Wednesday 12 May 2021 12:04 PM IST : By സ്വന്തം ലേഖകൻ

ദയാവധത്തത്തെക്കുറിച്ച് പോലും ചിന്തിച്ച നിമിഷങ്ങളില്‍ കരുതലായത് എന്റെ മാലാഖക്കുട്ടികള്‍: അവരില്ലെങ്കില്‍ ഞാനില്ല: നഴ്‌സുമാരെ വാഴ്ത്തി കുറിപ്പ്

nurse-lak

കാന്‍സറിന്റെ വേദന വരിഞ്ഞുമുറുമ്പോള്‍ കരുതലിന്റെ കരംനീട്ടിയെത്തുന്ന നഴ്‌സുമാരെ വാഴ്ത്തി കുറിപ്പ് പങ്കുവയ്ക്കുകയാണ് ലക്ഷ്മി ജയന്‍ നായര്‍. എല്ലുനുറങ്ങുന്ന വേദനയില്‍ പുളയുമ്പോള്‍ എന്നെ താങ്ങി നിര്‍ത്തുന്നത് ആ മാലാഖക്കുട്ടികളാണെന്ന് ലക്ഷ്മി പറയുന്നു. വേദന പകുത്ത് ഹൃദയത്തിലേറ്റു വാങ്ങുന്ന ആ മാലാഖമാര്‍ തങ്ങളേക്കാളും ടെന്‍ഷന്‍ പലപ്പോഴും അനുഭവിക്കാറുണ്ടെന്നും ലക്ഷ്മി പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ഭൂമിയിലെ മാലാഖമാരെ വാഴ്ത്തി ലക്ഷ്മി കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

"നേഴ്സ് ഇപ്പൊ വന്ന് ഇൻജെക്ഷൻ തന്നിട്ട് പോയതേ ഉള്ളു. ഉറങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല. എനിക്ക് ഒരു ഡോസ് കൂടി തരുമോ ഡോക്ടർ???.

ഇന്നെങ്കിലും എനിക്ക് ഒന്ന് ഉറങ്ങണം."!!!

'ഡയമണ്ട് നെക്ലേസ് 'എന്ന മൂവിയിലെ ഒരു സീൻ ആണിത്. വളരെ കുറച്ച് സിനിമകൾ മാത്രം കാണുന്ന ഞാൻ ഈ സിനിമ കണ്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല. പക്ഷേ കാൻസർ എന്ന കാമുകൻ എന്നെ പ്രണയിക്കാൻ തുടങ്ങിയപ്പോഴാണ് എനിക്ക് അതിന്റെ അർത്ഥതലങ്ങൾ മനസ്സിലായത്...

എനിക്ക് മാത്രം അല്ല ഓരോ cancer patient നും അങ്ങനെ തന്നെ ആവും.

വേദന കൊണ്ട് പുളയുമ്പോൾ ഒരുപാട് പ്രാവശ്യം ഞാനും ചോദിച്ചിട്ടുണ്ട് ഈ ചോദ്യം എന്റെ നഴ്സിനോട്...

Mercy killing ന് apply ചെയ്യാമോ എന്ന് ചോദിച്ചു ഞാൻ എന്റെ ഹസ്ബന്റിനോട് തല്ല് കൂടാറുണ്ടായിരുന്നു.

പക്ഷെ അതെല്ലാം നൈമഷികം മാത്രം ആയിരുന്നു. എന്ന് ഞാൻ തോറ്റു കൊടുക്കില്ല എന്ന് തീരുമാനിച്ചോ അന്ന് വരെ....!!!

എന്ന് എന്റെ ജീവിതത്തിലേക്ക് കുറച്ചു മാലാഖമാർ കടന്ന് വന്നോ അന്ന് വരെ...!!!!

എല്ല് നുറുങ്ങുന്ന വേദനയുമായി ഓരോ പ്രാവിശ്യവും ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകുമ്പോൾ എന്റെ ചുറ്റിനും ഒരുപാട് മാലാഖമാർ കൂട്ടിന് ഉണ്ടായിരുന്നു.

6 കിമോയിൽ നിന്നും നല്ല നടപ്പിന് 16 ആക്കി മാറ്റിയപ്പോഴും അവർ കട്ടയ്ക്കു എന്റെ കൂടെ നിന്നു. ആദ്യത്തെ 4 കിമോ അത്യാവശ്യം പ്രശ്നക്കാരൻ ആയി കടന്ന് പോയി. പിന്നീടുള്ള 12 കിമോ എടുക്കാൻ എല്ലാ ആഴ്ചയിലും ഞാൻ അഡ്മിറ്റ്‌ ആകുമ്പോൾ എന്നേക്കാൾ ടെൻഷനും വിഷമവും എന്റെ മാലാഖമാർക്ക് ആയിരുന്നു.

കരിഞ്ഞു ഉണങ്ങിയ ഞരമ്പുകൾക്കിടയിൽ നിന്നും മണിക്കൂറുകൾ എടുത്തു inject ചെയ്യാൻ ഒരു ഞരമ്പ് അന്വേഷിക്കുമ്പോഴും ആ കണ്ണുകളും നിറഞ്ഞിരുന്നു.

ഒരുപക്ഷെ അവരുടെ ആ സ്നേഹവും കരുതലും ഇല്ലായിരുന്നു എങ്കിൽ ഇന്നത്തെ ഈ ഞാൻ ഉണ്ടാവില്ലായിരുന്നു. ഒരുപാട് സ്നേഹം Akhil... Aashma Chaudhary... Bipin.. അങ്ങനെ ഒരുപാട് പേർക്ക്...

ഒരു ദിവസത്തിൽ ഓർമ്മിക്കാൻ ഉള്ളതല്ല ഇവരുടെ നിസ്വാർത്ഥ സേവനവും കരുണയും സ്നേഹവും. എന്നാലും....

Happy Nurses Da