Friday 17 May 2019 02:03 PM IST : By സ്വന്തം ലേഖകൻ

‘കുട്ടാ കുട്ടാ കരയല്ലേ’; ചേച്ചിപെണ്ണിന്റെ കിടിലൻ പാട്ടിന് അനിയത്തിയുടെ സ്നേഹാലിംഗനം (വിഡിയോ)

krishna-theertha22213

അനിയത്തികൊച്ചിന് വേണ്ടി ചേച്ചിപെണ്ണിന്റെ കിടിലൻ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ‘കുട്ടാ കുട്ടാ കരയല്ലേ, കുട്ടാ... കുട്ടന്റെ അച്ഛൻ വരുമ്പോൾ ചക്കര കൊണ്ടുവരും’ എന്ന ക്യൂട്ട് പാട്ടാണ് ഈ കൊച്ചു മിടുക്കി പാടുന്നത്. കൃഷ്ണ തീർത്ഥയാണ് അനിയത്തി കൃഷ്ണ നേത്രയ്ക്ക് വേണ്ടി പാടാറുള്ള മനോഹരമായ പാട്ട് പാടുന്നത്.

ഞാൻ അനിയത്തിയ്ക്ക് പാടി കൊടുക്കാറുള്ള പാട്ട് നിങ്ങൾക്ക് വേണ്ടി പാടിത്തരാം എന്ന ഗംഭീര ഇൻട്രോയോടെയാണ് പാട്ട് പാടി തുടങ്ങുന്നത്. ശ്വാസം പിടിച്ചുള്ള പാട്ടിനൊടുവിൽ ചേച്ചിയെ അനിയത്തി സ്നേഹത്തോടെ ചേർത്തുപിടിക്കുന്നതും വിഡിയോയിൽ കാണാം. ചങ്ങനാശ്ശേരി സ്വദേശികളായ പ്രമോദ്- അഞ്ജന ദമ്പതികളുടെ മകളാണ് ഈ ആറു വയസ്സുകാരി മിടുക്കി. വിഡിയോ കാണാം;