Tuesday 15 October 2019 03:47 PM IST : By സ്വന്തം ലേഖകൻ

ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച് ശാരീരിക അസ്വസ്ഥത; മൂന്നു വയസ്സുകാരി മരണപ്പെട്ടു!

baby-death-ollam-chadaya

കൊല്ലം ചടയമംഗലത്തെ ഒരു ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച മൂന്നു വയസ്സുകാരി മരണപ്പെട്ടു. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസം സാഗറിന്റെ മകൾ ഗൗരി നന്ദനയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം ഹോട്ടലിൽ നിന്നു കുഴിമന്തി കഴിച്ചത്.

ഭക്ഷണം കഴിച്ചയുടൻ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. 

Tags:
  • Spotlight