Wednesday 18 November 2020 12:46 PM IST : By സ്വന്തം ലേഖകൻ

‘കാൽ വച്ചിടത്ത് ആളൊന്നും ഇരിക്കുന്നില്ലല്ലോ’; ട്രെയിൻ സീറ്റിൽ കാൽ കയറ്റി വയ്ക്കുന്നത് നല്ലതോ?; കുറിപ്പ്

train-travel

ട്രെയിന്‍ യാത്രയ്ക്കിടെ എതിർദിശയിലെ സീറ്റില്‍ കാൽ കയറ്റി വയ്ക്കുന്നവരെ നാം കണ്ടിട്ടുണ്ട്. മറ്റ് യാത്രക്കാർക്ക് അസൗകര്യം ആകുന്നുണ്ടോ എന്നു പോലും ചിന്തിക്കാതെയും യാതൊരു കൂസലുമില്ലാതെയും ആയിരിക്കും പലരുടേയും പെരുമാറ്റം. ട്രെയിനിലെ ഈ കാൽ കയറ്റി വയ്ക്കൽ പ്രവണതയെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവയ്ക്കുകയാണ് രാധാകൃഷ്ണൻ. മറ്റുള്ളവർക്ക് അസൗകര്യം സൃഷ്ടിക്കുന്ന വിധത്തിൽ തോന്നിയ രീതിയിൽ യാത്ര ചെയ്യുന്നത് നല്ല സംസ്കാരത്തിന്റെ ലക്ഷണമല്ലെന്ന് രാധാകൃഷ്ണൻ കുറിക്കുന്നു. ട്രെയിൻ യാത്രയിൽ താൻ സാക്ഷിയായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് രാധാകൃഷ്ണന്റെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

‘കാൽ വച്ചിടത്ത് ആളൊന്നും ഇരിക്കുന്നില്ലല്ലോ’; ട്രെയിൻ സീറ്റിൽ കാൽ കയറ്റി വയ്ക്കുന്നത് നല്ലതോ?; കുറിപ്പ്

ട്രെയിനിൽ ഇരിക്കുന്ന സീറ്റിൽ കാല് കയറ്റി വെക്കുന്നത് കാണാറില്ലെ?

ഇതു നല്ല സംസ്ക്കാരമാണെന്നു തോന്നുണ്ടോ?

=======================================

തീവണ്ടിയാത്ര (ലോക്കോമോട്ടീവു് യാത്ര എന്നു് ഉദ്ദേശം ) ചെയ്യുമ്പോൾ, നമ്മൾ, സ്ഥിരമായി കാണുന്നതാണ്, ചില യാത്രക്കാർ എതൃവശത്ത്, ഇരിക്കാൻ വേണ്ടുന്ന സീറ്റിൽ, കാൽ കയറ്റി വെക്കുന്ന ദൃശ്യം, വല്ല യാത്രക്കാരും ഈ ചെയ്യുന്നത് ശരിയല്ല, ഇരിക്കേണ്ടുന്ന സീറ്റിൽ കാൽ കയറ്റി വെക്കുന്നത് എന്ന്. അഭിപ്രായപ്പെട്ടാൽ, ഉടനെ. പ്രതികരണം കേൾക്കാനിടയാകും " ഇതു നിങ്ങടെ തറവാട് സ്വത്താണോ? "എന്ന്. പരിശോധിച്ചാൽ ആർക്കും ബോധ്യമാകും, ഇത്തരക്കാരിൽ, വലിയ ശതമാനവും വനിതകളാണെന്ന്.

ഈയിടെ ഈ ലേഖകൻ യാത്ര ചെയ്തിരുന്ന സീറ്റിനടുത്ത് യാത്ര ചെയ്തിരുന്ന മറ്റൊരു യാത്രക്കാരന്റെ അടുക്കൽ എതിർ ദിശയിലുള്ള സ്ത്രീ കാൽപാദം കയറ്റി വെച്ചു, അദ്ദേഹം തടസ്സം പറഞ്ഞതിൽ, ആ സ്ത്രീ തന്റെ ന്യായീകരിക്കയായിരുന്നു.കാല് കയറ്റി വെച്ചിടത്ത് ആളൊന്നും ഇരിക്കുന്നില്ലല്ലോ? എന്നു .നാം യാത്ര ചെയ്യുമ്പോൾ, സഹയാത്രക്കാർക്ക് യാതൊരു വിധത്തിലും അസൗകര്യമുണ്ടാക്കരുത്, എന്ന കാര്യം നമ്മുടെ മനസ്സിലുണ്ടാകണം. ഇതു പോലെ, യാത്രാവേളയിൽ സാധാരണ കാണുന്ന മറ്റൊരു കാര്യമാണ്, താൻ ഇരിക്കുന്ന സീറ്റിന് പുറമെ അടുത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് തന്റെ Luggage കയറ്റിവെയ്ക്കുന്നത്‌. വണ്ടി യാത്രയിൽ നാം മററുള്ളവർക്ക്, അസൗകര്യം സൃഷ്ടിക്കുന്ന വിധത്തിൽ പെരുമാറരുത്.  സീററിൽ കാല് കയറ്റി വെക്കുന്നത് നല്ല സംസ്കാരമല്ല.

(അഡ്വ കെ വി രാധാകൃഷ്ണൻ )