Saturday 05 October 2019 02:30 PM IST : By സ്വന്തം ലേഖകൻ

പല വേഷങ്ങൾ കണ്ടിട്ടുണ്ട്, പക്ഷേ ഇത്? കസ്റ്റംസിനെ അമ്പരപ്പിച്ച് ‘തലമുടിക്കുള്ളിൽ’ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്!

kochi-smuggling

സ്വർണ്ണ കള്ളക്കടത്തിന്റെ പലവിധ രൂപങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അതിൽനിന്നെല്ലാം വ്യത്യസ്തമായി തലമുടിയ്ക്കുള്ളിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദിനെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഒന്നേകാൽ കിലോ സ്വർണ്ണമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.

തലയ്ക്ക് നടുവിലെ മുടി വട്ടത്തിൽ പൂർണ്ണമായും വടിച്ചുകളഞ്ഞ ശേഷം പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം തലയിൽ ഒട്ടിക്കുകയായിരുന്നു. അതിനു മുകളിൽ വിഗ്ഗും സ്ഥാപിച്ചാണ് നൗഷാദ് വിമാനത്താവളത്തിൽ എത്തിയത്. നൗഷാദിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണ്ണക്കടത്ത് കണ്ടെത്തിയത്.

Tags:
  • Spotlight