Monday 17 February 2020 12:28 PM IST : By സ്വന്തം ലേഖകൻ

700 വർഷം പഴക്കമുള്ള പാരിപ്പള്ളിയിലെ ഇല്ലം! പഴമയുടെ ഈറ്റില്ലം കാണാനെത്തുന്നത് നിരവധിപേർ (വിഡിയോ)

700-years-homee45

കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഇല്ലമാണിത്. എട്ടുകെട്ട് മോഡലിൽ പണിതിട്ടുള്ള ഈ ഇല്ലത്തിന് 700 വർഷത്തിലേറെ പഴക്കമുണ്ട്. വീട് ഭൂരിഭാഗവും പഴക്കം ചെന്ന് പൊട്ടിപ്പൊളിഞ്ഞു ദയനീയമായ അവസ്ഥയിലാണ്. ഗൃഹനാഥനും അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും രണ്ടു മക്കളുമാണ് ഈ വീട്ടിലെ താമസക്കാർ.

പ്രധാന വീടിനു പുറത്തായി ഒരു കിഴക്കിനിയുണ്ട്. അപൂർവമായ കൊത്തുപണികൾ ഇവിടുത്തെ തടികളിൽ കാണാൻ കഴിയും. സർപ്പക്കാവ്, നിലവറ, കുളം ഇവയൊക്കെ ഇല്ലത്തിന്റെ പ്രത്യേകതയാണ്. ഒട്ടേറെ സിനിമകളും സീരിയലുകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് പഴമയുടെ ഈറ്റില്ലം കാണാൻ ഇവിടെയെത്തുന്നത്. വിഡിയോ കാണാം;   

Tags:
  • Spotlight
  • Social Media Viral