Monday 27 January 2020 04:57 PM IST : By സ്വന്തം ലേഖകൻ

മുട്ട് മാറ്റിവയ്ക്കലെന്നു കേൾക്കുമ്പോൾ മുട്ടിടിക്കേണ്ട; 25 വർഷം പ്രവർത്തിക്കുന്ന കൃത്രിമ കാൽമുട്ട്; ലോകോത്തര നിലവാരത്തിൽ കിംസ്

drnaseer Dr. Muhammed Nazeer. Senior Consultant Joint Replacement Surgeon & Sports Medicine

സന്ധി മാറ്റിവയ്ക്കൽ, നട്ടെല്ല് ശസ്ത്രക്രിയ, ട്രോമ ഉൾപ്പെടെ ഒരു കൊല്ലം രണ്ടായിരത്തിൽ അധികം ശസ്ത്രക്രിയകൾ.’ഇന്ത്യയിലെ തന്നെ പ്രഗല്ഭരായ ഒാർത്തോപീഡിക്സ് ഡോക്ടർമാർ നേതൃത്വം നൽകുന്ന തിരുവനന്തപുരം കിംസ് ആശുപത്രിയിലെ അസ്ഥിരോഗവിഭാഗം ആധുനിക ചികിത്സാരംഗത്തെ ഏറ്റവും നൂതന മാറ്റങ്ങൾ ഉൾക്കൊണ്ട് ലക്ഷക്കണക്കിനു രോഗികൾക്ക് ആശ്വാസമേകിപ്പോരുന്നു.

സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

1970ൽ ആരംഭിച്ച സന്ധി മാറ്റിവയ്ക്കൽ ഇന്ത്യയിൽ പ്രചാരം നേടിയിട്ട് ഏകദേശം മുപ്പത് കൊല്ലം ആകുന്നു. കാൽമുട്ട്, ഇടുപ്പ്, തോളെല്ല് മാറ്റിവയ്ക്കൽ തുടങ്ങി എല്ലാവിധ ആധുനിക ശസ്ത്രക്രിയകളും ഇവിടെ ചെയ്യുന്നു. സന്ധികൾക്ക് ഉണ്ടാകുന്ന തേയ്മാനം, ആമവാതം, അപകടം മൂലം ഉണ്ടാകുന്ന പരിക്ക് എന്നിവയാണ് സന്ധി മാറ്റിവയ്ക്കലിലേക്ക് നയിക്കുന്നത്. ഇതിൽ 80 ശതമാനവും കാൽമുട്ടിനെയാണു ബാധിക്കുന്നത്. ഇന്ത്യയിലെ ആൾക്കാരുടെ പ്രഭാതകൃത്യങ്ങളുടെ ശീലം ഒരു കാരണമാണ് കാൽമുട്ടിന് അധികമായി തേയ്മാനം ഉണ്ടാകുന്നത്.

രോഗിയുടെ പ്രായം, രോഗത്തിന്റെ െെദർഘ്യം, ആശുപത്രിയിലെ അടിസ്ഥാനസൗകര്യങ്ങൾ, ഡോക്ടറുടെ പ്രാഗല്ഭ്യം എന്നിവ ശസ്ത്രക്രിയയുടെ പൂർണമായ വിജയത്തിന് അടിസ്ഥാനമാകുന്നു. ഇതിൽ തന്നെ അണുമുക്തമായ തിയേറ്റർ, െഎസിയു സൗകര്യങ്ങൾ, ഫിസിയോതെറപ്പി എന്നിവ വളരെ പ്രധാനമാണ്.

50 വയസ്സിനു മുകളിൽ പ്രായമായ ഒരു വ്യക്തിക്ക് ഉപയോഗിക്കുന്ന കൃത്രിമ കാൽമുട്ട് ഏകദേശം 25 വർഷം സുഗമമായി പ്രവർത്തിക്കും.ശസ്ത്രക്രിയയ്ക്കു ശേഷം ഉണ്ടാകുന്ന അപകടങ്ങൾ, മറ്റു കാരണങ്ങൾ എന്നിവ കൊണ്ട് ഉണ്ടാകുന്ന തകരാറുകൾ പോലും പുനർ ശസ്ത്രക്രിയയിലൂടെ പൂർണമായി ഭേദമാക്കാൻ സാധിക്കും.വിദേശങ്ങളിൽ നിന്നു പോലും ഇത്തരം രോഗികൾ ചികിത്സ തേടി തിരുവനന്തപുരം കിംസിൽ എത്താറുണ്ട്.

കംപ്യൂട്ടർ നാവിഗേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചു വളരെ കൃത്യതയോടെ ശസ്ത്രക്രിയ നടത്താൻ സാധിക്കും. അഞ്ചു ദിവസത്തിനകം ആശുപത്രി വിടുന്ന രോഗികൾക്കു ഫിസിയോതെറപ്പിക്കു ശേഷം ഒരു മാസത്തിനകം തിരികെ സാധാരണ നിലയിൽ ഉള്ള കാര്യങ്ങളിൽ എത്താൻ സാധിക്കും. ആഗോളനിരക്കിലും വളരെ താഴ്ന്ന ഇൻഫക്‌ഷൻ നിരക്ക് കിംസിനെ മറ്റ് ആശുപത്രികളിൽ നിന്നും വ്യത്യസ്തമാക്കുന്നു എന്ന് ഡിപാർട്മെന്റ് ഹെഡ് ഡോ. മുഹമ്മദ് നസീർ അഭിപ്രായപ്പെട്ടു.

സ്പോർട്സ് മെഡിസിൻ

കായികതാരങ്ങൾക്കും പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഉണ്ടാകുന്ന പരുക്കുകൾക്ക് പ്രത്യേക ചികിത്സ തിരുവനന്തപുരം കിംസിൽ ലഭിക്കും. ഇങ്ങനെയുള്ള പരുക്കുകൾക്ക് േവഗത്തിൽ സുഖം പ്രാപിക്കേണ്ടതിനാൽ താക്കോൽദ്വാര ശസ്ത്രക്രിയയാണ് അഭികാമ്യം. വിദേശത്തുളള പ്രശസ്‌തരായ കായികതാരങ്ങൾ എത്തുന്ന കേരളത്തിലെ തന്നെ സുസ്സജ്ജമായ സ്പോർട്സ് മെഡിസിൻ ചികിത്സാവിഭാഗമാണ് കിംസിൽ പ്രവർത്തിക്കുന്നത്.

പീഡിയാട്രിക് ഒാർത്തോപീഡിക്സ്

കുട്ടികളിലെ നാഡികൾക്കും പേശികൾക്കും ഉണ്ടാകുന്ന തകരാറുകൾക്ക് ഉള്ള ശസ്ത്രക്രിയ, ജന്മനായുള്ള െെവകല്യങ്ങൾക്കുള്ള ശസ്ത്രക്രിയ, കുട്ടികളിലെ മറ്റ് അസ്ഥിസംബന്ധമായ ശസ്ത്രക്രിയകൾക്കും ചികിത്സകൾക്കും ഏറ്റവും ആധുനികമായ സംവിധാനങ്ങളോടുകൂടിയ ശസ്ത്രക്രിയാവിഭാഗവും പ്രഗല്ഭരായ ഡോക്ടർമാരും അടങ്ങുന്നതാണ് കിംസിലെ പീഡിയാട്രിക് ഒാർത്തോപീഡിക്സ്.

നട്ടെല്ല് ചികിത്സാവിഭാഗം

ഒരു കൊല്ലം ഏകദേശം ഏഴായിരം രോഗികളെ ചികിത്സിക്കുന്ന കേരളത്തിലെതന്നെ ഏറ്റവും വിപുലമായ നട്ടെല്ല് ചികിത്സാവിഭാഗമാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവർത്തിക്കുന്നത്. മുതിർന്ന നല്ലെട്ടല് ചികിത്സാ വിദഗ്ധരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ വിഭാഗം നട്ടെല്ല് സംബന്ധമായ ലോകത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കുന്നു.

ശസ്ത്രക്രിയ കൂടാതെ തന്നെ നട്ടെല്ലിന്റെയും കഴുത്തിലെയും രോഗങ്ങൾക്കു വേണ്ട ചികിത്സ നടത്തുന്ന കിംസിൽ ഇന്റർവെൻഷനൽ റേഡിയോളജി സംവിധാനം ഉപയോഗിച്ചുകൊണ്ടുള്ള നൂതനചികിത്സാരീതി പിൻതുടരുന്നു.

സങ്കീർണമായ താക്കോൽദ്വാര നട്ടെല്ല് ശസ്ത്രക്രിയകൾ, അപകടം മൂലം നട്ടെല്ലിന് ഉണ്ടാകുന്ന മാരകമായ തകരാറുകൾ എന്നിവ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാൻ വേണ്ട എല്ലാ ആധുനിക സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്.

ജന്മനാലോ അല്ലാെതയോ ഉണ്ടാകുന്ന നട്ടെല്ലിന്റെ വളവു പരിഹരിക്കാൻ വേണ്ട ‘സ്േകാളിയോസിസ്’ ശസ്ത്രക്രിയ വിദേശത്തു നിന്നു പോലും രോഗികൾ വന്നു ചെയ്തുപോകുന്നു.

സ്ത്രീകളിലും മുതിർന്നവരിലും പ്രായം മൂലമുണ്ടാകുന്ന നട്ടെല്ലിന്റെ തേയ്മാനം വളരെ ശാസ്ത്രീയമായി തന്നെ ഇവിടെ ചികിത്സിക്കുന്നു. ഒരു കൊല്ലം 350 നട്ടെല്ല് ശസ്ത്രക്രിയകൾ ചെയ്യുന്ന കിംസിൽ അന്താരാഷ്ട്ര നിലവാരത്തിലും ഉയർന്ന വിജയശതമാനമാണുള്ളത്.

അസ്ഥി പുനർനിർമാണ ശസ്ത്രക്രിയ

അസ്ഥികൾക്ക് ഉണ്ടാകുന്ന മാരകമായ തകരാറുകൾ, അല്ലെങ്കിൽ ജന്മനാ ഉണ്ടാകുന്ന അസ്ഥികളിലെ െെവകല്യം എന്നിവയുടെ ചികിത്സയ്ക്ക് വളരെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനമാണു വേണ്ടത്. അസ്ഥികളും പേശികളും ഒക്കെ ഉൾപ്പെടുന്ന അസ്ഥി പുനർനിർമാണ ശസ്ത്രക്രിയയിൽ അസ്ഥികൾ, സന്ധികൾ, അസ്ഥിബന്ധങ്ങൾ, അനുബന്ധ ഘടകങ്ങൾ എന്നിവയിൽ വളരെക്കാലത്തെ പരിശീലനം നേടിയ വിദഗ്ധരാണു കിംസിൽ രോഗികളെ ചികിത്സിക്കുന്നത്.

വലിയ അപകടങ്ങൾക്കുശേഷം തകരാറിലായ അസ്ഥികൾ മുറിച്ചു മാറ്റാതെ അവയെ നിലനിർത്തിക്കൊണ്ടു നഷ്ടപ്പെട്ട അസ്ഥിഭാഗങ്ങൾ പുനഃർജനിപ്പിക്കുന്ന ആധുനിക സാങ്കേതിക വിദ്യയിലൂടെ കിംസിൽ ചികിത്സ നേടിയ നൂറുകണക്കിനു രോഗികൾക്കു സാധാരണ ജീവിതത്തിലേക്കു മടങ്ങാൻ സാധിച്ചിട്ടുണ്ട്. പരമ്പരാഗത രീതിയിൽ നിന്നും വ്യത്യസ്തമായ ഈ രീതിയിൽ ചികിത്സിക്കപ്പെടുന്ന എല്ലുകൾ കുറെക്കൂടി നല്ല രീതിയിൽ പൂർവസ്ഥിതിയിൽ എത്തിക്കാൻ സാധിക്കുന്നു.

ഒാർത്തോ ഒാങ്കോളജി

ഏകദേശം രണ്ടു ശതമാനം കാൻസർ അസ്ഥികളെ ബാധിക്കുന്നതായി കണ്ടുവരുന്നു. അസ്ഥികളെ ബാധിക്കുന്ന കാൻസർ ചികിത്സ വളരെ അധികം െെവദഗ്ധ്യം വേണ്ട ഒരു ചികിത്സാവിഭാഗമാണ്. കേരളത്തിലെ തന്നെ ഏറ്റവും മുൻനിരയിലുള്ള കിംസ് ഒാർത്തോ ഒാങ്കോളജി വിഭാഗം ഏതു ഘട്ടത്തിലുമുള്ള കാൻസർ ബാധയ്ക്ക് ഫലപ്രദമായ ചികിത്സ നൽകുന്നു. കുട്ടികളിൽ അസ്ഥികൾ സംരക്ഷിച്ചു കൊണ്ടുള്ള കാൻസർ ചികിത്സ നൽകുന്നതിലൂടെ അവയവങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം അവരുടെ ജീവിതനിലവാരവും ആയുസ്സും വളരെയധികം െെദർഘിപ്പിക്കാൻ സാധിക്കും.

ഒരേ ഡോക്ടർ തന്നെ ആദ്യം മുതൽ ചികിത്സ നൽകേണ്ടതാണ് ഈ വിഭാഗം കാൻസർ ചികിത്സയിൽ ഏറ്റവും ശ്രദ്ധിക്കേണ്ടതാണ്. തുടർചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും മറ്റുമായി കിംസ് ഒാർത്തോ ഒാങ്കോളജി വിഭാഗം പ്രത്യേകമായി ട്യൂമർ ബോർഡ് ചേരുന്നതിനാൽ രോഗിക്ക് ഏറ്റവും അനുയോജ്യമായ ചികിത്സതന്നെ കിംസിൽ ഉറപ്പുവരുത്തുന്നു.

പ്രഗല്ഭനായ ഒാർത്തോ ഒാങ്കോളജിസ്റ്റിന്റെ സേവനം ലഭ്യമായ കിംസിൽ ട്യൂമർ ബാധിച്ച അസ്ഥി പുറത്തെടുത്ത് റേഡിയേഷൻ ചികിത്സയ്ക്കുശേഷം പൂർവസ്ഥിതിയിൽ തിരികെ സ്ഥാപിക്കാൻ സാധിക്കും. ഇടുപ്പിലും സന്ധികളിലും മറ്റും ഉണ്ടാകുന്ന ഏതുതരം കാൻസറും ചികിത്സിക്കുന്ന തെക്കേ ഇന്ത്യയിലെ പ്രധാന ചികിത്സാകേന്ദ്രമാണ് കിംസ്.

െെകപ്പത്തി ശസ്ത്രക്രിയ

നമ്മുടെ കരങ്ങളുടെ ആകൃതിയെയും പ്രവർത്തനത്തെയും ബാധിക്കുന്ന അസുഖങ്ങളെ ചികിത്സിച്ചു േഭദമാക്കാൻ ഒാർത്തോപീഡിക്സ് പ്ലാസ്റ്റിക് സർജറി, െെമക്രോ സർജറി എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു പ്രത്യേക ചികിത്സാവിഭാഗമാണ് െെകപ്പത്തി ശസ്ത്രക്രിയ. ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സാരീതികളും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സമയബന്ധിതമായ ചികിത്സയും രോഗിയും ഡോക്ടറും ഫിസിയോതെറപ്പിസ്റ്റും ഒത്തുചേർന്നു ചികിത്സാ പുരോഗതി വിലയിരുത്തുന്നതും വളരെ പ്രധാനമാണ്.

ജന്മ െെവകല്യങ്ങൾ, പരുക്കുകൾ, അണുബാധകൾ, മുഴകൾ, തേയ്മാനങ്ങൾ എന്നിങ്ങനെ ഒട്ടേറെ രോഗങ്ങളെ ചികിത്സിച്ചു ഭേദമാക്കുന്ന ഒരു ബൃഹദ് സ്പെഷ്യൽറ്റി ആണ് ഹാൻഡ് സർജറി. ജന്മനായുള്ള െെവകല്യങ്ങൾ വളരെ ചെറിയ പ്രായത്തിൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുമെന്നതിനാൽ സ്കൂളിൽ പോകുന്നതിനും കുട്ടികൾക്കു ഭയമുണ്ടാക്കുന്നതിനും മുന്നേ ചികിത്സ ലഭിച്ചാൽ പൂർണമായ രോഗമുക്തി ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

Kerala Institute of Medical Sciences

P.B.No.1, Anayara P.O,

Trivandrum – 695029, Kerala, India

Ph : +91 471 294 1400

: +91 9072881666

Email: relations@kimsglobal.com

Tags:
  • Health Tips