Saturday 31 July 2021 11:00 AM IST : By സ്വന്തം ലേഖകൻ

'ഉപേക്ഷിക്കപ്പെടുന്നു എന്ന അപകര്‍ഷത താങ്ങാന്‍ പറ്റാതെ ഉടലെടുക്കുന്ന പക': കോതമംഗലത്തെ അരുംകൊല: കുറിപ്പ്

rakil

പ്രണയ നഷ്ടങ്ങളുടെ പേരിലുള്ള അരുംകൊലകള്‍ നാടിനെ നടുക്കുന്ന കാഴ്ചയാണ്. കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയായ മാനസയെ  പാലയാട് സ്വദേശിയായ രഖില്‍ വെടിവട്ടു കൊലപ്പെടുത്തിയ വാര്‍ത്തയുടെ ഞെട്ടല്‍ ഇനിയും വിട്ടുമാറിയിട്ടില്ല. ഭ്രാന്തമായ പ്രണയ പ്രതികാര കഥകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല. 

ആണിനെ വാര്‍ത്തെടുക്കുന്ന രീതി മാറണം, പെണ്‍കുട്ടികളെ വളര്‍ത്തുന്ന രീതിയും പാടേ മാറണമെന്ന് കോതമംഗലം വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കല കുറിക്കുന്നു. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

കോതമംഗലത്തെ അരുംകൊല..

എല്ലാ കൊലപാതകവും കഞ്ചാവിന്റെ, ലഹരിയുടെ, പിടിയില്‍ ആകില്ല..

മാനസിക വിഭ്രാന്തിയും ആകില്ല...

മനുഷ്യ മനസ്സിന്റെ പകയോളം ഭയാനകമായ മറ്റൊന്നില്ല...

ആണിനെ വാര്‍ത്തെടുക്കുന്ന രീതി മാറണം, പെണ്‍കുട്ടികളെ വളര്‍ത്തുന്ന രീതിയും പാടേ മാറണം...

IQ ലെവല്‍ പോലെ വ്യക്തിയ്ക്ക് പ്രാധാന്യമാണ് EQ...

അവിടെ പാളിച്ച സംഭവിക്കുന്നു..

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മാത്രമല്ല,

പുരുഷന്റെ കുടുംബത്തിനും നഷ്ടപ്പെട്ടു...

ഉപേക്ഷിക്കപെടുന്നു എന്ന രൂക്ഷമായ അപകര്‍ഷത താങ്ങാന്‍ പറ്റാതെ ഉടലെടുക്കുന്ന പക...

അതിനെ മറികടക്കാന്‍ അസാമാന്യ യുക്തി അനിവാര്യമാണ്....

അവിടെ പാളിച്ച സംഭവിക്കരുത്..

കല, കൗണ്‍സലിങ് സൈക്കോളജിസ്‌റ്റ്