Thursday 06 December 2018 06:51 PM IST : By സ്വന്തം ലേഖകൻ

മുറിവേറ്റ കൈ കൊണ്ട് ഭക്ഷണം കഴിക്കാനാകാതെ വിഷമിച്ച സഹപാഠിയെ ഊട്ടി നോയൽ! സ്നേഹദൃശ്യം പകർത്തി അധ്യാപിക

kottayam-noyal

മറ്റുള്ളവരുടെ വേദന കണ്ടിട്ടും കാണാതെ പോകുന്നവർ കണ്ടു പഠിക്കണം നോയൽ എന്ന ഒന്നാം ക്ലാസ് വിദ്യാർഥിയുടെ കരുതൽ. മുറിവേറ്റ കൈകളാൽ ഭക്ഷണം കഴിക്കാനാകാതെ വിഷമിച്ച സഹപാഠിക്കു ചോറു വാരിക്കൊടുക്കാൻ ആലോചിക്കേണ്ടി വന്നില്ല നോയലിന്. സ്വന്തം പാത്രം മാറ്റി വച്ച് സഹപാഠിയായ അഭിനന്ദിനെ നിറയെ ഊട്ടി ആ കുരുന്ന്.

കോട്ടയം ഏറ്റുമാനൂർ, കാട്ടാത്തി ആർഎസ്ഡബ്ലു ഗവ.എൽപി സ്കൂളിലെ വിദ്യാർഥികളാണു നോയലും അഭിനന്ദും. ഇരുവരും ഒന്നിച്ചു ഭക്ഷണം കഴിക്കാനിരുന്നെങ്കിലും വലതു കയ്യിലെ മുറിവിന്റെ വേദന അസഹനീയമായതോടെ അഭിനന്ദ് ഭക്ഷണം കഴിക്കാനാകാതെ വിഷമിച്ചു. ഇതോടെ നോയൽ കുട്ടുകാരനു ചോറു വാരിക്കൊടുത്തു. അഭിനന്ദിന്റെ വയർ നിറഞ്ഞെന്ന് ഉറപ്പാക്കിയ ശേഷമാണു തന്റെ ഭക്ഷണം നോയൽ കയ്യിലെടുത്തത്.

പാൽപ്പല്ലുകൾ കുപ്പയിലെറിയരുതേ; ഡോക്ടർമാർ മാതാപിതാക്കളോട് പറയുന്നു; കാരണമിതാണ്

‘തിരികെ വാ അച്ഛാ...’; ഒരു ചില്ലിനപ്പുറം, ഒരായിരം ഉമ്മകൾ; കണ്ണുനനയിക്കും ഈ പ്രവാസം; വൈറൽ വിഡിയോ

പ്രീ പ്രൈമറി വിഭാഗത്തിലെ അധ്യാപിക ജെസി ഷാജിയാണ് ഈ അപൂർവ കരുതലിന്റെ ദൃശ്യം പകർത്തിയത്. പുതിയ തലമുറയിൽ നിന്ന് ഇല്ലാതാവുന്ന നന്മ അവരിൽ കണ്ടതു കൊണ്ടാണ് ചിത്രമെടുത്തതെന്നു ജെസി പറഞ്ഞു. കാട്ടാത്തി മേഖലയിലെ ഏക പൊതു സ്ഥാപനമാണ് ഈ വിദ്യാലയം. പെയിന്റിങ് തൊഴിലാളിയായ തടത്തിൽ ജയിംസിന്റെയും അനുവിന്റെയും മകനാണു നോയൽ. ഫൊട്ടോഗ്രഫറായ അനീഷിന്റെയും ജയന്തിയുടെയും മകനാണ് അഭിനന്ദ്.

more...

പ്രണയസുന്ദരം ഈ നിമിഷം; സിനിമ സ്റ്റൈലിൽ സീരിയൽ താരം ദീപന്റെ‌ വിവാഹവിഡിയോ; വൈറൽ

പ്രിയങ്ക ചോപ്ര വഞ്ചകിയും അഴിമതിക്കാരിയുമാണ്, നിക്കിനെ കുടുക്കിയതാണ്; എത്രയും വേഗം രക്ഷപ്പെട്ടോളൂ: യുഎസ് ആര്‍ട്ടിക്കിൾ

വൈറ്റ് ആൻഡ് ബ്ലൂവിൽ ലാൽ ഫാമിലി; മോണിക്കയുടെ ബേബി ഷവർ ചിത്രങ്ങൾ വൈറൽ

ത്വക്ക് രോഗം ചികിത്സിച്ച് മാറ്റാന്‍ പണമില്ല; ദിവസവും 12 മുതല്‍ 14 മണിക്കൂര്‍ വരെ വെള്ളത്തിൽ അഭയം!