Thursday 10 June 2021 02:38 PM IST : By സ്വന്തം ലേഖകൻ

സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം; കാമുകന്‍ യുവതിയെ തീ കൊളുത്തി കൊന്നു!

athiraa445ghhhbb

സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് കാമുകന്‍ യുവതിയെ തീ കൊളുത്തി കൊന്നു. കൊല്ലം ഇടമുളയ്ക്കല്‍ സ്വദേശി ആതിരയാണ് (28) മരിച്ചത്. യുവതിയോടൊപ്പം താമസിച്ചിരുന്ന ഷാനവാസ് (32) എന്നയാൾ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഫെയ്‌സ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ ആതിരയും ഷാനവാസും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഷാനവാസിനും ഗുരുതരമായി പൊള്ളലേറ്റു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.  

ആതിരയും ഷാനവാസും കഴിഞ്ഞ രണ്ടുവർഷമായി ഒന്നിച്ചു കഴിയുകയായിരുന്നു. ആറു മാസം പ്രായമുള്ള കുഞ്ഞും ഇവർക്കുണ്ട്. ഇരുവരും നേരത്തേ വേറെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിൽ ഇരുവർക്കും രണ്ടു കുട്ടികൾ വീതമുണ്ട്.

Tags:
  • Spotlight