Thursday 28 May 2020 02:51 PM IST : By സ്വന്തം ലേഖകൻ

‘അച്ഛാ.. മാസ്ക് ഇട് അച്ഛാ.. കൊറോണ വരും’; അച്ചമ്മയുടെ കൊച്ചുമോളായി ഇപ്പുമോളുടെ ഉപദേശം (വിഡിയോ)

ippumol990

‘അച്ഛാ.. മാസ്ക് ഇട് അച്ഛാ.. കൊറോണ വരും..’- അച്ഛന് സ്നേഹോപദേശം നൽകുകയാണ് ഒരു കുസൃതി കുരുന്ന്. ഈ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആ കൊച്ചു കുസൃതി ആരാണന്നല്ലേ! കേരളത്തിന്റെ ആരോഗ്യമന്ത്രി സാക്ഷാൽ കെ കെ ശൈലജ ടീച്ചറിന്റെ കൊച്ചുമകളാണ് മാസ്ക് ഇടാത്തതിന്റെ പേരിൽ അച്ഛനെ ഉപദേശിക്കുന്നത്. മാസ്ക് ഇടാതെ വീട്ടിൽ ഇരിക്കുന്ന അച്ഛന്റെ കയ്യിലേക്ക് മാസ്ക്കെടുത്ത് കൊടുത്താണ് ഇഫയ ജഹനാര എന്ന ഇപ്പുമോൾ അച്ചമ്മയുടെ കൊച്ചുമോളായത്. ക്യൂട്ട് വിഡിയോ കാണാം; 

Tags:
  • Spotlight
  • Social Media Viral