയിതാ കുഞ്ഞുങ്ങളിലെ ഭാഷാവൈകല്യത്തിന് ഫലപ്രദമായ മാർഗങ്ങൾ നിർദ്ദേശിക്കുകയാണ് സൈക്കോളജിസ്റ്റ് ഡോ. നിറ്റാ ജോസഫ്. ആംഗ്യ ഭാഷയിൽ തുടങ്ങി സംസാരത്തിലേക്ക് വരെ എത്തുന്ന കുഞ്ഞുങ്ങളുടെ മാറ്റത്തെക്കുറിച്ചും ഡോക്ടർ വിശദമാക്കുന്നു. യൂ ട്യൂബ് വിഡിയോയിലൂടെയാണ് ഡോക്ടർ പ്രതിവിധി നിർദ്ദേശിക്കുന്നത്.

Tags:
  • Health Tips