Monday 14 June 2021 12:13 PM IST : By സ്വന്തം ലേഖകൻ

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മകളുടെ വിയോഗം; 15 ദിവസത്തിനു ശേഷം അച്ഛനും മരിച്ചു, കണ്ണീരോടെ നാട്

father-daughter-death

കൊല്ലത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അച്ഛനും മകളും ദിവസങ്ങളുടെ വ്യത്യാസത്തിൽ മരണപ്പെട്ടു. മുള്ളുവിള തോപ്പിൽ പുത്തൻ വീട്ടിൽ സുരേന്ദ്രൻ(65), മകൾ സുജമോൾ(35) എന്നിവരാണ് മരിച്ചത്. ഉറ്റവരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് ബന്ധുക്കളും നാട്ടുകാരും.

കഴിഞ്ഞ മാസം 24ന് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് സുജമോൾ മരിച്ചത്. ഇക്കഴിഞ്ഞ 10ന് അച്ഛൻ സുരേന്ദ്രനും മരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇരുവരുടെയും സംസ്കാരം നടത്തി. സുരേന്ദ്രന്റെ ഭാര്യ: ഷൈലജ. മകൻ: സുജിത്ത്. മരുമക്കൾ: ഷിബുകുമാർ, സുകന്യ.

Tags:
  • Spotlight